Category: General News

ആവർത്തിച്ച് ചോദിച്ചിട്ടും മണിയുടെ പ്രസ്‌താവനയെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: എം.എം. മണിയുടെ വിവാദ പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ . ന്യൂഡൽഹിയിലെ എകെജി ഭവനിൽ നിന്ന് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം നിയമസഭയിൽ കെകെ രമയ്ക്കെതിരെ എംഎം മണി…

ശ്രീനിവാസൻ വധക്കേസ്; എസ്ഡിപിഐ കേന്ദ്രകമ്മറ്റി ഓഫിസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ കേന്ദ്രകമ്മിറ്റി ഓഫീസിന്‍റെ ഡൽഹിയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാലക്കാട് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. കേസിലെ പതിനൊന്നാം പ്രതിയുടെ അക്കൗണ്ടിലാണ് പണം എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ശ്രീനിവാസന്റെ കൊലപാതകത്തിന് മുൻപും ശേഷവുമാണ് പണമെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിനെ…

കേരളത്തിൽ പുതിയ ബ്രാൻഡി ബ്രാൻഡ് വരുന്നു; വിലയും കുറവ്

തിരുവനന്തപുരം: മദ്യപിക്കുന്നവർക്ക് ആശ്വാസമായി വരുന്ന ഒരു അതുല്യമായ വാർത്തയാണ് ഇപ്പോൾ കേരളത്തിൽ വൈറലായിരിക്കുന്നത്. അതായത്, അധികം പണം നൽകാതെ വിലകുറഞ്ഞ മദ്യം ലഭിക്കും. ഇതിനായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ മദ്യ ബ്രാൻഡ് ആരംഭിക്കാൻ തീരുമാനിച്ചു. മലബാർ ബ്രാൻഡി എന്ന പേരിലാണ്…

“ബാലഭാസ്‌കറിന്റെ ഫോണ്‍ അടക്കം എല്ലാം പരിശോധിച്ചു, അസ്വാഭാവികമായി ഒന്നുമില്ല” 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഫോൺ ഉൾപ്പെടെ എല്ലാം പരിശോധിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്‍റെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം പറഞ്ഞത്. അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ ആരോപണങ്ങൾ അന്വേഷിക്കണമെങ്കിൽ തെളിവുകൾ കൊണ്ടുവരണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ബാലഭാസ്കറിന്‍റെ മരണം…

‘കേരള സവാരി’; ഓൺലൈൻ ഓട്ടോ-ടാക്‌സി രംഗത്തേക്ക് കേരള സർക്കാർ

കേരളം: കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സേവനമായ ‘കേരള സവാരി’ ഉടൻ ആരംഭിക്കും. നഗരപരിധിയിലെ 500ലധികം ഓട്ടോ, ടാക്സി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സേവനത്തിനായുള്ള ബുക്കിംഗ് ആപ്പും തയ്യാറാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും. ‘സുരക്ഷിതവും…

മതപരമായ ചടങ്ങുകൾ ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം നടത്തി

ചെന്നൈ: സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍റെ സംസ്കാരം ചെന്നൈയിലെ ന്യൂ ആവടി റോഡിലെ വേളാങ്കാട് ശ്മശാനത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കി നടത്തി. കമൽഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, റഹ്മാൻ തുടങ്ങി നിരവധി താരങ്ങൾ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ചെന്നൈയിലെ…

എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. 24 മണിക്കൂറും സജീവമായി സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ഇതിനു വേണ്ടി എയർ-റെയിൽ സർക്കുലർ സർവീസുമായാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് രംഗത്തെത്തുന്നത്. കെ.എസ്.ആർ.ടി.സി പുതുതായി വാങ്ങിയ ഇലക്ട്രിക്…

“മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകര്യം”

അട്ടപ്പാടി: അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്നമായി കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യം ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 7 ഗർഭിണികൾ പ്രസവത്തിനായി ഇപ്പോൾ ലേബർ റൂമിലുണ്ട്. 72 കിടപ്പുരോഗികളാണ് ആശുപത്രിയിലുള്ളത്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സകളും…

ന‌ടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിച്ചവരെ കണ്ടെത്തണമെന്ന് കോടതി

കൊച്ചി: ന‌ടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്‍റെ ദൃശ്യങ്ങൾ വിചാരണ ഘട്ടത്തിൽ മാത്രമാണ് പരിശോധിച്ചതെന്ന് കോടതി. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവദിച്ചില്ല. വിവോ ഫോണുകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പരിശോധിച്ചവരെ കണ്ടെത്തണം. പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാർഡ്…

ജെ.സി.ഡാനിയേൽ പുരസ്കാരം സ്വന്തമാക്കി സംവിധായകൻ കെ.പി.കുമാരൻ

തിരുവനന്തപുരം: സംവിധായകൻ കെ പി കുമാരന് ജെസി ഡാനിയേൽ പുരസ്കാരം ലഭിച്ചു. അരനൂറ്റാണ്ട് നീണ്ട സിനിമാ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് അവാർഡ്. അടുത്ത മാസം മൂന്നിന് പുരസ്കാരം സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.