Category: General News

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട വാർത്തകളിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം ഇപ്പോൾ ഒന്നുമല്ലെന്നും അതിനെ പ്രതിരോധിക്കാൻ കെട്ടിച്ചമച്ച കള്ളക്കഥയാണെന്നും സതീശൻ…

‘ലൈംഗിക കുറ്റങ്ങളിൽ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ല’

ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നൽകാൻ വൈകുന്നത് പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും കേസിന്‍റെ വസ്തുതകളിലോ യാഥാർത്ഥ്യങ്ങളിലോ ദുരൂഹതയുണ്ടെങ്കിൽ മാത്രമേ കാലതാമസം പരിഗണിക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. ഇരയുമായി ബന്ധപ്പെട്ട് ഇതിൽ പരിഗണിക്കേണ്ട…

ആഭ്യന്തര വകുപ്പിനും സിപിഐഎമ്മിനും എതിരെ രൂക്ഷവിമര്‍ശനവുമായി കെ കെ രമ

തിരുവനന്തപുരം: വടകര എം.എൽ.എയും ആർ.എം.പി.ഐ നേതാവുമായ കെ.കെ രമ ആഭ്യന്തര വകുപ്പിനും സി.പി.ഐ.എമ്മിനുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് കെ.കെ രമ ആരോപിച്ചു. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര…

സ്വപ്‌ന താമസം മാറി; വരാപ്പുഴ സ്റ്റേഷനിലെത്തി ഒപ്പിട്ടു

വരാപ്പുഴ(കൊച്ചി): നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എറണാകുളം നോർത്ത് പറവൂരിനടുത്ത് കൂനമ്മാവിലെ വാടകവീട്ടിൽ താമസം തുടങ്ങി. ഞായറാഴ്ച രാവിലെ വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ സജീവ് കുമാറിന് മുന്നിൽ അവർ ഒപ്പിട്ടു. തുടര്‍ന്നാണ് പുതിയ വീട്ടിലേക്ക് താമസത്തിനായി എത്തിയത്.…

എകെജി സെന്റര്‍ ആക്രമണം; പ്രതിയെ പിടികൂടുമെന്നുറപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമിച്ച പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ആസൂത്രണം ചെയ്തവരാണ് പ്രതിയെ ഒളിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ സംശയമില്ല. എകെജി സെന്‍ററിന്‍റെ ഒരു ഭാഗം എറിഞ്ഞ് തകർക്കുമെന്ന് പറഞ്ഞാണ് ഒരാൾ ഫേസ്ബുക്കിൽ…

പഴയ ബസ്സിനെ സിഎന്‍ജിയാക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. കാലാവധി അവസാനിക്കാറായ ഡീസൽ എഞ്ചിൻ ബസുകളിൽ പകരം സിഎൻജി എഞ്ചിൻ ഉപയോഗിക്കും. പുതിയ സിഎൻജി ബസ് വാങ്ങാൻ 65 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നതിനാലാണ് ഡീസൽ ബസ്…

പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവ ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. തത്തമംഗലം സ്വദേശിനി…

വ്യവസായ സൗഹൃദം സൂചികയിൽ കേരളത്തിന് മുന്നേറ്റം

തിരുവനന്തപുരം: ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുളള 2020 ലെ പട്ടികയിൽ കേരളം 15-ാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പട്ടിക. 2019ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. അടുത്ത വർഷത്തോടെ ആദ്യ പത്തിൽ എത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ…

നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കടന്നാക്രമിച്ച് ഭരണപക്ഷം

തിരുവനന്തപുരം: എകെജി സെന്‍ററിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. എം.എം.മണി (സി.പി.എം), പി.എസ്.സുപാൽ (സി.പി.ഐ), എൻ.ജയരാജ് (കേരള കോൺഗ്രസ് (എം), കെ.വി.സുമേഷ് (സി.പി.എം),…

‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്ത് പുറത്ത്. 2021 ഓഗസ്റ്റ് 16ന് ഗവർണർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. 2020 ഡിസംബർ 24നു ഗവർണർ…