Category: General News

തിരുവനന്തപുരത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകരെ പ്രവേശിപ്പിക്കില്ലെന്ന് തിരുവനന്തപുരം ഡി.എഫ്.ഒ അറിയിച്ചു

പുതിയ ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ മണിക് സാഹ

ബിപ്ലവ് കുമാർ ദേബ് രാജിവച്ചതിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രിയായി നിയമിതനാകും. കഴിഞ്ഞ മാസമാണ് സാഹ രാജ്യസഭാ എംപിയായി ചുമതലയേറ്റത്. കോൺഗ്രസ് നേതാവായിരുന്ന സാഹ, 2016ലാണ് ബിജെപിയിൽ ചേർന്നത്.

അർഹമായ ക്ഷാമബത്ത അനുവദിക്കുന്നില്ല; സംസ്ഥാനത്തെ കോളേജ് അധ്യാപകർ പ്രക്ഷോഭത്തിലേക്ക്

അർഹമായ ക്ഷാമബത്ത നൽകുന്നില്ലെന്ന ആരോപണവുമായി സംസ്ഥാനത്തെ കോളേജ് അധ്യാപകർ പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര നിരക്കിലുള്ള ക്ഷാമബത്തയ്ക്ക് അർഹതയുണ്ടെങ്കിലും കഴിഞ്ഞ മൂന്നുവർഷമായി സംസ്ഥാന സർക്കാർ ക്ഷാമബാത്ത അനുവദിക്കുന്നിലെന്നും ഇത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ സമരത്തിനൊരുങ്ങുന്നത്.

നീലഗിരി വനമേഖലയില്‍ അപൂര്‍വയിനം പാമ്പിനെ കണ്ടെത്തി

നീലഗിരി വനമേഖലയിൽ അപൂർവയിനം പാമ്പിനെ കണ്ടെത്തി. സൈലോഫിസ് പെറോട്ടെറ്റി എന്നറിയപ്പെടുന്ന ഈ പാമ്പ് ആൽബിനോ ഇനത്തിൽ പെട്ടതാണെന്ന് വന്യജീവി ഗവേഷകർ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ പശ്ചിമഘട്ടത്തിലെ ഷോളൂർ ഗ്രാമത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.

‘സാമ്പത്തിക സ്ഥിതി ആശങ്കാജനകം, നയം മാറ്റാൻ സമയമായി’

ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നും നയങ്ങളിൽ മാറ്റം വരുത്തേണ്ട സമയമായെന്നും കോൺഗ്രസ് നേതാവ് പി.ചിദംബരം. 8 വർഷമായി ഇഴഞ്ഞുനീങ്ങുന്ന വളർച്ചാ നിരക്കാണ് ഈ സർക്കാരിൻറെ മുഖമുദ്ര. കോവിഡ് പ്രതിസന്ധിക്ക് ശേഷം സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഉപേക്ഷിച്ചതായും ചിദംബരം പറഞ്ഞു.

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് തയ്യാറെടുപ്പുകൾ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. റെഡ്, ഓറഞ്ച് അലേർട്ടുകളുള്ള ജില്ലകളിലെ കളക്ടർമാരും വിവിധ സുരക്ഷാ വകുപ്പുകളും യോഗത്തിൽ പങ്കെടുക്കും.

പ്രാദേശിക സഖ്യങ്ങള്‍ക്ക് ചിന്തന്‍ ശിബിരത്തില്‍ വന്‍ പിന്തുണ

പ്രാദേശിക പാർട്ടികളുമായുള്ള കോൺഗ്രസ്സ് സഖ്യത്തിന് ജയ്പൂരിലെ ചിന്തൻ ശിബിരിൽ മികച്ച പിന്തുണ. ദേശീയ തലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രാദേശിക തലത്തിലുള്ള സഖ്യങ്ങൾ പ്രധാനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

മലപ്പുറം പോക്‌സോ കേസ്; മുന്‍ അദ്ധ്യാപകന്‍ കെ.വി ശശികുമാര്‍ റിമാന്‍ഡില്‍

പോക്സോ കേസിൽ അറസ്റ്റിലായ മുൻ അധ്യാപകൻ കെ വി ശശികുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശശികുമാറിനെ മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പൂർവവിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിരുന്നു.

“സ്ത്രീകൾ പുരുഷൻമാർക്കൊപ്പം പൊതുസ്ഥലത്ത് ഇരിക്കുന്ന രീതി സമസ്തയ്ക്കില്ല”

പ്രായമായ പെണ്കുട്ടികളെ പൊതുരംഗത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നതിൽ നിരവധി നേട്ടങ്ങളുണ്ടെന്ന് സമസ്തയ്ക്ക് മനസ്സിലാകുന്നുണ്ടെന്ന് എം.ടി അബ്ദുല്ല മുസ്ലിയാർ. സ്ത്രീകൾ പുരുഷൻമാർക്കൊപ്പം പൊതുസ്ഥലത്ത് ഇരിക്കുന്ന രീതി സമസ്തയ്ക്കില്ലെന്നും അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.

“ബോൾഗാട്ടി പാലസ് വിൽക്കാൻ കെ വി തോമസ് കരാറിൽ ഏർപ്പെട്ടു”

മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ ചെറിയാൻ ഫിലിപ്പ്. ബോൾഗാട്ടി പാലസ് വിൽക്കാൻ കെ വി തോമസ് കരാറിൽ ഏർപ്പെട്ടതായി ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. തോമസ് ടൂറിസം മന്ത്രിയായിരിക്കെ 2003ൽ മലേഷ്യൻ കമ്പനിയുമായി വിൽപ്പനയ്ക്ക് കരാർ ഉണ്ടാക്കിയെന്നാണ് ആരോപണം.