മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
മോഡൽ ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം ഷഹാനയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു.