Category: General News

പിണറായി വിജയനെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി

അഞ്ച് ദിവസത്തെ ഇഡിയുടെ ചോദ്യം ചെയ്യൽ മെഡൽ നേടുന്നത് പോലെയാണെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അതിനെ എതിർക്കുന്ന എല്ലാവരെയും നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ഇ.ഡി പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്? ഇത് ബിജെപി-സിപിഐ(എം) ബന്ധത്തിൻറെ തെളിവാണെന്നും രാഹുൽ…

ജോർജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ മൊഴി അവഗണിച്ച് സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ പേരിൽ പി.സി ജോർജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രാഥമികാന്വേഷണം പോലും…

പി.സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് പി. രാജീവ്

പി.സി ജോർജിന്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. പിസി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നത് ആരോപണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും എല്ലാ കേസന്വേഷണങ്ങളും ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും രാജീവ് പ്രതികരിച്ചു. എകെജി സെൻറർ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും…

കാലവർഷം രാജ്യം മുഴുവൻ ശക്തിപ്രാപിച്ചു: കേരളത്തിൽ മഴ തുടരും

മൺസൂൺ രാജ്യത്തുടനീളം വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇത്തവണ, മൺസൂൺ സാധാരണ എത്തിച്ചേരേണ്ടതിനേക്കാൾ ആറ് ദിവസം മുമ്പാണ് രാജ്യമാകെ വ്യാപിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴി വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന…

യുഎഇ പ്രഥമ ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ എം.എ യൂസഫലി

ദുബായ്: ഡിജിറ്റൽ ബാങ്കിംഗ് രംഗത്തേക്ക് പ്രവേശിക്കുന്ന യുഎഇയിലെ ആദ്യ ബാങ്കായ സാൻഡിൻറെ ഡയറക്ടർ ബോർഡ് രൂപീകരിച്ചു. ദുബായ് ബുർജ് ഖലീഫ ഉൾപ്പെടുന്ന എമ്മാര്‍ ഗ്രൂപ്പ്, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയായ നൂണ്‍ എന്നിവയുടെ ചെയര്‍മാനുമായ മുഹമ്മദ് അല്‍ അബ്ബാറാണ് സാന്‍ഡ്…

ബോംബാക്രമണം യുഡിഎഫിന്റെ അറിവോടെയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടതുമുന്നണി പ്രസ്ഥാനത്തെയും സിപിഎമ്മിനെയും തകർക്കുകയാണ് യുഡിഎഫിൻറെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംഭവം വളരെ കൃത്യതയോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. “യുഡിഎഫിന്റെ അറിവോടെയാണ് എകെജി സെന്ററിൽ ഇത്തരത്തിലുള്ള അക്രമം നടന്നത്.…

പീഡന പരാതിയിൽ താൻ നിരപരാധിയെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: പീഡന പരാതിയിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കുമെന്ന് പി.സി ജോർജ്ജ്. “കേസിൽ സത്യമെന്താണെന്ന് ഞാൻ തെളിയിക്കുകയും സത്യം തെളിയിച്ച ശേഷം പുറത്തുവരികയും ചെയ്യും,” ബലാത്സംഗക്കേസിൽ അറസ്റ്റിലായ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷപെടില്ലെന്നും മുഖ്യമന്ത്രിയുടെ പക്കൽ…

ബലാത്സംഗ പരാതി; പിസി ജോര്‍ജിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരെ ബലാത്സംഗ പരാതി. പരാതിയെ തുടർന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. സോളാർ കേസിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത്. പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ്…

കണ്ണൂര്‍ കോടതി വളപ്പില്‍ സ്ഫോടനം

കണ്ണൂര്‍: കണ്ണൂർ ജില്ലാ കോടതി വളപ്പിൽ സ്ഫോടനം. ഉച്ചയോടടുത്താണ് സംഭവം. പരിസരം വൃത്തിയാക്കിയ ശേഷം മാലിന്യം കത്തിച്ചപ്പോഴാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം. ബോംബ്…

‘കോൺഗ്രസിന്റെ അന്ത്യം സ്ത്രീകളിലൂടെയായിരിക്കും‘; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : കോൺഗ്രസിന്റെ അന്ത്യം സ്ത്രീകളിലൂടെയായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫ് ഭരണകാലത്ത് സരിത പറഞ്ഞതിന് സമാനമായ കഥയാണ് സ്വപ്നയും പറയുന്നതെന്നും കോൺഗ്രസ്‌ സ്വപ്നയെ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ നടന്ന എൽഡിഎഫ് ബഹുജന റാലിയിലായിരുന്നു മന്ത്രിയുടെ പരാമർശം.…