Category: General News

സമസ്ത വേദി വിവാദം; പ്രതികരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ

സമസ്ത വേദിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.പി.സതിദേവി. പഠന മികവിനുള്ള പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്ന് പെൺകുട്ടിയെ വിലക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്കൃത സമൂഹത്തിൻ യോജിച്ചതല്ലെന്ന് അവർ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച വിധിയെ സ്വാഗതം ചെയ്ത് ശ്രേയാംസ് കുമാര്‍

രാജ്യദ്രോഹ നിയമം മരവിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എൽജെഡി സംസ്ഥാന പ്രസിഡൻറ് എം.വി ശ്രേയാംസ് കുമാർ. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ എഫ്ഐആർ ഫയൽ ചെയ്യരുതെന്ന നിർദ്ദേശം പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്പാണെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം പോക്‌സോ കേസ്; നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കൂടുതല്‍ ആരോപണം

പോക്സോ കേസിലെ പ്രതിയും മുനിസിപ്പൽ കൗൺസിലറുമായ കെ വി ശശികുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പൂർവവിദ്യാർഥി സംഘടന. കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രംഗത്തെത്തിയതായി സംഘടനാ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോപണത്തെ തുടർന്ന് ഇയാളെ ബ്രാഞ്ച് അംഗത്വത്തിൽ നിന്ന് സിപിഎം സസ്പെൻഡ് ചെയ്തു.

ഐപിഎൽ; ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയത് ആരെന്നറിയാം

58-ാം ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തു. ടാറ്റ ഐപിഎല്ലിന്റെ ഈ സീസണിലെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് നിലവിൽ മൂന്നാം സ്ഥാനത്താണ്. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഡൽഹി.

ഭക്ഷ്യപരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ഭക്ഷ്യപരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്തുമെന്നും ആരോഗ്യ സ്ക്വാഡിന്റെ അവലോകന യോഗം ചേരുമെന്നും ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ലാലിഗ വ്യൂവർഷിപ്പിൽ ഏറ്റവും മുന്നിൽ കേരളം

ഇന്ത്യയിൽ വയാകോം 18 ലാലിഗ വ്യൂവർഷിപ്പിൽ ഏറ്റവും മുന്നിൽ കേരളമെന്ന് ലാലിഗ അധികൃതർ. ലാലിഗയിലെ മൊത്തം ഇന്ത്യൻ പ്രേക്ഷകരുടെ 23 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണ്. ലാലിഗ മത്സരങ്ങളുടെ തത്സമയ കവറേജിൻറെ 42 ശതമാനവും കേരളത്തിൽ നിന്നാണ്.

ഇന്ത്യയുടെ കോവിഡ് കണക്ക്; മരുന്നു കമ്പനികൾ ഡബ്ലുഎച്ഒയെ സ്വാധീനിച്ചെന്ന് സംശയം

ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഇന്ത്യയുടെ കോവിഡ് കണക്കുകൾക്ക് പിന്നിൽ ചില ഫാർമസ്യൂട്ടിക്കൽ കമ്പനികളെന്ന് സംശയം. ഇന്ത്യയിൽ അനുമതി നിഷേധിച്ച ചില കോവിഡ് വാക്സിൻ നിർമ്മാതാക്കളാണോ ഇത്തരമൊരു റിപ്പോർട്ടിൻ പിന്നിലെന്ന് സംശയിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

മഴ ചതിച്ചു; തൃശൂരിൽ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. തൃശ്ശൂർ നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിയത്. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താൻ കഴിയുമോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ശക്തി കുറഞ്ഞ് അസാനി;സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം,ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്ന അസനി ചുഴലിക്കാറ്റിന്റെ ശക്തി…

ലിതാരയുടെ മരണം; സിബിഐ അന്വേഷിക്കണം ആവശ്യപ്പെട്ട് പട്‌ന ഹൈക്കോടതിയില്‍ ഹര്‍ജി

ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം കെ സി ലിതാരയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ന ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നതാണ് ആവശ്യം. കോച്ച് രവി സിങ്ങിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നാണ് ഹർജിയിലെ ആരോപണം.