Category: General News

കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിര കെ മുരളീധരന്‍

തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം ഐ.സി.യുവിൽ നിന്ന് കൊണ്ടുവന്ന പ്രസ്ഥാനത്തെ വീണ്ടും ഐ.സി.യുവിൽ ആക്കാൻ ശ്രമം നടക്കുന്നതായി കെ.മുരളീധരൻ. കോൺഗ്രസ് പുനഃസംഘടനാ പട്ടികയ്ക്കെതിരെയായിരുന്നു ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. കെ.പി.സി.സി പുനഃസംഘടനയിൽ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലെത്തി. പട്ടികയും അന്തിമമായിരുന്നു. ഇത് ഹൈക്കമാൻഡിന് കൈമാറാനിരിക്കെയാണ്…

കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴ; പൊന്മുടി ഡാം തുറക്കും

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. വടക്കൻ ഒഡീഷയിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഗുജറാത്ത് തീരത്തും…

ബഫര്‍ സോണ്‍; കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും മുഖ്യവനപാലകനുമായും അദ്ദേഹം ചർച്ച നടത്തും. അതിനുശേഷം തിരുത്തൽ ഹർജി നൽകണോ അതോ പുനഃപരിശോധനാ ഹർജി നൽകണോ എന്ന് തീരുമാനിക്കും. ഓഗസ്റ്റ് 12ന് കേന്ദ്ര വനം പരിസ്ഥിതി…

ഇവർ ജയിംസ് വെബിനു പിന്നിലെ മലയാളികൾ

ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ ദൃശ്യങ്ങൾ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ലോകത്തെ അതിശയിപ്പിച്ച ഈ മഹത്തായ ശാസ്ത്ര നേട്ടത്തിൽ രണ്ട് മലയാളികളും പങ്കാളികളായി. ടെലിസ്കോപ്പിന്‍റെ ഇന്‍റഗ്രേഷൻ ആൻഡ് സിസ്റ്റം എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജോൺ എബ്രഹാം,…

കണ്ണൂരിലെ ബോംബിന്റെ പൈതൃകം കോണ്‍ഗ്രസിനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ ബോംബിന്‍റെ പൈതൃകം കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പന്തക്കപ്പാറയിലെ കൊളങ്ങരത്ത് രാഘവൻ എന്ന ബീഡിത്തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കോൺഗ്രസ്‌ നേതാക്കളാണ് ബോംബാക്രമണത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ(എം) കേരളത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ…

ദിലീപ് കേസ്; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധനാ ഫലം നിർണ്ണായകമായി. ഹാഷ് വാല്യൂ മൂന്ന് തവണ മാറിയതായി പരിശോധനയിൽ സ്ഥിരീകരിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും…

കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസ്

കൊച്ചി: ചട്ടലംഘനം നടത്തിയെന്ന് വ്യക്തമായതിനെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു. കൊച്ചിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നിരവധി പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്. വിവിധ നിയമലംഘനങ്ങൾക്ക് 187 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു. മോട്ടോർ വാഹന വകുപ്പും പൊലീസും കഴിഞ്ഞ…

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിട്ട ഫോണില്‍ മെസേജിങ്ങ് ആപ്പുകളുടെ പ്രവർത്തനം

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറ്റിയതിന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഒരു വിവോ ഫോണിലും കമ്പ്യൂട്ടറിലും മെമ്മറി കാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയതോടെ ആരാണ് ഇതിന് ഉത്തരവാദിയെന്ന് കണ്ടെത്തേണ്ടതുണ്ട്. നടിയെ ആക്രമിച്ച കേസിലെ…

“ഒ.പിയിൽ ഡോക്ടർമാർ അകാരണമായി വൈകിവരുന്ന സാഹചര്യം അനുവദിക്കില്ല”: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വൈകുന്നുവെന്ന സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഇടപെടൽ. ഇക്കാര്യം പരിശോധിക്കാൻ പത്തനംതിട്ട ഡിഎംഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒ.പി കൃത്യസമയത്ത് ആരംഭിക്കണമെന്നും ഒരു കാരണവശാലും ഒ.പി എവിടെയും വൈകിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. രാവിലെ 8…

പ്ലസ്ടുക്കാരിൽനിന്ന് വാങ്ങിയ സ്പെഷ്യൽ ഫീസ് തിരികെ നൽകുമെന്ന് മന്ത്രി

മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥികളുടെ 2020-21 ബാച്ചിൽ നിന്ന് പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരികെ നൽകാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. പി ഉബൈദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ്…