Category: General News

അബുദാബിയിൽ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; വീണ്ടും പോസ്റ്റ്‌മോർട്ടം

കുറ്റിപ്പുറം: അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം നാട്ടിലെത്തിച്ചാണ് വീണ്ടും പോസ്റ്മോർട്ടം നടത്തിയത്. കുറ്റിപ്പുറം രംഗാട്ടൂർ കമ്പനിപ്പടി സ്വദേശി കുന്നക്കാട്ടിൽ അബൂബക്കറിന്റെ മകൾ അഫീലയെയാണ് (27)…

കേരളത്തിൽ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ കൊണ്ടുവരാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ, ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ മുതലായവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി വിഭജിച്ചാണ്, ഭക്ഷ്യസുരക്ഷാ വകുപ്പ്…

രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ നിന്ന് വാഴ മാറ്റിയത് അദ്ദേഹം വന്ന ശേഷം

കല്‍പ്പറ്റ: എസ്എഫ്ഐ ആക്രമണ സമയത്ത് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിന്റെ സീറ്റിൽ സൂക്ഷിച്ചിരുന്ന വാഴ നിലനിർത്തി കോൺഗ്രസ്സ്. വാഴ മാറ്റിയാണ് രാഹുല്‍ ഗാന്ധി തന്റെ സ്വന്തം സീറ്റിലിരുന്നത്. വെള്ളിയാഴ്ച രാഹുൽ തന്റെ ഓഫീസ് സന്ദർശിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിന്റെ വീഡിയോ…

“ഞാനാണ് കേരളം ഭരിക്കുന്നതെങ്കിൽ ഈ സംഭവം നടക്കില്ല”

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് സ്വതന്ത്ര ജീവിതം ഉറപ്പാക്കുന്നതിൽ കേരള സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് സംഭവം. ഈ സംഭവങ്ങൾ ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് കാണിക്കുന്നത്. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ…

‘കഴിഞ്ഞ വര്‍ഷത്തെ SSLC ഫലം തമാശയായിരുന്നു, ഇത്തവണ നിലവാരമുള്ളത്’

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 1.5 ലക്ഷം പേർക്ക് എ പ്ലസ് ലഭിച്ചത് ദേശീയ തലത്തിൽ ഒരു തമാശയായിരുന്നു. എന്നാൽ, ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം നിലവാരമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭാ ഹാളിൽ…

ശ്രീലക്ഷ്മിയുടെ മരണം; മുറിവിന്റെ ആഴക്കൂടുതലാകാം പേവിഷബാധയ്ക്ക് കാരണമെന്ന് ഡി.എം.ഒ

പാലക്കാട്: നായയുടെ കടിയേറ്റ മുറിവിന്റെ ആഴം കൂടിയതിനാലാകാം മങ്കരയിലെ പെൺകുട്ടിക്ക് പേവിഷബാധയേറ്റതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. ശ്രീലക്ഷ്മിക്ക് വാക്സിൻ നൽകുന്നതിൽ തെറ്റ് പറ്റിയിട്ടില്ല. ഗുണമേന്മയുള്ള വാക്സിൻ ആണ് നൽകിയതെന്ന് ഡിഎംഒ കെ.പി. റീത്ത വ്യക്തമാക്കി. മെയ് 30 നാണ് ശ്രീലക്ഷ്മിയുടെ ഇടതുകൈയിലെ…

ബോംബെറിഞ്ഞത പ്രതിയെ ഉടൻ പിടികൂടും: എഡി ജി പി വിജയ് സാഖറെ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എ.ഡി.ജി.പി വിജയ് സാഖറെ. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ്…

സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സഞ്ജുവിന് അവസരം നൽകാത്തതിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവൻകുട്ടി ബിസിസിഐയെ വിമർശിച്ചത്.…

‘ആക്രമിച്ചത് കുട്ടികള്‍, ദേഷ്യമില്ല’; ഓഫീസ് തകർത്തതിൽ പ്രതികരിച്ച് രാഹുൽ

കൽപറ്റ: വയനാട്ടിൽ തന്റെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. സംഭവിച്ചത് ദൗർഭാഗ്യകരമാണെന്നും അക്രമികളോട് തനിക്ക് ദേഷ്യമില്ലെന്നും രാഹുൽ പറഞ്ഞു. കൽപ്പറ്റ ഓഫീസ് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കൽപ്പറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ്…

‘മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും മാന്യത തകരുന്ന ഘട്ടമെത്തിയപ്പോഴുള്ള തന്ത്രം’

കണ്ണൂര്‍: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബേറ് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നാടകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റയും മാന്യത തകരുന്ന ഘട്ടത്തിൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നീക്കമാണിതെന്നും സുധാകരൻ പറഞ്ഞു. ഇത് ഇ പി ജയരാജന്റെ രാഷ്ട്രീയ…