Category: General News

സജി ചെറിയാന്റെ രാജി; ഇന്ന് ചേരുന്ന പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്യും

സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ഗൗനിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം കേന്ദ്രനേതൃത്വം. സജി ചെറിയാന്‍റെ രാജി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിയുടെ രാജിയോടെ പ്രശ്നം സാങ്കേതികമായി അവസാനിക്കുമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്.…

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം: സജി ചെറിയാനെതിരെ ഇന്ന് കേസെടുത്തേക്കും

തിരുവല്ല: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചതിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് ഇന്ന് കേസെടുത്തേക്കും. പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കീഴാവനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറോട്…

എങ്ങുമെത്താതെ എകെജി സെന്റർ ആക്രമണ അന്വേഷണം

തിരുവനന്തപുരം: എകെജി സെന്ററിനു നേരെ ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ പെരുവഴിയിൽ. സി.സി.ടി.വി ദൃശ്യങ്ങൾ ഉപേക്ഷിച്ച് സ്കൂട്ടർ കേന്ദ്രീകരിച്ചിട്ടും അക്രമിയെ കണ്ടെത്താനായില്ല. സ്ഫോടക ശേഷി കുറഞ്ഞ ഏറുപടക്കം പോലുള്ള വസ്തുവാണ് എറിഞ്ഞതെന്ന പ്രാഥമിക ഫോറൻസിക് റിപ്പോർട്ടും സി.പി.എമ്മിന് തിരിച്ചടിയായി.…

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട്…

കോളേജിൽനിന്ന് ബാറ്ററി മോഷ്‌ടിച്ചു; എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കളടക്കം വിദ്യാർഥികൾ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ഗവ. കോളേജിൽ 11 ഇൻവെർട്ടർ ബാറ്ററികൾ മോഷണംപോയ സംഭവത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമടക്കം ഏഴുപേർ അറസ്റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അരീക്കോട് സ്വദേശി ആതിഫ്,…

കെഎസ്ആർടിസിയുടെ 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തനം 18 മുതൽ

കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തനം ജൂലൈ 18 മുതൽ ആരംഭിക്കും. ജൂണ് ഒന്നു മുതൽ വയനാട്, പാലക്കാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓഫീസുകൾ തുറന്നത്. നേരത്തെ 98 ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും ഓഫീസ് സംവിധാനം പ്രവർത്തിച്ചിരുന്നു.…

രാജ്യസഭയിലേക്ക് നാമനിർദ്ദേശം; പി.ടി ഉഷയെ അഭിനന്ദിച്ച് മമ്മൂട്ടി

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കായിക ലോകത്ത് മലയാളികളുടെ അഭിമാനമായ പിടി ഉഷയെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. “രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പി.ടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ.” മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യസഭയിലേക്കുള്ള പ്രവേശനത്തിൽ കായികതാരം പി.ടി ഉഷയ്ക്കൊപ്പം സംഗീത…

‘തെറിച്ചത് പിണറായി സർക്കാരിന്റെ മിഡിൽ സ്റ്റമ്പ്’; പരിഹാസവുമായി ജെബി മേത്തർ

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ പിണറായി സർക്കാരിനെ പരിഹസിച്ച് അഡ്വ.സജി ചെറിയാൻ. ജെബി മേത്തർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘തെറിച്ചത് പിണറായി സർക്കാരിന്റെ മിഡിൽ സ്റ്റമ്പ്’ എന്നാണ് ജെബി മേത്തർ ഫേസ്ബുക്കിൽ കുറിച്ചത്.…

ഡ്യൂട്ടി പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണം ഉടൻ നടപ്പാക്കുമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കാതെ കോർപ്പറേഷൻ മുന്നോട്ട് പോകാൻ കഴിയില്ല. ആദ്യ ഘട്ടത്തിൽ സിറ്റി സർവീസുകളിൽ പരിഷ്ക്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ഒരു ഡിപ്പോയിൽ നിന്ന് 13 കോടി രൂപ…

‘സാംസ്‌കാരിക നായകരുടെ ശബ്ദമുയരാതെ സാംസ്‌കാരിക മന്ത്രിയെ പുറത്താക്കി’

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചതിന് പിന്നാലെ സാംസകാരികപ്രവര്‍ത്തകരെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബൽറാം. സാംസ്കാരിക നായകാർ എന്ന വിഭാഗത്തിൽപ്പെട്ടവരുടെ ശബ്ദം ഉയരാതെ സാംസ്കാരിക മന്ത്രിയെ പുറത്താക്കിയെന്ന് ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വി.ടി.ബൽറാമിന്‍റെ…