Category: General News

ഇന്ധനം മാലിന്യത്തിൽ നിന്നും: വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി

പൊന്നാനി: ബസുകൾക്ക് ആവശ്യമായ ഇന്ധനം നഗരമാലിന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കാനുള്ള വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി. പൊന്നാനി നഗരസഭയും, ശുചിത്വമിഷനും കെഎസ്ആർടിസിയും പദ്ധതിക്കായി കൈകോർക്കുന്നു. മാലിന്യങ്ങളിൽ നിന്ന് സിഎൻജി വാതകം ഉത്പാദിപ്പിക്കും. കെഎസ്ആർടിസി ബസുകൾക്ക് സിഎൻജി ഗ്യാസ് ഇന്ധനമായി ഉപയോഗിക്കും. ഇതോടെ പൊന്നാനിയിലെ മാലിന്യ…

രോഗഭീഷണി ഉയർത്തി ആദായ ടാറ്റൂ; ഉത്തരേന്ത്യൻ സംഘങ്ങൾ കേരളത്തിൽ

തൃശ്ശൂർ: തുച്ഛമായ ചെലവിൽ ശരീരത്തിൽ ടാറ്റൂ ചെയ്തുകൊടുക്കുന്ന ഉത്തരേന്ത്യൻസംഘങ്ങൾ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ തമ്പടിക്കുന്നു. ടാറ്റൂ സ്റ്റുഡിയോകളിലെ നിരക്കുകളിൽ നിന്ന് വളരെ കുറഞ്ഞ ഫീസ് ഈടാക്കുന്ന ഈ സംഘങ്ങളുടെ കെണിയിൽ വീഴുന്നവരിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. ശുചിത്വ സംവിധാനങ്ങളില്ലാതെ തുറസ്സായ സ്ഥലത്ത് പച്ചകുത്തുന്നത്…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 80 രൂപയായാണ് ഉയർന്നത്. ഇതോടെ ഒരു പവന് ഇന്നത്തെ വില ഇന്ന് 37,560 രൂപയായി. ഗ്രാമിന് 10 രൂപയാണ് 22 കാരറ്റ് സ്വർണത്തിന്‍റെ വില വർധിച്ചത്. ഗ്രാമിന്…

കക്കയം ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രതാ നിർദേശം

കോഴിക്കോട്: കക്കയം ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ഇന്ന് രാവിലെ 10 സെന്‍റിമീറ്റർ ഉയർത്തി അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കും. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഇത് സെക്കൻഡിൽ 5 ക്യുബിക് മീറ്റർ ആയി ഉയർത്തും.…

ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ്; ഒത്തുതീര്‍പ്പാക്കൽ ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി

മുംബൈ: സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് കോടതിയിൽ ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച് ഇരുവരും നൽകിയ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ്…

കേരളത്തിൽ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ചൊവ്വാഴ്ച വരെ ശക്തമായ മഴ ഉണ്ടാകും

തിരുവനന്തപുരം : ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്,…

ഗൂഢാലോചന കേസ്: ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ ഇടനിലക്കാരൻ ഷാജ് കിരണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത ബുധനാഴ്ച മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്‍റെ…

പറക്കുമ്പോള്‍ ഉറങ്ങാന്‍ കഴിയും; അപൂർവ്വ പക്ഷി മഞ്ചേരിയിൽ

മലപ്പുറം: പറക്കുമ്പോൾ ഉറങ്ങാൻ കഴിയുന്ന ‘വിഐപി’ പക്ഷി കഴിഞ്ഞ ദിവസം മഞ്ചേരിയിലെത്തിയതായി റിപ്പോർട്ട്. അപൂർവമായി കരയിൽ എത്തുന്ന ദേശാടനപക്ഷിയായ സ്റ്റൂയി ടെർൻ(കടല്‍ ആള) കഴിഞ്ഞ ദിവസമാണ് മഞ്ചേരി ചെറുകുളത്തെ വലിയ പാറക്കുന്നിൽ എത്തിയത്. പ്രശസ്ത പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ശബരി ജാനകി…

യുവാവിനെ കൊലപ്പെടുത്തിയ പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയിൽചാടി

കോട്ടയം: കോട്ടയത്ത് സബ്ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിലിട്ട കേസിലെ അഞ്ചാം പ്രതിയായ ബിനുമോൻ ആണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. പലക ചാരി മതിൽ കയറി കേബിളിലൂടെ താഴേക്ക് ഇറങ്ങിയാണ് രക്ഷപ്പെട്ടതെന്നാണ് നിഗമനം.…

കുങ്കിയാനയെ എത്തിച്ചു;കാട്ടാനയെ തുരത്തും

പാലക്കാട്‌ : പാലക്കാട് ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കി ആനയെ എത്തിച്ചു. വയനാട്ടിൽ നിന്നാണ് ആനയെ കൊണ്ടുവന്നത്. കാട്ടാനയെ തുരത്താനുള്ള നടപടികൾ രാത്രി 9 മണിയോടെ ആരംഭിക്കും. ആനയെ ഏത് വഴിക്കാണ് കാട്ടിലേക്ക് കൊണ്ടുപോകേണ്ടതെന്നും എത്ര ദൂരം വനത്തിനുള്ളിലേക്ക് കൊണ്ടുപോകണമെന്നും വിശദമായ…