Category: General News

സ്വാമി ഗുരുപ്രസാദിനെതിരെയുള്ള പീഡനപരാതിയിൽ പൊലീസ് മൊഴി തിരുത്തി; ഗുരുതര ആരോപണവുമായി യുവതി

തിരുവനന്തപുരം: ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡനപരാതി നല്‍കിയ യുവതി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പൊലീസ് തന്റെ മൊഴി തിരുത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു യുവതിയുടെ ആരോപണം. മലയാപ്പുഴ പൊലീസാണ് തന്‍റെ മൊഴി തിരുത്തിയതെന്നാണ് യുവതിയുടെ ആരോപണം.…

400 ഗ്രാം എംഡിഎംഎയുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

അങ്കമാലി: 400 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി 5 പേരെ പിടിയിൽ. കണ്ണൂർ നാറാത്ത് തറമേൽ സ്വദേശി മുനീഷ് (27), തെക്കേ വാഴക്കുളം സ്വദേശി അഫ്സൽ (23), ആലപ്പുഴ പുന്നപ്ര പറവൂർ കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലിൽ മുഹമ്മദ്…

മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗത തടസം

കൊച്ചി: മൂന്നാർ പോലീസ് സ്റ്റേഷനു സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും ഉരുൾപൊട്ടലുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. തുടർച്ചയായ…

യു.ജി.സി നെറ്റ് പരീക്ഷ മുടങ്ങി; വലഞ്ഞത് തൊണ്ണൂറോളം വിദ്യാര്‍ത്ഥികള്‍

മുക്കം: കോഴിക്കോട് എന്‍.ഐ.ടി.യില്‍ സെര്‍വര്‍ തകരാറായതിനെത്തുടര്‍ന്ന് തൊണ്ണൂറോളം വിദ്യാര്‍ഥികളുടെ യു.ജി.സി നെറ്റ് പരീക്ഷ മുടങ്ങി. രാജ്യത്തെമ്പാടുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടത്തിയ നെറ്റ് പരീക്ഷയാണ് എന്‍.ഐ.ടി.യില്‍ മുടങ്ങിയത്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണ വില ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37560 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം…

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ പടർന്നതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷം കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ സംസ്ഥാനത്തുടനീളം പടർന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇതുവരെ 6,728 സാമ്പിളുകൾക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. എക്സ്ഇ, എക്സ്എച്ച്, എച്ച്ക്യു, ഒമൈക്രോൺ ബിഎ5 തുടങ്ങിയ വകഭേദങ്ങളും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചേരമാൻ മസ്ജിദിലെത്തി

കൊടുങ്ങല്ലൂർ: ഈദ് ​ഗാഹിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലെത്തി. നമസ്കാരം നിർവഹിച്ച ശേഷം ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളിയായ ചേരമാൻ മസ്ജിദ് ഗവർണർ സന്ദർശിക്കും. ജുംആ നമസ്കാരം നടന്ന ഇന്ത്യയിലെ ആദ്യ പള്ളിയാണിത്. ക്രിസ്തുവർഷം 629-ലാണ് ഈ…

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.…

വിഷ്ണുനാഥിനും റോജി എം.ജോണിനും അഭിനന്ദങ്ങളറിയിച്ച് വി.ഡി സതീശന്‍

എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ച റോജി എം ജോണിനെയും പി.സി വിഷ്ണുനാഥിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിനന്ദിച്ചു. പിസി വിഷ്ണുനാഥിനൊപ്പം റോജി എം ജോണും കർണാടകയുടെ ചുമതല വഹിക്കും. എൻ.എസ്.യു.ഐ.യുടെ ദേശീയ പ്രസിഡന്‍റായിരുന്നു റോജി. വിദ്യാർത്ഥി സംഘടനയുടെ നേതാവായിരുന്നപ്പോൾ കർണാടകയിൽ പ്രവർത്തിച്ച…

ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥി ഒഴുക്കിന് സാധ്യത

തമിഴ്നാട്: ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥികളുടെ ഒഴുക്കിന് സാധ്യതയുണ്ടെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്ന് ധാരാളം അഭയാർത്ഥികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർ തമിഴ്നാട്ടിലും കേരളത്തിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ…