Category: General News

മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേരെ കണ്ടെത്തി

കൊച്ചി : കൊച്ചിയിൽ ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മാലിന്യം നീക്കം ചെയ്യുന്നവരായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവർ. ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാകയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.…

മങ്കിപോക്സ്; കോട്ടയത്ത് 2 പേർ നിരീക്ഷണത്തിൽ

കോട്ടയം: മങ്കിപോക്സ് ബാധിച്ച കൊല്ലം സ്വദേശിക്കൊപ്പം യാത്ര ചെയ്ത കോട്ടയം ജില്ലയിലെ രണ്ട് പേർ നിരീക്ഷണത്തിൽ. ഇവരെ ജില്ലാ മെഡിക്കൽ ഓഫീസ് 21 ദിവസത്തേക്ക് ഹോം ക്വാറന്‍റൈൻ ഏർപ്പെടുത്തി. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിഎംഒ ഡോ എൻ.പ്രിയ അറിയിച്ചു. ഈ…

മങ്കിപോക്സ്: വാര്‍ത്താ സമ്മേളനത്തിന്റെ വാർത്ത നല്‍കരുതെന്ന വിചിത്ര നിർദേശവുമായി പിആര്‍ഡി

കൊല്ലം: മങ്കിപോക്സുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ നടത്തിയ വാർത്താസമ്മേളനം മാധ്യമങ്ങൾക്ക് നൽകരുതെന്ന് പി.ആർ.ഡിയുടെ വിചിത്രമായ നിർദ്ദേശം. കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി.ആർ.ഡിയുടെ നിർദ്ദേശം. മങ്കിപോക്സ് ബാധിച്ച രോഗിയുടെ വിശദാംശങ്ങൾ അറിയിക്കുന്നതിൽ എൻ.എസ് സഹകരണ ആശുപത്രി വീഴ്ച പറ്റിയെന്ന്…

ദേഹമാകെ മീൻചിത്രങ്ങൾ! കൗതുകമായി ഭീമൻ പയന്തി

കീഴരിയൂർ (കോഴിക്കോട്): ദേഹമാകെ വിവിധ മത്സ്യങ്ങളുടെ ചിത്രങ്ങളുള്ള ഭീമൻ ‘പയന്തി’ മത്സ്യം കൗതുകമാകുന്നു. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘സെന്‍റർ’ ബോട്ടുകാർക്കാണ് നാടിനാകെ കൗതുകമായ പയന്തി മത്സ്യം കിട്ടിയത്. വിവിധ മത്സ്യങ്ങളുടെ ആകൃതികൾ കറുത്ത തൊലിയിൽ വരച്ചതുപോലെയാണ് മത്സ്യത്തിന്റെ രൂപം.…

ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പ്രാധാന്യം എന്താണ്? പ്രോസിക്യൂഷനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യുവിൽ മാറ്റം വന്ന പശ്ചാത്തലത്തിൽ തുടരന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ…

കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ

കൊച്ചി: കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്‍റെ രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചു. മികച്ച വാർഷിക റിപ്പോർട്ടിനുള്ള അവാർഡും മികച്ച ഡോക്ടറൽ റിസർച്ച് പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു അവാർഡുമാണ് സിഎംഎഫ്ആർഐ നേടിത്. 2020…

എഎന്‍ ഷംസീർ നടത്തിയ പരാമർശം രേഖയില്‍ നിന്നും നീക്കം ചെയ്യണം; കെ സുരേന്ദ്രന്‍

പാലക്കാട്: നിയമസഭയിൽ പ്രധാനമന്ത്രിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉടൻ തന്നെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് തടയാൻ സ്പീക്കറുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല…

കോഴ്‌സും കോളേജും മാറുമ്പോൾ ആദ്യമടച്ച പണം നഷ്ടം; പ്രതിസന്ധിയിലായി പ്രൊഫഷണൽ വിദ്യാർഥികൾ

കോഴിക്കോട്: പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ മറ്റൊരു കോഴ്സിലേക്കോ കോളേജിലേക്കോ മാറുമ്പോൾ ആദ്യം നൽകിയ തുക നഷ്ടമാകുന്നു. തുക തിരികെ നൽകണമെന്ന നിബന്ധനയുണ്ടെങ്കിലും പല കോളേജുകളും ഇത് പാലിക്കുന്നില്ല. സ്വാശ്രയ കോളേജുകളിൽ വൻതുക ഫീസ് നൽകേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ഇത്…

‘മങ്കിപോക്സ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കും’

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ചികിത്സാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികൾക്ക് ഉൾപ്പെടെ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗബാധിതരെന്ന് സംശയിക്കുന്നവർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വിദേശത്ത് നിന്നെത്തുന്ന വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ…

മലങ്കര കത്തോലിക്ക സഭയുടെ പുതിയ ഇടയൻമാരായി ആന്റണി കാക്കനാട്ടും മാത്യു മനക്കരക്കാവിലും

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മെത്രാന്മാരായി ഡോ. ആന്റണി കാക്കനാട്ടും ഡോ. മാത്യു മനക്കരക്കാവിലും അഭിഷിക്തരായി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം. നൂറുകണക്കിന് വിശ്വാസികൾ…