കേരളത്തിലെ നേതാക്കൾക്ക് കർശന നിർദേശവുമായി കേജ്‍രിവാൾ
കേരളം പിടിക്കാൻ പാർട്ടി പ്രവർത്തകർക്ക് കർശന നിർദേശവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഒൻപത് വർഷം നീണ്ട പ്രവർത്തനങ്ങൾ വലിയ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും കൃത്യമായ ലക്ഷ്യം നൽകി ഫലം കണ്ടെത്താനാണ് നീക്കം.