Category: General News

റിഫയുടെ ഭർത്താവ് മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

ദുബായിൽ ദുരൂഹസാഹചര്യത്തിൽ റിഫ മെഹ്നുവിൻറെ ഭർത്താവ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. റിഫയുടെ ഭർത്താവ് മെഹ്നാസിൻറെ ജാമ്യാപേക്ഷ കോടതി ഈ മാസം 20ന് പരിഗണിക്കും. മഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി

ട്വന്റി-20 സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ എയർ വിസ്താര വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കെജ്രിവാളിന് ആം ആദ്മി പാർട്ടി പ്രവർത്തകർ ഗംഭീര സ്വീകരണമാണ് നൽകിയത്.

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും സൈമണ്ട്സ് കളിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്: എല്ലാ ജില്ലകളിലും കൺട്രോൾ റൂം ആരംഭിക്കും

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൻറെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജാഗ്രതാ നിർദ്ദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ ജില്ലകളിലും കൺട്രോൾ റൂം സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം

കൊല്ലം തീരത്ത് അടുത്ത 3 ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും…

ചരിത്രമെഴുതി ഗോകുലം; ഐ-ലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം

ഐ ലീഗ് കിരീടം കേരളത്തിൽ തന്നെ തുടരും. ഐ ലീഗിന്റെ അവസാന ദിവസം മുഹമ്മദൻസിനെ തടഞ്ഞാണ് ഗോകുലം കേരള കിരീടം ഉറപ്പിച്ചത്. ഇന്ന് 2-1നാണ് ഗോകുലം കേരള മുഹമ്മദൻസിനെ തോൽപ്പിച്ചത്. ഇതോടെ തുടർച്ചയായി രണ്ട് സീസണുകളിൽ ഐ ലീഗ് കിരീടം നേടുന്ന…

‘കെ ഫോണ്‍ 61% പൂര്‍ത്തിയായി, കേരളത്തിന് അഭിമാനനേട്ടം’; മുഖ്യമന്ത്രി

കെ-ഫോണ്‍ 61.38% പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. 8551 കിലോമീറ്റർ ഉള്ള ബാക്‌ബോണ്‍ നെറ്റ്‌വര്‍ക്കില്‍ 5333 കിലോമീറ്റർ പൂർത്തിയായി. 26410 കിലോമീറ്ററിൽ ആക്സസ് നെറ്റ് വർക്കിൻറെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുണ്ടെന്നും അതിൽ 14133 കിലോമീറ്റർ പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.

‘ഒരു നേതാവിന് തുടര്‍ച്ചയായി രണ്ട് തവണ മാത്രം രാജ്യസഭാംഗത്വം’

ഒരു നേതാവിന് തുടർച്ചയായി രണ്ട് തവണ മാത്രമേ രാജ്യസഭാ സീറ്റ് നൽകാവൂ എന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ശുപാർശ. മുതിർന്ന നേതാക്കൾ യുവാക്കളുടെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പലരും ആശങ്കാകുലരാണ്. രാഹുൽ ഗാന്ധി ഉടൻ തന്നെ പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കണമെന്നാണ് ഭൂരിഭാഗവും…

ചിത്രത്തിനുള്ളിൽ ഒരു ഡസൻ ചിത്രങ്ങൾ! വെെറലായി ഡിജിറ്റൽ ഡ്രോയിങ്

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ചിത്രത്തിനുള്ളിൽ ഒരു ഡസനോളം ചെറിയ ചിത്രങ്ങൾ ഒളിപ്പിച്ച ഡിജിറ്റൽ ഡ്രോയിംഗ്. യുകെയിൽ വരാനിരിക്കുന്ന വനിതാ യൂറോ 2022ൻറെ പശ്ചാത്തലത്തിൽ വനിതാ ഫുട്ബോൾ കളിക്കാരുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ ഡ്രോയിംഗ്.

കേരള ഹൈക്കോടതിയില്‍ ആദ്യമായി ഒരേസമയം ഏഴ് വനിതാ ജഡ്ജിമാര്‍

സംസ്ഥാന സർക്കാരിൻറെ മുൻ സീനിയർ ഗവണ്മെൻറ് പ്ലീഡർ ശോഭ അന്നമ്മ ഈപ്പനെ കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്രസർക്കാർ. ഇതോടെ കേരള ഹൈക്കോടതിയില്‍ ആദ്യമായി ഒരേസമയം ഏഴ് വനിതാ ജഡ്ജിമാര്‍ നിയമിതരായിരിക്കുകയാണ്.