Category: General News

ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കൊച്ചി: ബിഗ് ബോസ് മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തൊടുപുഴയ്ക്ക് അടുത്ത് വച്ച് കാര്‍ അപകടത്തില്‍പ്പെട്ടെന്നാണ് വിവരം, ഒരു ഉദ്ഘാടനത്തിനായി പോകുകയായിരുന്നു റോബിന്‍. അപകടം ഗുരുതരമാണെങ്കിലും റോബിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം. അപകടത്തിന് ശേഷം റോബിൻ ഉദ്ഘാടന…

കോടതി ജാമ്യം തള്ളിയത് 8 തവണ; ജയിൽ ചാടി പ്രതി

കോട്ടയം: കോട്ടയം സബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെപ്പറ്റി സൂചന ലഭിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം പ്രതി സുഹൃത്തിന്‍റെ അടുത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ എട്ട് തവണ കോടതി തള്ളിയിരുന്നു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ്…

ദിലീപ് കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണം; സാംസ്കാരിക കൂട്ടായ്മ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നിവേദനം സമർപ്പിക്കാനൊരുങ്ങി സാമൂഹിക സാംസ്കാരിക കൂട്ടായ്മ. ‘ഞങ്ങൾ അതിജീവിതയ്ക്കൊപ്പം’ എന്ന് പ്രഖ്യാപിച്ച് കോഴിക്കോട്ട് കൂട്ടായ്മയുടെ യോഗം ചേർന്നു. ഉടൻ നിവേദനം സമർപ്പിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. ക്രൂരമായ വിചാരണയാണ് താൻ…

ഉള്‍ വനങ്ങളില്‍ മാത്രം കണ്ടുവരുന്ന മുട്ടിപ്പഴം വീട്ടുപുരയിടത്തില്‍ വിളവെടുത്തു

കൊല്ലം: ഉൾക്കാടുകളിൽ മാത്രം കാണപ്പെടുന്ന മുട്ടിപ്പഴം വീട്ടുമുറ്റത്ത് വിളവെടുത്തതിന്‍റെ സന്തോഷത്തിലാണ് അധ്യാപക ദമ്പതികളായ കർഷകർ. കൊല്ലം കുന്നിക്കോട് കോട്ടവട്ടത്ത് സുരേഷ് ഭവനില്‍ രാജേഷിന്റെ വീട്ടുമുറ്റത്താണ് മുട്ടിപ്പഴം ദൃശ്യവിരുന്ന് ഒരുക്കുന്നത്. രക്ത വര്‍ണ്ണത്തില്‍ വീട്ടുമുറ്റത്തെ മരത്തിൽ കുലച്ച് നിൽക്കുന്ന മുട്ടിപ്പഴം കൗതുക കാഴ്ചയാകുകയാണ്.…

ഗതാഗതമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സി.ഐ.ടി.യു

കണ്ണൂർ: യൂണിയനുകൾക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച്, കണ്ണൂരിൽ ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോ യാർഡ് ഉദ്ഘാടനം പൂർണമായും ബഹിഷ്കരിച്ച് ഇടതുപക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ഐ.എൻ.ടി.യു.സിയും ചടങ്ങ് ബഹിഷ്കരിച്ചു കെ.എസ്.ആർ.ടി.സിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി ട്രേഡ്…

എകെജി സെന്റർ ആക്രമണത്തിൽ പുതുവഴി തേടി പൊലീസ്

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ കണ്ടെത്താൻ പുതിയ നീക്കവുമായി അന്വേഷണ സംഘം. ആക്രമണത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകൾ നിരീക്ഷിക്കാനാണ് നീക്കം. ആക്രമണത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ നിരീക്ഷിച്ചു വരികയാണ്. മറ്റെല്ലാ വഴികളും അടഞ്ഞതോടെയാണ് ഈ നീക്കം. പോസ്റ്റ് ചെയ്ത…

“കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യുന്നു”

ചിന്തൻ ശിബിരിനെ പരിഹസിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസ് സംഘപരിവാർ സംഘമായി പരിവർത്തനം ചെയ്യപ്പെടുകയാണെന്നും പഠനക്യാമ്പുകളുടെ പേരുകൾ പോലും അത്തരത്തിൽ പരിണമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളേയും അണികളേയും രാഷ്ട്രീയമായി പരുവപ്പെടുത്തി ബിജെപിക്ക് നൽകുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.…

‘അഗതിമന്ദിരങ്ങളിലേക്കുള്ള കേന്ദ്രവിഹിതം ലഭിച്ചില്ല’

കോഴിക്കോട്: സംസ്ഥാനത്തെ അഭയ ഭവനുകളിലും ബാലഭവനുകളിലും പൊതുവിതരണ വകുപ്പ് സൗജന്യമായി നൽകുന്ന അരി, ഗോതമ്പ് തുടങ്ങിയവരുടെ വിതരണം നിലച്ചു. കേന്ദ്ര സർക്കാരിന്റെ വെൽഫെയർ ഇൻസ്റ്റിറ്റ്യൂഷൻ സ്കീമിന് കീഴിൽ വിതരണത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഇല്ലെന്ന് കാണിച്ച് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് പൊതുവിതരണ ഉപഭോക്തൃ…

വി.ഡി സതീശനെതിരെ നിയമനടപടിക്ക് ആർഎസ്എസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നിയമനടപടിയുമായി ആർഎസ്എസ്. ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ രാജിവച്ച മുൻ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗോൾവൾക്കറിന്റെ പുസ്തകത്തിലേതെന്ന പരാമർശത്തിലാണ് നടപടി. 24 മണിക്കൂറിനകം മൊഴി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സതീശന് ആർഎസ്എസ്…

തമിഴ്‌നാട്ടിൽ കോളറ പടർന്ന് പിടിക്കുന്നു; കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം  

എടപ്പാൾ: തമിഴ്നാട്ടിൽ കോളറ പടർന്ന് പിടിക്കുന്നു. ഇതേ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാടിനോട് ചേർന്നുള്ള തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്ക് പുറമെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.…