Category: General News

ഒന്നാം സമ്മാനം 25 കോടി: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളോടെ തിരുവോണം ബമ്പർ ലോട്ടറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും ഗതാഗതമന്ത്രി ആന്‍റണി രാജുവും ചേർന്നാണ് ലോട്ടറി പ്രകാശനം ചെയ്തത്. ആകെ 10 സീരീസുകളിലായി പുറത്തിറങ്ങുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം…

മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ല; കോടിയേരി

തിരുവനന്തപുരം: കെ കെ രമ എംഎൽഎയ്ക്കെതിരായ മുൻ മന്ത്രി എം എം മണിയുടെ പ്രസ്താവന തിരുത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ അവിടെ അവസാനിക്കണം. ടി പി കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കാനാണ് മണി പറഞ്ഞതെന്ന്…

‘മണിയെ നന്നാക്കുന്നതിലും ഭേദം ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നതാണ്’; കെ സുരേന്ദ്രന്‍

കെ.കെ രമയ്ക്കെതിരായ മണിയുടെ പരാമർശം പാടില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എം.എം. മണിയെ നന്നാക്കാൻ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിക്കുന്നതിന് തുല്യമാണെന്നും എം.എം.മണി ദിവസേന മാലിന്യ ജൽപനം നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. രമയ്ക്കെതിരെ എം എം മണി നടത്തിയ…

രമയ്ക്കെതിരായ പരാമർശത്തിൽ തെറ്റില്ല; എം.എം മണിയെ ന്യായീകരിച്ച് എ. വിജയരാഘവൻ

വടകര എംഎൽഎ കെകെ രമയ്ക്കെതിരെ നിയമസഭയിൽ അപകീർത്തികരമായ പരാമർശം നടത്തിയ എംഎം മണിയെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. മണി മാപ്പ് പറയണമെന്ന്…

മങ്കിപോക്സ്; കേരളത്തിലെ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത…

‘ശരിക്കും അത് പറയാന്‍ പാടില്ലാത്തതാണ്’; വിവാദ പരാമർശ സമയത്തെ ചെയറിലെ സംഭാഷണം പുറത്ത്‌

തിരുവന്തപുരം: കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇ കെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ പുറത്ത്. സി.പി.ഐ എം.എൽ.എ കൂടിയായ ഇ.കെ വിജയൻ സ്പീക്കർ എം.ബി രാജേഷിന്‍റെ പ്രൈവറ്റ്…

കെ കെ രമയ്ക്കെതിരെ എം എം മണി നടത്തിയ പരാമർശം; ഫെയ്സ് ബുക്ക് പോസ്റ്റുമായി വി ടി ബെൽറാം

കെ കെ രമയ്ക്കെതിരെ മുൻ മന്ത്രി എം എം മണിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സിപിഐ(എം)നെ കടന്നാക്രമിച്ച് മുൻ എംഎൽഎ വി ടി ബെൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏതോ ചന്ദ്രശേഖരന്‍റെയും ഭാര്യയുടെയും ‘വിധി’യിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സിപിഐ(എം) പറയുന്നു. “സിപിഐഎം…

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്; ബോട്ടുകൾക്ക് തകരാറ്

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലകളിലും നാലു ബോട്ടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ 10.30 ഓടെയാണ് സംഭവം. ഏതാനും മിനിറ്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ബോട്ടിൽ തൊഴിലാളികളില്ലാതിരുന്നതിനാൽ വൻ ദുരന്തം…

കെ കെ രമ എന്ന പേര് ഉച്ഛരിക്കാനുള്ള യോഗ്യത മണിക്ക് ഉണ്ടോ? ഉമ തോമസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ രമയ്ക്കെതിരെ എം.എം മണി നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കി. ‘ഇവിടെ ഒരു മഹതി സർക്കാരിനെതിരെ സംസാരിച്ചു. ആ മഹതി ഒരു വിധവയായി. അത് അവരുടെ വിധി. ഞങ്ങളാരും…

‘ഒരു സ്ത്രീക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാർക്സിസ്റ്റ് കാഴ്ചപ്പാടാണോ’

തന്‍റെ പരാമർശം തിരുത്താൻ തയ്യാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ. അൽപ്പമെങ്കിലും മനുഷ്യത്വം അവശേഷിച്ചിരുന്നെങ്കിൽ എം എം മണി തന്നെ ഇനിയും കുത്തിനോവിക്കാന്‍ മുതിരില്ലായിരുന്നുവെന്ന് രമ പറഞ്ഞു. ഒരു സ്ത്രീക്കും കേട്ടിരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അദ്ദേഹം…