Category: General News

പയ്യന്നൂരിൽ ബോംബേറുണ്ടായ ആർഎസ്എസ് ഓഫീസ് സന്ദർശിച്ച് കെ സുരേന്ദ്രൻ

പയ്യന്നൂർ : ബോംബ് സ്ഫോടനം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിച്ചു. ബോംബാക്രമണം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ജില്ലാ ഓഫീസ് സന്ദർശിച്ച ശേഷം കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. വളരെ ആസൂത്രിതവും…

പീഡനക്കേസിലെ ഒത്തുതീർപ്പ്; ബിനോയ് കോടിയേരിയുടെ കേസ് ബോംബെ ഹൈക്കോടതി മാറ്റിവച്ചു

മുംബൈ: പീഡനക്കേസിൽ ഒത്തുതീർപ്പ് തേടി ബിനോയ് കോടിയേരിയും ബീഹാർ സ്വദേശിനിയായ യുവതിയും നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബിനോയിയുടെ അഭിഭാഷകന് ഇന്നലെ ഹാജരാകാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയ്യാറാക്കാൻ…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയതിൽ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആർ ശ്രീലേഖയുടെ പരാമർശത്തിൽ വിശദമായ…

ശബരിഗിരി ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും; ജലനിരപ്പ് 45% ഉയർന്നു

സീതത്തോട്: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും. ജലസംഭരണികളിലെ ജലനിരപ്പ് 45 ശതമാനത്തിലെത്തി. ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. കക്കി-ആനത്തോട് ഡാമിൽ 962.92 മീറ്ററും പമ്പയിൽ 969.95 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 69 മില്ലിമീറ്ററും പമ്പയിൽ 46 മില്ലിമീറ്ററും മഴ…

ഒരു ലക്ഷം ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യാൻ കേരള എം.പി

എറണാകുളം: വയറുവേദന മുതൽ രക്തക്കറ വരെ, ആർത്തവ വേദനകൾ പലതരമാണ്. ആർത്തവ കപ്പുകൾ അസ്വസ്ഥതകൾ ഒരു പരിധിവരെ ലഘൂകരിക്കാൻ സഹായിക്കുന്നു. തിണർപ്പുകൾക്ക് കാരണമാകാതിരിക്കുകയും സാനിറ്ററി പാഡുകൾ ഇടക്കിടക്ക് മാറ്റുകയും ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു. എന്തിനധികം, ആർത്തവ കപ്പുകൾ പരിസ്ഥിതി…

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് സ്ഥിരീകരിക്കാത്ത വിവരം. മൂന്ന് കോടതികളുടെ കസ്റ്റഡിയിലായിരുന്നപ്പോഴും അനുമതിയില്ലാതെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി ഫോറൻസിക് റിപ്പോർട്ടിൽ തെളി‍ഞ്ഞു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരിക്കെ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ…

‘പിണറായി വിജയൻ ആർ എസ് എസുമായി കൂട്ടുകൂടിയാണ് വിജയിച്ചതെന്ന യു ഡി എഫ് വാദം നുണ’

കണ്ണൂർ: 1977 ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്‍റെ അന്നത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന ജനസംഘവുമായി കൂട്ടുകൂടിയാണ് പിണറായി വിജയൻ വിജയിച്ചതെന്ന യു.ഡി.എഫിന്‍റെ അവകാശവാദം നുണയാണെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. 1977 ലെ തിരഞ്ഞെടുപ്പ് കാലത്ത് ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി നിലവിലില്ലായിരുന്നു. അതുകൊണ്ട് തന്നെ…

കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി. കെ.എസ്.ആർ.ടി.സി നവീകരണത്തിന്‍റെ ഭാഗമായ പഠനം നടത്തിയ പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി 15 ജില്ലാ ഓഫീസുകളായി നിജപ്പെടുത്തിയിരുന്നു. ബുധനാഴ്ചയാണ് ജീവനക്കാരെ മാറ്റി ഉത്തരവിറക്കിയത്. 167 സൂപ്രണ്ടുമാർ,…

കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടക്കേണ്ടി വന്ന സംഭവം; കളക്ടർ ഊര് സന്ദർശിക്കും

അട്ടപ്പാടി: അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊര് വ്യാഴാഴ്ച കളക്ടറും പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിക്കും. മന്ത്രി കെ. രാധാകൃഷ്ണന്‍റെ നിർദ്ദേശ പ്രകാരമാണ് അടിയന്തര സന്ദർശനം. റിസർവ് വനമേഖലയിലുള്ള ഇവിടെയെത്തണമെങ്കിൽ റോഡിൽ നിന്ന് ഒന്നര കിലോമീറ്ററിലധികം നടക്കണം. കഴിഞ്ഞ ദിവസം…

‘ഏത് കേന്ദ്രമന്ത്രി വന്ന് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബിജെപിക്കാവില്ല’

ഏത് കേന്ദ്രമന്ത്രി വന്ന് എന്ത് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് കെ.മുരളീധരൻ എം.പി. വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം യു.ഡി.എഫും എൽ.ഡി.എഫും ഭയപ്പെടേണ്ട കാര്യമില്ലെന്നും വി.മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് ബി.ജെ.പി എന്ന് പറയും. എന്നാൽ ഈ…