Category: General News

കനത്ത മഴയിൽ സത്രം എയര്‍സ്ട്രിപ്പിന്റെ റണ്‍വേ ഇടിഞ്ഞു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്‍റെ റൺവേ കനത്ത മഴയിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗമാണ് തകർന്നത്. 100 മീറ്റർ നീളത്തിൽ 150 അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്. 2018 ലും കനത്ത മഴയെ തുടർന്ന് ഇവിടെ ചെറിയ മണ്ണിടിച്ചിലുണ്ടായിരുന്നു. സമീപ…

സിപിഐ നേതാവ് ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപം, തിരുത്തണം; കൊടിക്കുന്നില്‍ സുരേഷ്

ആനി രാജയ്ക്കെതിരെ സംസാരിച്ച എം എം മണിക്ക് മറുപടി നൽകാൻ സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷയെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കെ കെ ശിവരാജൻ ഉപയോഗിച്ച ഭാഷ വംശീയ അധിക്ഷേപമാണെന്ന്…

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ ലൈസന്‍സ് തെറിക്കും; എംവിഡി

കാക്കനാട്: ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെ വാഹനമോടിച്ചാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത്. 500 രൂപ പിഴ ഈടാക്കുന്ന പതിവ് രീതിക്ക് പകരം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. അപകടങ്ങളിലേക്ക് നയിക്കുന്ന നിയമലംഘനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ…

തിരഞ്ഞത് ബി കോം ഉത്തരക്കടലാസ്, കിട്ടിയത് അബ്നോർമൽ സൈക്കോളജി പേപ്പറുകള്‍!

തേ‍ഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിഎസ്സി ഫൈനൽ അബ്നോർമൽ സൈക്കോളജി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ഒരു കെട്ട് പരീക്ഷാഭവനിലെ മാലിന്യ സാമഗ്രികൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാണാതായ ബികോം ഉത്തരക്കടലാസിനായി നടത്തിയ തിരച്ചിലിലാണ് ബിഎസ്സി പേപ്പറുകൾ കണ്ടെത്തിയത്. ഉത്തരക്കടലാസുകൾ ആരോ മനപ്പൂർവ്വം ഒളിപ്പിച്ചതാണെന്നാണ്…

കേരളത്തിലെ ഏറ്റവും പുരാതനമായ സീതാ ദേവി ക്ഷേത്രം പുൽപ്പള്ളിയിൽ

വയനാട് : രാമായണവുമായി അടുത്ത ബന്ധം ഉള്ള കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് വയനാട്ടിലെ പുൽപ്പള്ളിയിലെ സീതാ ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സീതാദേവി ക്ഷേത്രം കൂടിയാണിത്. രാമായണ മാസത്തിൽ, ധാരാളം ചരിത്രവും ഐതിഹ്യങ്ങളും ഉള്ള ഈ ക്ഷേത്രത്തിലേക്ക്…

വിമാനത്തിലെ പ്രതിഷേധത്തിൽ ജയരാജനും, യൂത്ത് കോണ്‍ഗ്രസുകാർക്കും യാത്രാവിലക്ക്‌

മുംബൈ: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെ നടപടി. മൂന്നാഴ്ചത്തേക്ക് ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്ത്യക്കകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനാണ് വിലക്ക്. എന്നാൽ യാത്രാവിലക്ക് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച…

പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സമകാലിക ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചിത്രകാരനാണ് അച്യുതൻ കൂടല്ലൂർ. പാലക്കാട് ജില്ലയിലാണ് ജനിച്ചതെങ്കിലും തമിഴ്നാട്ടിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. കേന്ദ്ര ലളിതകലാ…

ചെവിവേദനയ്ക്ക് ചികിത്സ തേടി, രോഗിയുടെ കാഴ്ച നഷ്ടമായതായി പരാതി

വെമ്പായം: ചെവി വേദനയ്ക്ക് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി. ഇ എൻ.ടി.വകുപ്പിൽ ചികിത്സ തേടിയ വെമ്പായം സ്വദേശി രാജേന്ദ്രനാണ് (53) വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും…

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ക്ലോൺ കോപ്പിയും മിറർ ഇമേജും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഹാഷ് മൂല്യത്തിലെ മാറ്റത്തെച്ചൊല്ലിയുള്ള ദുരൂഹത…

എം.എം മണിക്കെതിരെ ഇന്ന് ബഹുജന പ്രതിഷേധ കൂട്ടായ്മ; കെ.കെ രമ പങ്കെടുക്കും

തിരുവനന്തപുരം: കെ.കെ.രമ എം.എൽ.എയ്ക്കെതിരെ നിയമസഭയിൽ എം.എം.മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് സി.എം.പി തിരുവനന്തപുരം ജില്ലാ കൗൺസിൽ ഇന്ന് ബഹുജന പ്രതിഷേധ യോഗം ചേരും. വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രതിഷേധയോഗം സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ…