Category: General News

കോൺഗ്രസിൻ്റെ ചിന്തൻ ശിബിറിന് ഇന്ന് ആരംഭം

കോൺഗ്രസിൻ്റെ ചിന്തൻ ശിബിറിന് ഇന്ന് തുടക്കം. 400 ലധികം നേതാക്കൾ പങ്കെടുക്കുന്ന ത്രിദിന സമ്മേളനത്തിൽ സംഘടനാ ചുമതലകൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. യൂത്ത് പാർട്ടി എന്ന പുതിയ ബ്രാൻഡിലേക്ക് മാറുന്നതിലേക്ക് ചർച്ചകൾ നീങ്ങുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസ്: കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ കോടതിക്ക് അതൃപ്തി

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുടുംബാംഗങ്ങളെ വലിച്ചിഴച്ചതിൽ കോടതിക്ക് അതൃപ്തി. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവന്ന വിവാദങ്ങളിലേക്ക് സ്വന്തം കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ വിചാരണക്കോടതി തുറന്ന അതൃപ്തി പ്രകടിപ്പിച്ചു.

മൂന്നാറിലേക്ക് പിക്നിക് നടത്താൻ കെ.എ​സ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മെയ് 26ന് വാഗമൺ വഴി മൂന്നാറിലേക്ക് പിക്നിക് നടത്തുന്നു. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. രാവിലെ 5.10ൻ ബസ് പുറപ്പെടും.1150 രൂപയാണ് ടിക്കറ്റ് നിരക്ക്

വീഡിയോ ഗെയിംസ് കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതായി പഠനം

വീഡിയോ ഗെയിമുകൾ കളിക്കാൻ ശരാശരിയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളുടെ ബുദ്ധിശക്തി കൂടുന്നതായി പഠനം. സയന്റിഫിക് റിപ്പോർട്ട്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും വൃജേ യൂണിവേഴ്സിറ്റിയും നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

ഛത്തീസ്ഗഢ് സർക്കാരിന്റെ ഹെലികോപ്റ്റര്‍ തകർന്നുവീണു

ഛത്തീസ്ഗഡ് സർക്കാരിന്റെ ഹെലികോപ്റ്റർ തകർന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. റായ്പൂരിലെ സ്വാമി വിവേകാനന്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.

അസുഖം ബാധിച്ചതിനാൽ പൃഥ്വി ഷാ ഐപിഎലിൽ നിന്ന് പുറത്ത്

ഡൽഹി ക്യാപിറ്റൽസിന്റെ പൃഥ്വി ഷാ ഐപിഎല്ലിൽ നിന്ന് പുറത്തായി. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട താരം ഇനി ശേഷിക്കുന്ന രണ്ട് ലീഗ് മത്സരങ്ങൾ കളിക്കില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് അസിസ്റ്റന്റ് കോച്ച് ഷെയ്ൻ വാട്സൺ പറഞ്ഞു.

ചെന്നൈക്കെതിരെ മുംബൈയ്ക്ക് 5 വിക്കറ്റ് വിജയം

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി മുംബൈ. മത്സരത്തിൽ മുംബൈ 5 വിക്കറ്റിന് വിജയിച്ചു. ചെന്നൈ ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. പുറത്താകാതെ 34 റൺസെടുത്ത തിലക് വർമയാണ് മുംബൈയുടെ…

ഗ്യാന്‍വാപി മസ്ജിദ് സർവേ തുടരാമെന്ന് സുപ്രീം കോടതി

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് നടക്കുന്ന സർവേ തുടരാമെന്ന് സുപ്രീം കോടതി. പള്ളി വളപ്പിൽ ഹിന്ദു വിഗ്രഹങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ സർവേ തുടരാമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് മെയ് 17 നകം സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

‘കെ.വി തോമസ് പ്രവർത്തിച്ചത് നേരത്തെ തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ച്’

കെ വി തോമസ് നടപടി അർഹിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കെ.വി. തോമസ് ‘സ്വയം നശിക്കുന്ന മോഡ്’ ഓണാക്കി കാത്തിരിക്കുകയായിരുന്നെന്നും നേരത്തെ തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നതെന്നും ഷാഫി പറഞ്ഞു.

കോൺഗ്രസ്സ് പ്രതിഷേധം; കെ വി തോമസിന്റെ പാർട്ടി ഓഫീസിലെ ചിത്രം നീക്കി തീയിട്ടു

പാർട്ടിയിൽ നിന്ന് പുറത്താക്കിയ കെവി തോമസിനെതിരെ പ്രവർത്തകരുടെ പ്രതിഷേധം. കുമ്പളങ്ങിയിലെ പാർട്ടി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സിൽ നിന്ന് കെവി തോമസിന്റെ ചിത്രം പ്രവർത്തകർ നീക്കം ചെയ്ത് തീയിട്ടു. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് അറിയിച്ചു.