Category: General News

നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; പരാതി നൽകി

കൊല്ലം: നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് മുമ്പ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനി റൂറൽ എസ്പിക്ക് പരാതി നൽകി. പരീക്ഷ എഴുതിയ മിക്ക വിദ്യാർത്ഥികൾക്കും സമാനമായ…

അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 12-ാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അനിൽകുമാർ കൂറുമാറി. നേരത്തെ പൊലീസിന്‍റെ നിർബന്ധത്തിൻ വഴങ്ങിയാണ് രഹസ്യമൊഴി നൽകിയതെന്നും മധുവിനെ അറിയില്ലെന്നും അനിൽ കുമാർ കോടതിയെ അറിയിച്ചു. ഇതോടെ മൂന്ന് പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി. കഴിഞ്ഞ…

മണിയെ ചിമ്പാന്‍സിയായി ചിത്രീകരിക്കുന്ന കട്ടൗട്ടുമായി മഹിളാ കോണ്‍ഗ്രസ് മാർച്ച്; വിവാദം

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി എം.എൽ.എയെ അധിക്ഷേപിച്ചതായി ആരോപണം. മണിയെ ചിമ്പാൻസിയായി ചിത്രീകരിക്കുന്ന കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. സംഭവം വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് മറച്ചുവച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ…

‘മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം കോൺഗ്രസ് ഗൂഢാലോചനയെന്നത് ഞെട്ടിക്കുന്നത്’

തിരുവനന്തപുരം: വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് കോൺഗ്രസ് നേതൃത്വം നടത്തിയ ഗൂഡാലോചന പ്രകാരമാണെന്നതിന്‍റെ തെളിവ് ഞെട്ടിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. മുൻ എംഎൽഎ ശബരീനാഥ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ക്രിമിനലുകളെ വിമാനത്തിൽ അയച്ചതെന്ന് തെളിയിക്കുന്ന…

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെത്തിച്ചു; ശരത്തിനെ പ്രതിചേർത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ശരത് വഴിയാണ് പീഡനത്തിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈകളിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ദിലീപിന്‍റെ സുഹൃത്തും ബിസിനസുകാരനുമായ ശരത് മാത്രമാണ് അനുബന്ധ കുറ്റപത്രത്തിലെ പ്രതി.…

എം എം മണിക്കെതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: എം എം മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്‌ നിയമസഭയിലേക്ക് മാർച്ച് നടത്തി. ഒരു കുരങ്ങന്‍റെ ചിത്രത്തിനൊപ്പം മണിയുടെ മുഖചിത്രം ചേർത്തുവച്ചായിരുന്നു ജാഥ നടത്തിയത്. കെ കെ രമയെ അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ കോൺഗ്രസ്‌ പ്രവർത്തകർ…

സംസ്ഥാനത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥി സിദ്ധാർത്ഥ് ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്–ശുഭ ദമ്പതികളുടെ മകനാണ്. നാലു ദിവസം മുപാണ് പനി വന്നത്. തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി…

മനുഷ്യക്കടത്ത് തടയാൻ സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയാൻ കേന്ദ്ര സർക്കാരുമായി സഹകരിച്ച് സംസ്ഥാനത്ത് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീരപ്രദേശങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾക്കനുസൃതമായി അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു

പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ ഉമ്മൻചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ എന്നിവരും വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക് പുറമെ യുപി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും കേരളത്തിലെത്തി…

വിമാനത്തിലെ പ്രതിഷേധത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കേണ്ടതില്ലെന്ന പൊലീസ് റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇ.പിക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി. അതേസമയം താനും…