ലൈഫ് മിഷൻ താക്കോൽദാനം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. തിരുവനന്തപുരം കഠിനംകുളത്ത് പുതുതായി നിർമ്മിച്ച 20,808 വീടുകളുടെ താക്കോൽ വിതരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.