Category: General News

“തൃക്കാക്കരയിലെ ട്വന്റി-20യുടെ സഖ്യ പ്രഖ്യാപനം നാളെ”

തൃക്കാക്കരയിലെ സഖ്യം പ്രഖ്യാപിക്കാനുള്ള തീരുമാനം നാളെ ഉണ്ടാകുമെന്ന് ട്വൻറി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ്. നിലപാട് എന്ത് തന്നെയായാലും നാളെ പരസ്യമായി പ്രഖ്യാപിക്കുമെന്നും ഇരുമുന്നണികളുടെയും ജീവൻമരണ പോരാട്ടമാണിതെന്നും സാബു എം ജേക്കബ് പറഞ്ഞു.

അമൃത്സറിൽ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം

അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം. തീ മൂന്ന് നിലകളിലേക്കും വ്യാപിച്ചു. നിരവധി രോഗികളും സന്ദർശകരും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പാർക്കിങ് സ്ഥലത്തെ ട്രാൻസ്ഫോർമറിൽ നിന്നാണ് തീ പടർന്നത്. ആശുപത്രി ജീവനക്കാർ ഉടൻ തന്നെ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

തൃശൂർ പൂരം വെടിക്കെട്ട് മൂന്നാം തവണയും മാറ്റി

മഴ മൂലം തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. കനത്ത മഴയെ തുടർന്ന് തൃശൂരിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് 6.30നാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. മഴ സാഹചര്യം പൂർണമായി മാറിയ ശേഷം മാത്രം വെടിക്കെട്ട് നടത്താമെന്നാണ്…

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു. ത്രിപുരയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലവിനെതിരെ പാർട്ടിയിൽ കുറെക്കാലമായി ആഭ്യന്തര കലാപം നടക്കുന്നുണ്ടായിരുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ബിപ്ലബിന്റെ രാജി.

“തൃക്കാക്കര അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല”

തൃക്കാക്കര മണ്ഡലത്തിൻറെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും ശക്തമായ നടപടിയിലൂടെ എതിരാളികളുടെ കുത്തക പിടിച്ചെടുത്ത രീതി തൃക്കാക്കരയിലും ആവർത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല ഇതെന്നും തൃക്കാക്കരയിലെ വിജയം അസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വീണാ ജോർജിനെതിരെ പരാതി നൽകി ഡെപ്യൂട്ടി സ്‌പീക്കർ

മന്ത്രി വീണാ ജോർജിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരാതി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും എൽ.ഡി.എഫ് കൺവീനർക്കുമാണ് പരാതി നൽകിയത്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയുടെ ഉള്ളടക്കം. ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോർജും പരാതി നൽകിയിരുന്നു.

മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കർ രാജിവെച്ചു 

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഝാക്കര്‍ പാർട്ടി വിടാനുള്ള തീരുമാനം അറിയിച്ചത്.

കോൺഗ്രസ്സ് ചിന്തന്‍ ശിബിരത്തിൽ ജി23ക്ക് വിമര്‍ശനം

ഉദയ്പൂരിൽ ചേർന്ന കോൺഗ്രസ്സ് ചിന്തൻ ശിബിരം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ജി-23ക്ക് വിമർശനം. ജി-23 പാർട്ടിയെ ദുർബലപ്പെടുത്തുമെന്നാണ് വിലയിരുത്തിയത്. ചർച്ചയിൽ പങ്കെടുത്ത ഗുലാം നബി ആസാദും ശശി തരൂരും വിമർശനങ്ങളോട് പ്രതികരിച്ചില്ല.

ഡൽഹി തീപിടിത്തം; 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ദില്ലിയിലെ മുണ്ട്ക തീപിടുത്തത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. . സംഭവസ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച്. തീപിടുത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

“അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാവില്ല”

അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാവില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ചില വ്യക്തികൾ പറയുന്നത് സംഘടനയുടെ നിലപാടായി കാണേണ്ടതില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ തിരുത്താൻ ബഹുജന സമ്മർദ്ദം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.