Category: General News

റിഫ മെഹ്നുവിന്റെ ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടിസ്

ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിൻറെ ഭർത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാൾ ഹാജരായില്ലെന്ന് പൊലീസ് പറഞ്ഞു. മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

“സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവം കേരളത്തിൻ അപമാനകരം”

സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവം കേരളത്തിന അപമാനകരമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെ.പി.സി.സി പ്രസിഡന്റോ എന്തുകൊണ്ട് ശബ്ദമുയർത്തിയില്ലെന്ന് വി.മുരളീധരൻ ചോദിച്ചു.

ലിതാരയുടെ മരണം; റീ പോസ്റ്റ്‌മോർട്ടം നടത്തിയേക്കും

ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം കെ സി ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം നടത്തിയേക്കും. പോസ്റ്റുമോർട്ടത്തിൽ അട്ടിമറി നടന്നുവെന്നാണ് ലിതാരയുടെ കുടുംബം ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം നടത്തുമ്പോൾ പരിശീലകൻ രവി സിംഗ് അവിടെ ഉണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്.

‘കെ.വി തോമസിനെ പുറത്താക്കിയത് മനപ്പൂർവ്വം എടുത്ത തീരുമാനം’

കെ.വി തോമസിനെ പുറത്താക്കിയത് മനപ്പൂർവ്വം എടുത്ത തീരുമാനമെന്ന് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസ്സ് അദ്ദേഹത്തോടൊപ്പം ഇല്ലെങ്കിൽ എന്താണ് കെ വി തോമസ് എന്നും അത് വരും ദിവസങ്ങളിൽ മനസ്സിലാകുമെന്നും വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല: കെ.വി തോമസ്

തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ.വി തോമസ്. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഒരു സംവിധാനമുണ്ടെന്നും അത് തീരുമാനിക്കേണ്ടത് എഐസിസിയാണെന്നും ഞാൻ ഇപ്പോഴും എഐസിസിയിലും കെപിസിസിയിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോൻസൺ മാവുങ്കൽ കേസ്: മോഹൻലാലിനെ ചോദ്യം ചെയ്യാൻ ഇ.ഡി

മോൻസൺ മാവുങ്കലിനെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ മോഹൻലാലിന് ഇ ഡി നോട്ടീസ് അയച്ചു. പുരാവസ്തു തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാളാണ് മോൺസൺ. ഇ.ഡി. കൊച്ചി റീജിയണൽ ഓഫീസിൽ അടുത്തയാഴ്ച ഹാജരാകണം. മോൻസൺ കേസിന് പുറമെ മറ്റൊരു കേസിലും മോഹൻലാലിന്റെ…

‘തൃക്കാക്കരയിലെ തെറ്റ് തിരുത്താൻ അവസരം’; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്സ്

കഴിഞ്ഞ തവണ ചെയ്ത തെറ്റ് തിരുത്താൻ തൃക്കാക്കരയിലെ ജനങ്ങൾക്ക് അവസരം ലഭിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പി.ടി.യുടെ നാവിന്റെ ചൂട് അറിഞ്ഞത് കൊണ്ടാണ് പിണറായിക്ക് അങ്ങനെ തോന്നിയത് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

നാട്ടുവൈദ്യന്റെ മരണം; മുഖ്യപ്രതിയുടെ ഭാര്യയും പ്രതിയായേക്കും

ഒറ്റമൂലിയുടെ രഹസ്യം തട്ടിയെടുക്കാൻ നാട്ടു വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യയും പ്രതിയാകാൻ സാധ്യത. വൈദ്യൻ ഷബ ഷെരീഫിനെ കൊലപ്പെടുത്തിയ ദിവസം താൻ വീട്ടിലുണ്ടായിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കും. കനത്ത മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കെ വി തോമസ് ഇന്ന് ജോ ജോസഫിന് വേണ്ടി തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ തൃക്കാക്കരയിലെ ഇടത് ക്യാമ്പ് പൂർണ സജ്ജം. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി കെ വി തോമസ് ഇന്ന് പ്രചാരണത്തിനെത്തും. എൻ.ഡി.എയും യു.ഡി.എഫും തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.