Category: General News

കെഎം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ഫോറൻസിക് വിഭാഗം ആരംഭിച്ചു

കോട്ടയം : പാലാ കെ എം മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കേസുകൾക്കായി ഫോറൻസിക് വിഭാഗം ആരംഭിച്ചു. ആധുനിക മോർച്ചറി സംവിധാനം ഉൾപ്പെടെ ആശുപത്രിയിൽ ഫോറൻസിക് പോസ്റ്റ് അനുവദിച്ച് സർജനെ നിയമിച്ചതോടെയാണ് പുതിയ വിഭാഗം പ്രവർത്തനമാരംഭിച്ചത്. ഫോറൻസിക് വിഭാഗം 11…

നടക്കാനിറങ്ങിയയാൾ കാട്ടാന ചവിട്ടി മരിച്ച സംഭവം; വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി

ധോണിയിൽ പ്രഭാത സവാരിക്ക് പോയയാളെ കാട്ടാന ചവിട്ടിക്കൊന്നെന്ന വാർത്ത സങ്കടകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഉദ്യോഗസ്ഥർക്കും വനംവകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്…

ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി മംമ്ത മോഹൻദാസ്

കൊച്ചി : ഡബ്ല്യൂസിസിക്കെതിരെ രൂക്ഷവിമർശനവുമായി നടി മംമ്ത മോഹൻദാസ്. സംഘടനയിലെ അംഗങ്ങൾ ഇരയ്ക്കൊപ്പം നിൽക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും എന്നാൽ ഇരയുടെ പേരിൽ സ്വന്തം താൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് നല്ല കാര്യമല്ലെന്നും മംമ്ത പറഞ്ഞു. ശരിയായ മാറ്റം നടപ്പാക്കാൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞാൽ…

ഹാരിക്ക് പൈലറ്റ് ലൈസന്‍സിന് വിലക്ക്; കേന്ദ്രത്തിന് കാത്തെഴുതി എ എ റഹീം എംപി

തിരുവനന്തപുരം : ട്രാൻസ്മാൻ ആദം ഹാരിക്ക് സ്റ്റുഡന്‍റ് പൈലറ്റ് ലൈസൻസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എഎ റഹീം എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. വിഷയത്തിൽ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആദം ഹാരിക്ക് ഉടൻ സ്റ്റുഡന്‍റ് പൈലറ്റ് ലൈസൻസ് നൽകണമെന്നും…

‘സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം  രാജിവെക്കുന്നതാണ് ഉചിതം’

തിരുവനന്തപുരം: സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. താൻ പറഞ്ഞത് തെറ്റാണെന്ന് അംഗീകരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. അങ്ങനെയൊരാൾ എം.എൽ.എ സ്ഥാനത്തിരിക്കുന്നത് ശരിയല്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. വിഷയത്തിൽ സി.പി.എം നിശബ്ദത പാലിക്കുകയാണ്.…

‘സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴുള്ള ആരോപണങ്ങള്‍ ബലാത്സംഗമായി കാണാനാവില്ല’

കൊച്ചി: പരസ്പരമുള്ള പ്രണയബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വാക്കാലുള്ള നിരീക്ഷണം നടത്തിയത്. സാമൂഹിക സാഹചര്യങ്ങൾ വളരെയധികം മാറിയ ഈ കാലഘട്ടത്തിൽ, പുരുഷൻമാരും സ്ത്രീകളും വിവാഹം കഴിക്കാതെ പോലും ഒരുമിച്ച് ജീവിക്കുകയാണെന്ന് ഹൈക്കോടതി…

ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്നയെ സിബിഐ ചോദ്യം ചെയ്യും

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടീസ് നൽകി. കേസിലെ പ്രതിയായ പി എസ് സരിത്തിനെ നേരത്തെ സിബിഐ ചോദ്യം…

സജി ചെറിയാന്റെ ഒഴിവ്; പുതിയ മന്ത്രി വേണോയെന്ന തീരുമാനം ഇന്നുണ്ടായേക്കും

സജി ചെറിയാൻ ഒഴിഞ്ഞ ഒഴിവിലേക്ക് പുതിയ മന്ത്രിയെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ സിപിഐഎം ഇന്ന് തീരുമാനമെടുത്തേക്കും. സജി ചെറിയാന്‍റെ രാജിക്ക് ശേഷമുള്ള സാഹചര്യം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയാകും. എം.എൽ.എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാട് സിപിഐഎം സ്വീകരിച്ചേക്കും. അദ്ദേഹത്തിന്‍റെ രാജി ആവശ്യം…

കണ്ണൂർ സർവകലാശാല പുതിയ പഠനബോർഡ്; വിസിയുടെ ശുപാർശ ഗവർണർ തള്ളി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട 72 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക അംഗീകരിക്കാനുള്ള വിസിയുടെ ശുപാർശ ഗവർണർ തള്ളി. ഗവർണർ നടത്തേണ്ട നാമനിർദ്ദേശങ്ങൾ സർവകലാശാലയ്ക്ക് എങ്ങനെ നടത്താനാവുമെന്ന് വിശദീകരിക്കാൻ വിസിയോട് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി റൂൾസ് അനുസരിച്ച്, ബോർഡ്…

പേപ്പർ റീസൈക്ലിങ്; നൂതന സംരഭം ആരംഭിച്ച് വിമല കോളേജ്

തൃശൂർ: പരിസ്ഥിതി മലിനീകരണവും വനനശീകരണവും തടയുന്നതിനുള്ള നൂതന സംരംഭം ആരംഭിച്ച് വിമല കോളേജ്. വിലക്കയറ്റം സംഭവിക്കുന്നിടത്ത് റീസൈക്ലിംഗിലൂടെ പേപ്പറിനെ പുനരുപയോഗിക്കുകയാണ് ലക്ഷ്യം. ഈ സംരംഭത്തിന് തുടക്കമിട്ട കേരളത്തിലെ ആദ്യ ലൈബ്രറി ഈ കോളേജിന്റെതാണ്. പുസ്തകങ്ങളുടെ മണമുള്ള ഈ ലൈബ്രറിയുടെ ഉൾഭാഗങ്ങളിൽ കലകളുടെ…