Category: General News

നിക്കാഹിന് വരന്റെ സാന്നിധ്യം; വിവാഹ രജിസ്ട്രേഷന് സര്‍ക്കാരിന്റെ ഉപദേശംതേടും

തിരുവനന്തപുരം: ഇസ്ലാമിക നിയമപ്രകാരം വിവാഹത്തിന് വരന്റെ സാന്നിധ്യം നിർബന്ധമാണെന്നും അല്ലാതെയുള്ളവ നിയമപരമായി നടപ്പാക്കാൻ കഴിയാത്തതിനാൽ രജിസ്റ്റർ ചെയ്യരുതെന്നും തീരുമാനിച്ചതിനാൽ തുടർനടപടികൾ നിർത്തിവെച്ചു. നിയമസാധുതയില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും ചീഫ് രജിസ്ട്രാർ ജനറൽ കൂടിയായ പഞ്ചായത്ത് ഡയറക്ടർ സർക്കാരിന്റെ ഉപദേശം തേടും. വരൻ പങ്കെടുക്കാതെ…

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസിൽ പ്രതികൾക്കായി തെരച്ചിൽ

അട്ടപ്പാടി : അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്തെത്തി. പ്രതികൾ വനത്തിനുള്ളിലുണ്ടെന്നാണ് സൂചന. കേസിൽ മൂന്ന് പ്രതികളെ കൂടി ഇനിയും കണ്ടെത്താനുണ്ട്. നേരത്തെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് മരിച്ചത്.…

മുഖ്യമന്ത്രിയുടെയും മകളുടെയും വിദേശയാത്രകള്‍ ഇഡി അന്വേഷിക്കണമെന്ന് പി സി ജോര്‍ജ്

പൂഞ്ഞാർ: മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് പി സി ജോർജ്ജ്. മുഖ്യമന്ത്രി പോയ ശേഷമോ അതിനുമുമ്പോ മകളും ആ രാജ്യങ്ങളിലെത്തും. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റ് ഉണ്ട്. മുഖ്യമന്ത്രിക്കും മകൾക്കും ഇതിൽ പങ്കുണ്ട്. ആരോപണങ്ങളെ പിന്താങ്ങാൻ എന്തെങ്കിലും…

കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുകയാണ്. ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട്…

വിദ്യാകിരണം പദ്ധതി പരാജയം; വിദ്യാശ്രീ ലാപ്ടോപ്പുകള്‍ കിട്ടുന്ന വിലയ്ക്ക് വിൽക്കുന്നു

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അവതരിപ്പിച്ച ലാപ്ടോപ്പ് ചിട്ടി ഫണ്ട് പദ്ധതിയായ ‘വിദ്യ കിരണ’ത്തിന് തിരിച്ചടി . ഉപഭോക്താക്കൾ ഉപേക്ഷിക്കുന്ന വിദ്യാശ്രീ ലാപ്ടോപ്പുകൾ കിട്ടുന്ന വിലയ്ക് കെഎസ്എഫ്ഇ ജീവനക്കാർക്ക് വിൽക്കാൻ സർക്കാർ അനുമതി നൽകി. കെഎസ്എഫ്ഇ ശാഖകളിൽ സൂക്ഷിച്ചിരുന്ന 4097 ലാപ്ടോപ്പുകൾ…

എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അണ്ടൂർക്കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപാഹ്വാനത്തിനുള്ള കേസെടുത്തിട്ടുണ്ട്. സിറ്റി പൊലീസ്…

മുഖ്യമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശം; പി സി ജോര്‍ജിന്റെ ഭാര്യക്കെതിരെ പരാതി

പാലാ : മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന പി സി ജോർജിന്റെ ഭാര്യ ഉഷാ ജോർജിന്റെ പരാമർശത്തിനെതിരെ പോലീസിൽ പരാതി. കാസർകോട് സ്വദേശിയായ ഹൈദർ മധൂറാണ് ഉഷാ ജോർജിനെതിരെ വിദ്യാ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പി സി…

പി സി ജോര്‍ജിന്റെ ജാമ്യ ഉപാധി പുറത്ത്

തിരുവനന്തപുരം : പീഡനക്കേസിൽ അറസ്റ്റിലായ പി സി ജോർജിന് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ അനുസരിച്ച് എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും മൂന്ന് മാസത്തേക്ക് ഇത് തുടരണമെന്നുമുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി വിളിക്കുമ്പോഴെല്ലാം ഹാജരാകണം. 25,000 രൂപയുടെ ബോണ്ടിലാണ്…

പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലെന്ന് പി.സി.ജോര്‍ജ്

പീഡന പരാതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിസി ജോർജ്ജ് പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന് കോടതിയെ അറിയിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതിയാണ് പരാതിക്കാരി നൽകിയിരിക്കുന്നത്. ഇത്തരത്തില്‍ വിശ്വാസ്യത ഇല്ലാത്തയാളാണെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു ഇത് രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ്. തനിക്ക് അസുഖമാണെന്നും ജയിലിൽ അടയ്ക്കരുതെന്നും…

പീഡനക്കേസിൽ പി.സി.ജോർജിന് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പിസി ജോർജിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ പ്രതിയായ പിസി ജോർജ് ജാമ്യം…