Category: General News

വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് അപരിഷ്കൃതം; വീണാ ജോര്‍ജ്

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ആയൂർ മാർത്തോമ്മ പരീക്ഷാ കേന്ദ്രത്തിൽ പെൺകുട്ടിയുടെ…

നീറ്റ് പരീക്ഷയ്ക്കെത്തിയവരുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ശൂരനാട് സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ശാരീരിക പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. ഇതേ സെന്‍ററിൽ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാർത്ഥിനിയും പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്നതുൾപ്പെടെയുള്ള…

മധു കേസിൽ കള്ളക്കളി ഉപേക്ഷിക്കണം; സർക്കാരിനെതിരെ വി.എം. സുധീരൻ

അട്ടപ്പാടി മധു കേസിലെ 12ാം സാക്ഷി കൂറുമാറിയ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മധു കേസിലെ കള്ളക്കളി സർക്കാർ ഉപേക്ഷിച്ച് നീതിപൂർവ്വം പ്രവർത്തിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്ത് നിന്ന്…

എം.എം. മണിയെ അധിക്ഷേപിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് സുധാകരന്‍

തിരുവനന്തപുരം: മാണിക്കെതിരായ വംശീയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. മാണിയെക്കുറിച്ചുള്ള പരാമർശങ്ങൾ ആവശ്യമില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ പൊട്ടിത്തെറിയുടെ പ്രതികരണമാണിതെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ചു. എന്‍റെ മനസ്സിൽ നിന്ന് പുറത്തുവന്നത് അതായിരുന്നില്ല. തെറ്റ് തെറ്റായി…

കിഫ്ബിയിൽ തോമസ് ഐസകിന് ഇഡി സമൻസ്

കിഫ്ബിക്കെതിരായ അന്വേഷണത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചതായി മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞൂവെന്നാണ് ധാരണ. സി ആൻഡ് എജിയും ആദായനികുതി വകുപ്പും ഇഡിയും കെണി സൃഷ്ടിക്കാൻ ശ്രമിച്ചു. ഒന്നും സംഭവിച്ചില്ല. ഇപ്പോൾ…

ഇന്‍ഡിഗോയെ ട്രോളി മലയാളികള്‍

കോഴിക്കോട്: ഇൻഡിഗോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് മലയാളികളുടെ ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇൻഡിഗോയ്ക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പേജില്‍ മലയാളികള്‍ ആഘോഷമാക്കിയത്. ഇപി ജയരാജനെ ട്രോളിയും ഇൻഡിഗോയെ ട്രോളിയും മലയാളികൾ കമൻ്റിടുന്നത്.

കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നുവെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി: അട്ടപ്പാടി കൂട്ടക്കൊലക്കേസിലെ സാക്ഷികൾ കൂറുമാറാതിരിക്കാൻ പണം ആവശ്യപ്പെടുന്നുവെന്ന് മധുവിന്‍റെ സഹോദരിയുടെ ആരോപണം. കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദമുണ്ടെന്നും മധുവിന്‍റെ സഹോദരി സരസു പറഞ്ഞു. കേസിൽ നിന്ന് പിൻമാറിയാൽ 40 ലക്ഷം രൂപയുടെ വീട് നിർമ്മിക്കാമെന്ന് പ്രദേശവാസി വാഗ്ദാനം ചെയ്തിരുന്നു. അട്ടപ്പാടിയിൽ…

എയ്ഡ്സ് രോഗികൾക്ക് ബിപിഎൽ റേഷൻ കാർഡ് നൽകാൻ നടപടി വേഗത്തിലാക്കും; തിരുവനന്തപുരം കളക്ടർ

എയ്ഡ്സ് രോഗികളുടെ പുനരധിവാസവും ചികിത്സാ പുരോഗതിയും വിലയിരുത്താൻ തിരുവനന്തപുരം കളക്ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടി.ഡി.എൻ.പി പ്ലസ് കെയർ ആൻഡ് സപ്പോർട്ട് സെന്‍ററിന്‍റെ പ്രവർത്തനം യോഗം…

എം.എം മണിക്കെതിരായ അധിക്ഷേപത്തിൽ കെ സുധാകരനെതിരെ ഡിവൈഎഫ്ഐ

മുൻ മന്ത്രി എം എം മണിയെ അധിക്ഷേപിച്ച മഹിളാ കോൺഗ്രസ് പ്രകടനത്തിനെതിരെയും അതിനെ ന്യായീകരിച്ച കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെയും ഡി വൈ എഫ് ഐ രംഗത്തെത്തി. എം എം മണിയുടെ മുഖത്തിന്‍റെ ചിത്രവുമായി മഹിളാ കോൺഗ്രസ്…

നടിയെ ആക്രമിച്ച കേസിൽ അഡ്വ.അജകുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് വി അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരമാണ് അഡ്വ. അജകുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അസി. പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി.സുനിൽ കുമാറിനെയും നിയമിച്ചു. അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഈ മാസം 22നകം…