Category: General News

സമസ്ത വിവാദം; ‘സ്ത്രീ വിരുദ്ധ നിലപാടിനോട് യോജിക്കാനാകില്ല’

പൊതുവേദിയിൽ വിദ്യാർത്ഥിയെ അപമാനിച്ച സംഭവത്തിൽ സമസ്ത പണ്ഡിതനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സ്ത്രീവിരുദ്ധ നിലപാടിനോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സമസ്ത എത്ര വളർന്നാലും ഉള്ളിലിരിപ്പ് മാറില്ലെന്ന് കെഎൻഎമ്മും പ്രതികരിച്ചു.

രാജ്യത്ത് 5ൽ ഒരു കുടുംബം മലമൂത്രവിസർജ്ജനത്തിനായി തുറസായ സ്ഥലം ആശ്രയിക്കുന്നു

രാജ്യത്തെ അഞ്ചിലൊന്ന് കുടുംബങ്ങളും മലമൂത്ര വിസർജ്ജനത്തിനായി തുറസ്സായ സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേ 2019-21 വെളിപ്പെടുത്തി. എല്ലാ സൗകര്യങ്ങളുമുള്ളവർ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്താൻ ഇഷ്ടപ്പെടുന്നതായും സർവേ കണ്ടെത്തി.

നടി ആക്രമിക്കപ്പെട്ട കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും

നടി ആക്രമിക്കപ്പെട്ട കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും. രണ്ട് ദിവസത്തിനകം മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.ദിലീപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. അന്വേഷണ സംഘം ബിഷപ്പ് ഹൗസിലെത്തി മൊഴി രേഖപ്പെടുത്താനാണ് സാധ്യത.

രവീന്ദ്ര ജഡേജ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കളിച്ചേക്കില്ല

ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്റ്റാർ ഓൾറൗണ്ടറും മുൻ ക്യാപ്റ്റനുമായ രവീന്ദ്ര ജഡേജ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല. ഡൽഹി ക്യാപിറ്റൽസിനെതിരായ ചെന്നൈയുടെ അവസാന മൽസരത്തിൽ ജഡേജ കളിച്ചിരുന്നില്ല. പരിക്കിനെ തുടർന്നാണ് പിൻമാറിയതെന്ന് ക്യാപ്റ്റൻ എം.എസ്.ധോണി വിശദീകരിച്ചു.

പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും

ഐപിഎൽ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ രവീന്ദ്ര ജഡേജയ്ക്ക് നഷ്ടമായേക്കും. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. മത്സരത്തിനിടെ ജഡേജയ്ക്ക് പരിക്കേറ്റെങ്കിലും മൈതാനം വിട്ടിരുന്നില്ല.

രാജ്യദ്രോഹ കുറ്റം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രമന്ത്രി

രാജ്യദ്രോഹക്കുറ്റം, കേന്ദ്രം പുനഃപരിശോധിക്കുന്നത് വരെ റദ്ദാക്കിയ സുപ്രീം കോടതിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നുവെന്നും എന്നാൽ ഒരു ലക്ഷ്മൺ രേഖയുണ്ടെന്നും അത് മുറിച്ചുകടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

“പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ല”

പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി.തോമസിനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കെ.വി.തോമസിനെ സസ്പെൻഡ് ചെയ്ത ശേഷമാണ് എഐസിസിക്കു റിപ്പോർട്ട് നൽകിയത്. ഇപ്പോൾ കെ.വി.തോമസ് പാർട്ടിയിൽ ഇല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

വാക്ക് പാലിച്ച് സഞ്ജു; യശസ്വിക്ക് പുതുപുത്തന്‍ ബാറ്റ്

രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക് അടുക്കുകയാണ്. ക്യാപ്റ്റൻ സഞ്ജു സാംസൺ യശസ്വി ജയ്സ്വാളിന് ഒരു ബാറ്റ് സമ്മാനിച്ചു. നേരത്തെ, ഡ്രസ്സിംഗ് റൂമിൽ സഞ്ജുവിന്റെ ബാറ്റ് നോക്കുന്ന യശസ്വിയുടെ വീഡിയോ രാജസ്ഥാൻ റോയൽസ് പങ്കുവച്ചിരുന്നു.

മലയാളി ഡോക്ടർക്ക് ഫിഫ അംഗീകാരം

മലപ്പുറം സ്വദേശി ഡോ.ദീപക്കിന്റെ സംഭാവനയ്ക്ക് ഫിഫ അംഗീകാരം നൽകി. സ്പോർട്സ് പേഴ്സണ് നട്ടെല്ലിന് പരിക്കേറ്റാലുള്ള ചികിത്സയെക്കുറിച്ചാണ് ഡോക്ടർ ഗവേഷണം പൂർത്തിയാക്കിയത്. ഖത്തറിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ ഇത് നടപ്പാക്കുമെന്ന് മെഡിക്കൽ ചേംബർ അറിയിച്ചു.

ആശുപത്രിയുടെ പരസ്യം; സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

ഒരു ആശുപത്രിയുടെ പരസ്യത്തിൽ സഹകരിച്ചതിന് പ്രതിഫലമായി 50 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്. ഇത്രയധികം പേർക്ക് ശസ്ത്രക്രിയ നടത്താൻ ഏകദേശം 12 കോടി രൂപ വേണ്ടിവരുമെന്ന് സോനു സൂദ് പറഞ്ഞു. സാമ്പത്തിക ശേഷിയില്ലാത്തവർക്കാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.