Category: General News

കേരളത്തിലും മങ്കിപോക്‌സ്; ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. ജൂലൈ 12ന് യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തി വിദേശത്ത് നിന്ന് വന്നതാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരം…

നടിയെ ആക്രമിച്ച കേസ് സഭയില്‍ ഉന്നയിച്ച് കെ കെ രമ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസ് നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ എംഎൽഎ. നിലവിൽ ആർ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ചെയ്യുന്നത്. വിരമിച്ച ശേഷം മുൻ ഡിജിപി പ്രതിയെ സഹായിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു.…

കെ.കെ. രമയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി എം.എം. മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ വിവാദ പരാമർശം നടത്തി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ പരാമർശം.ഇതിനെതിരായ പ്രതിപക്ഷ ബഹളത്തെ…

കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ…

വയനാട് പൊഴുതനയിൽ കാട്ടാന ആക്രമണം

വയനാട് : വയനാട് പൊഴുതനയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സേട്ടുകുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് കാട്ടാന ആക്രമിച്ചത്. ആന വീടിന് സമീപം വന്ന് തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഷാജി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആറളം…

‘ട്രാൻസ്ജെൻഡർമാർക്ക് ശസ്ത്രക്രിയക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണം’

തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ഇഷ്ടാനുസരണം പുരുഷനോ സ്ത്രീയോ ആക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതിനായി കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പറഞ്ഞു. ശസ്ത്രക്രിയ…

കെ – ഫോണിന് ഐഎസ്പി ലൈസൻസ് ലഭിച്ചു

തിരുവനന്തപുരം : കെ – ഫോണിന് ലൈസൻസ് ലഭിച്ചു. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ആണ് ലഭിച്ചത്. ഇതോടെ, നിബന്ധനകളുടെ അടിസ്ഥാനത്തിൽ സേവന ദാതാവായി പ്രവർത്തിക്കാൻ കഴിയും. ഹൈസ്പീഡ് ഇന്‍റർനെറ്റ് സൗജന്യവും കുറഞ്ഞ ചെലവിലും ഗുണനിലവാരത്തിലും പരമാവധി ആളുകൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ…

മങ്കിപോക്‌സ്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന ഒരാൾക്ക് കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങൾ കണ്ട പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി. രോഗവ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി…

തിരുവനന്തപുരത്ത് സാംസ്‌കാരിക ഡയറക്ടേറ്റും പുനരധിവാസ കേന്ദ്രവും ഉടൻ വരും

തിരുവനന്തപുരം : തലസ്ഥാനത്ത് സാംസ്കാരിക ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതിനും നിർധനരായ കലാകാരൻമാരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വി എൻ വാസവൻ. നിയമസഭയിൽ ഫണ്ട് ആവശ്യം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കലാകാരൻമാർക്ക് സഹായം ഉറപ്പാക്കാൻ…

അട്ടപ്പാടി ശിശുമരണങ്ങൾ; സംഭവത്തിന് അറുതിവരുത്തണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അട്ടപ്പാടിയിലെ ദുരിതം ഉയർത്തി കാട്ടുന്ന യുഡിഎഫ് എംഎൽഎമാരെ അവഹേളിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിക്കുള്ളത്. പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും ശിശുമരണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും സുധാകരൻ ആരോപിച്ചു. ഈ വർഷം…