Category: General News

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പാചക വാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഈടാക്കുന്നില്ലെന്നും നികുതിയായി സർക്കാരിന് 300 രൂപ ലഭിക്കുന്നുണ്ടെന്നത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലർക്കിന്റെ സീനിയോറിറ്റിക്കെതിരേ ഹർജി; കേരളത്തെ വിമർശിച്ച് സുപ്രീംകോടതി

യു.ഡി. ക്ലാർക്കിന്റെ സീനിയോറിറ്റിക്കെതിരെ ഹർജി നൽകിയ കേരള സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. ക്ലാർക്കിന്റെ സീനിയോറിറ്റിയെ സർക്കാർ ചോദ്യം ചെയ്യുകയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ചെയ്തുകൂടേ എന്ന് ചോദിച്ച കോടതി ഹർജി തളളി.

പെൺകുട്ടിയെ വേദിയിൽ അപമാനിച്ച സംഭവം; ന്യായീകരിച്ച് സമസ്ത

പെൺകുട്ടിയെ പരസ്യമായി വിലക്കിയതിൽ വിചിത്രമായ ന്യായീകരണവുമായി സമസ്ത നേതാക്കൾ രംഗത്ത്. എല്ലാ ഉസ്താദുകളും ഇരിക്കുന്ന വേദിയിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി മാനസികമായി ബുദ്ധിമുട്ടിക്കണ്ടെന്ന് തോന്നിയപ്പോഴാണ് എം.ടി അബ്ദുല്ല മുസ്ലിയാർ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് സമസ്ത പറഞ്ഞു.

വിലയില്ലാത്ത മന്ത്രിയെന്ന് പറഞ്ഞ് കളിയാക്കൽ നേരിട്ടു: കെ. രാധാകൃഷ്ണന്‍

പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി, വിലയില്ലാത്ത മന്ത്രി എന്നൊക്കെയുള്ള പരിഹാസങ്ങൾ നേരിട്ടുവെന്ന്, ദേവസ്വം- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലും പുറത്തും തനിക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

“സമരം ചെയ്തവർ കെഎസ്ആർടിസി ശമ്പള പ്രശ്നത്തിനും പരിഹാരം കാണണം”

സമരം ചെയ്ത് പ്രതിസന്ധി സൃഷ്ടിച്ചവർ കെ.എസ്.ആർ.ടി.സി ശമ്പള പ്രശ്നത്തിനും പരിഹാരം കാണണമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രശ്നത്തിന് സർക്കാർ ഉത്തരവാദിയല്ലെന്നും ശമ്പളം അതാത് മാനേജ്മെൻറുകളാണ് നൽകേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോച്ച് രവി സിങ്ങിന്റെ പീഡനമാണ് ലിതാരയുടെ മരണത്തിന് കാരണമെന്ന് സുഹൃത്ത്

കോച്ച് രവി സിങ്ങിന്റെ പീഡനമാണ് ലിതാരയുടെ മരണത്തിന് കാരണമെന്ന് സുഹൃത്തിൻ്റെ ആരോപണം. മരിക്കുന്നതിന് തൊട്ടുമുമ്പ് ലിതാര തന്നെ വിളിച്ചിരുന്നതായും ഏപ്രിൽ 25ന് ലിതാര ആശങ്കയിലായിരുന്നെന്നും കോച്ചിനെ കണ്ടതിനു ശേഷം തന്നോടും ദേഷ്യത്തിൽ സംസാരിച്ചെന്നും സുഹൃത്ത് പറഞ്ഞു.

ശ്രീനിവാസന്‍ വധക്കേസ്: ആയുധങ്ങള്‍ കൊണ്ടുപോയ വാഹനം കണ്ടെത്തി

ശ്രീനിവാസൻ വധക്കേസിൽ ആയുധങ്ങളുമായി പോയ കാർ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. നാസറിന്റെ ബന്ധുവീട്ടിനു പിറകിലായിരുന്നു കാർ ഒളിപ്പിച്ചിരുന്നത്. അതേസമയം, കാർ വാടകയ്ക്കെടുത്ത് ഓടിച്ച മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് നടൻ മോഹൻ

എൺപതുകളിൽ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായിരുന്നു മോഹൻ.ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന് താരം പറയുന്നു.

ബെംഗളൂരുവിലെ കാലാവസ്ഥ; ഹില്‍ സ്‌റ്റേഷനുകളേക്കാള്‍ തണുപ്പ് 

വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളും ചൂടിൽ ഉരുകുകയാണ്. എന്നാൽ ബെംഗളൂരുവിന്റെ തെക്കുഭാഗത്ത്, കാര്യങ്ങൾ ‘തണുത്തതാണ്’. ബെംഗളൂരുവിലെ ജനങ്ങൾ തണുത്ത കാലാവസ്ഥയിൽ ‘തണുത്തുറയുകയാണ്’. ബുധനാഴ്ച നഗരത്തിലെ താപനില 23 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയേക്കാൾ 11 ഡിഗ്രി സെൽഷ്യസ് കുറവായിരുന്നു.

‘അധ്യക്ഷസ്ഥാനം’; രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു

കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി. വിഷയത്തിൽ താൻ നിലപാട് പ്രഖ്യാപിക്കുന്നില്ലെന്നും പാർട്ടിയുടെ ശാക്തീകരണ ചർച്ച തുടരട്ടെയെന്നും രാഹുൽ പറഞ്ഞു. അതേസമയം, ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാന ഭാരവാഹികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.