Category: General News

ജിംനേഷ്യങ്ങൾക്ക് ലൈസൻസ് വേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ജിംനേഷ്യം നടത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു. ജിംനേഷ്യത്തിന് മൂന്ന് മാസത്തിനകം ലൈസൻസ് ലഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജിംനേഷ്യങ്ങളുടെ പ്രവർത്തനം ആളുകളെ ആകർഷിക്കുന്ന രീതിയിലും നിയമപരവുമായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 1963ലെ കേരള പബ്ലിക് റിസോർട്ട്സ് ആക്ട് പ്രകാരം സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങൾക്കും…

മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ ഓർമകൾക്ക് 17 വയസ്

മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ ഓർമകൾക്ക് 17 വയസ്. കേരള രാഷ്ട്രീയത്തിലെ സൗമ്യവും തിളക്കമാർന്നതുമായ സാന്നിധ്യമായിരുന്നു പി.കെ.വി. തന്‍റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹം എല്ലായ്പ്പോഴും തന്‍റെ ആദർശങ്ങളിൽ വേരൂന്നിയിട്ടുണ്ട്. ലാളിത്യം മുഖമുദ്രയായ നേതാവായിരുന്നു അദ്ദേഹം. പി.കെ. വാസുദേവൻ നായർക്ക് എന്നും ജനങ്ങൾക്കിടയിൽ…

മോറിസ് കോയിൻ തട്ടിപ്പ്: 14 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) 14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് നടപടി. കേസിലെ മുഖ്യപ്രതി നിലമ്പൂർ പൂക്കോട്ടുംപാടം അമരമ്പലം തോട്ടക്കര സ്വദേശി കെ.നിഷാദിന്റെയും, കെ. ഹാസിഫിന്‍റെയും ഉടമസ്ഥതയിലുള്ള ഫ്ലൈ…

ശ്രീനിവാസൻ കൊലക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ 26 പേരെ പ്രതി ചേർത്തിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിലെ വൈരാഗ്യമാണ് ശ്രീനിവാസന്‍റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.…

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം…

എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ അറസ്റ്റ് ചെയ്ത് പോലീസ്

പാലക്കാട്: സംഘപരിവാർ നിയന്ത്രണത്തിലുള്ള എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷോളയാർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിവാസി ഭൂമി കയ്യേറിയെന്ന കേസിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാളെ…

പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്ന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ: തൃശ്ശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ടോളം പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരൻമാർക്കൊപ്പം പത്മനാഭനും സ്ഥാനം പിടിച്ചിരുന്നു. 2005 ലാണ് പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്. ബീഹാറിൽ നിന്ന് കേരളത്തിലേക്ക് വന്ന ആനകളിൽ ഒന്നാണ് ഈ…

‘ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യം’

കോഴിക്കോട്: ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി ശശികല പറഞ്ഞു. ‘ശശികല ടീച്ചർ, സംസ്ഥാന അധ്യക്ഷ ഹിന്ദു ഐക്യവേദി’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. “ഇന്ന് ഒരവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നു.…

ജലമേളകൾക്ക് തുടക്കം; ചമ്പക്കുളം മൂല ജലോത്സവം ഇന്ന്

കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂല ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ പമ്പയാറ്റിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് ജില്ലാ കളക്ടർ രേണുരാജ് ഐ.എ.എസ് പതാക ഉയർത്തും. 2.35ന് കൊടിക്കുന്നിൽ സുരേഷ് എം.പി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.…

സച്ചിന്റെയും ആര്യയുടെയും വിവാഹത്തീയതി തീരുമാനിച്ചു

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് കോഴിക്കോട്ട് റിസപ്ഷൻ നടക്കും. ഈ വർഷം മാർച്ച്…