Category: General News

ഓൺലൈനിൽ ടിക്കറ്റ് എടുത്ത ഇതര സംസ്ഥാന തൊഴിലാളിയെ ഇറക്കിവിട്ട് കെഎസ്ആർടിസി

കെ.എസ്.ആർ.ടി.സിയിൽ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. മീനങ്ങാടിയിൽ നിന്ന് തൊടുപുഴയിലേക്കുള്ള യാത്രാമധ്യേ താമരശ്ശേരി ചുരത്തിൽ ഇറക്കിവിടുകയായിരുന്നു. കർണാടക സ്വദേശിയായ സ്വാമിയാണ് മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നൽകിയത്.

ഫിഫയും ഇഎ സ്പോർട്സും തമ്മിൽ വേർപിരിയുന്നു

അറിയപ്പെടുന്ന ഗെയിമിംഗ് കമ്പനിയായ ഇഎ സ്പോർട്സ് ഫിഫയുമായി വേർപിരിയുകയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട പങ്കാളിത്തത്തിന് ഇതോടെ അന്ത്യം കുറിക്കുന്നു. ഈ വർഷത്തെ ഖത്തർ ലോകകപ്പിന് മുമ്പ് പുറത്തിറങ്ങുന്ന ഫിഫ 23 ഇ എ സ്പോർട്സിന്റെ അവസാന ഫിഫ മത്സരമായിരിക്കും.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 2897 കൊവിഡ് രോഗികള്‍

ഇന്ത്യയിൽ കോവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,897 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ 54 മരണങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 26.61 ശതമാനം വർദ്ധനവാണ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച 2,288 കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്.

പാത ഇരട്ടിപ്പിക്കൽ; കോട്ടയത്ത് നാളെ മുതൽ ട്രെയിൻ നിയന്ത്രണം

പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് എറണാകുളം-കോട്ടയം-കായംകുളം സെക്ഷന് ഇടയിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാളെ മുതൽ 28 വരെയാണ് നിയന്ത്രണങ്ങൾ. മെയ് 20 മുതൽ 29 വരെ വിവിധ ദിവസങ്ങളിലായി ഐലൻഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും…

‘മുഖ്യമന്ത്രിക്കൊപ്പം ഇടത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും’; കെവി തോമസ്

തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണത്തിനിറങ്ങുമെന്ന് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നാളെ നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ.വി തോമസ് പറഞ്ഞു.

കെ.വി തോമസിന്റേത് കഴിഞ്ഞ കഥ; വേണ്ടി വന്നാല്‍ പുറത്താക്കുമെന്ന് കെ.സുധാകരന്‍

തോമസ് സാങ്കേതികമായി പാർട്ടിക്കുള്ളിലില്ലെന്നും അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നാൽ പുറത്താക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പമാണെന്ന് പ്രഖ്യാപിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ അറിയിച്ചു.

രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീംകോടതി

രാജ്യദ്രോഹ നിയമം സ്റ്റെ ചെയ്ത് സുപ്രീംകോടതി. പുനഃപരിശോധന വരെ പുതിയ കേസുകൾ റെജിസ്റ്റർ ചെയ്യരുത്. ജയിലിലുള്ളവർക്ക് ജാമ്യത്തിന് കോടതിയെ സമീപിക്കാം. 124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന കേന്ദ്രത്തിൻ്റെ അവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മഹിന്ദ രാജപക്സെ ഇന്ത്യയിലേക്ക് കടന്നതായി പ്രചാരണം

മുൻ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് കടന്നതായി വ്യാപക പ്രചരണം. നേതാക്കൾ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയെന്ന വാർത്തകൾ വ്യാപകമായതോടെ ശ്രീലങ്കയിൽ നിന്നുള്ള നേതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഇന്ത്യ അഭയം നൽകിയിട്ടില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി.

ലോകകപ്പ് യോഗ്യത; ബ്രസീലും-അർജന്റീനയും വീണ്ടും കളിച്ചേ പറ്റുവെന്ന് ഫിഫ

കോവിഡ് ലംഘനത്തിന്റെ പേരിൽ മാറ്റിവെച്ച ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യത മത്സരം വീണ്ടും കളിച്ചേ പറ്റുവെന്ന് ഫിഫ. ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ മത്സരം മാറ്റിവെക്കണമെന്ന ഇരുടീമുകളുടെയും ആവശ്യം നിരസിച്ച ഫിഫ സെപ്റ്റംബറിൽ മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ടു.

‘കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടണം’

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രിയെ കണ്ട് അറിയിക്കാൻ ശ്രമിക്കുമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.