Category: General News

ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ല; കാറും ബാഗും കോടതിയങ്കണത്തിൽ

ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ.രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ കാറും ബാഗും കോടതിയങ്കണത്തിലുണ്ട്. മകളെ കാണാനില്ലെന്നു കാട്ടി അമ്മ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. സിപിഎം യൂണിയനായ…

എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലന എഞ്ചിനീയര്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും ഖരമാലിന്യ സംസ്കരണ എഞ്ചിനീയർമാരെ നിയമിക്കും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് എല്ലാ മുനിസിപ്പാലിറ്റികളിലും ഖരമാലിന്യ സംസ്കരണത്തിന് മാത്രമായി എഞ്ചിനീയർമാരെ നിയമിക്കുന്നത് . ഈ എഞ്ചിനീയർമാരുടെ സേവനം 87 മുനിസിപ്പാലിറ്റികളിലും ആറ്…

“ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പളം നല്‍കാമായിരുന്നു”; ആന്റണി രാജു

തിരുവനന്തപുരം: ബമ്പർ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആർ.ടി.സിയുടെ ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി അധ്യക്ഷത വഹിച്ച തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു ഈ പരാമർശം. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് മന്ത്രി തമാശരൂപേണ ഇക്കാര്യം പറഞ്ഞത്. “ചടങ്ങിലേക്ക് സ്വാഗതം…

“പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ആദ്യമായിട്ടല്ല”

ന്യൂഡല്‍ഹി: ഇതാദ്യമായാണ് പാർലമെന്‍റന് പുറത്തുള്ള പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. 2013ൽ യുപിഎ സർക്കാരിന്റെ കാലത്ത് ധർണകളും പ്രതിഷേധങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. പാർലമെന്‍റ് മന്ദിരത്തിലെ…

യുവാക്കളെ സിറിയയിലേക്ക് കടത്തിയ വളപട്ടണം ഐഎസ് കേസ്: 1, 5 പ്രതികൾക്ക് 7 വർഷം തടവ്

വളപട്ടണം ഐഎസ് കേസിൽ ഒന്നും അഞ്ചും പ്രതികൾക്ക് ഏഴുവർഷം തടവ്. ഒന്നാംപ്രതി മിഥിലജിനും അഞ്ചാംപ്രതി ഹംസയ്ക്കുമാണ് 7 വർഷം തടവും 50,000 രൂപ പിഴയും കൊച്ചി എൻഐഎ കോടതി വിധിച്ചത്. മൂന്നാം പ്രതി അബ്ദുൾ റസാഖിന് ആറു വർഷം തടവും 30000…

നടിയെ അക്രമിച്ചകേസ്; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. തുടരന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സാവകാശം തേടുകയും ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖയുടെ മൊഴിയെടുക്കേണ്ടതുണ്ട്. കേസന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെയാണ് തന്‍റെ…

ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്

കൊച്ചി : ക്രൈംബ്രാഞ്ചിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. താൻ കേൾപ്പിച്ച ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഗൂഡാലോചനയുണ്ടെന്ന് മൊഴി നൽകാൻ സഹായി അനീഷിനെ പൊലീസ് നിർബന്ധിച്ചു. ആ സമയത്ത്…

റൂട്ട് മാപ്പില്‍ പിശക്; മങ്കിപോക്‌സ് കൈകാര്യം ചെയ്യുന്നതില്‍ കൊല്ലം ഡിഎംഒ ഓഫീസിന് ഗുരുതര വീഴ്ച 

കൊല്ലം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതിൽ കൊല്ലം ഡി.എം.ഒ ഓഫീസിന് ഗുരുതര വീഴ്ച. രോഗിയുടെ പേരിൽ ആദ്യം പുറത്തിറക്കിയ റൂട്ട് മാപ്പിലാണ് പിശക് സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെന്നാണ് ഡിഎംഒ നൽകിയ വിവരം. എന്നാൽ,…

‘ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ തിരുവനന്തപുരത്ത്’

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ ഉള്ളത് തിരുവനന്തപുരം നഗരസഭയുടെ കീഴിലാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എസ്എംവി സ്കൂളിന് എതിർവശത്തുള്ള നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലെ ജനകീയ ഹോട്ടൽ നവീകരിച്ച് പ്രവർത്തനം…

മങ്കിപോക്സ്: അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, അന്താരാഷ്ട്ര യാത്രക്കാർ രോഗികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു. ചത്തതും ജീവനുള്ളതുമായ വന്യമൃഗങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.…