Category: General News

കർക്കിടക വാവുബലി; ശംഖുമുഖത്ത് ബലിതര്‍പ്പണം നിരോധിച്ചു

തിരുവനന്തപുരം : ശംഖുമുഖം കടപ്പുറത്തെ കർക്കിടക വാവുബലിയുടെ ഭാഗമായി ബലിതർപ്പണവും അനുബന്ധ പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ ഉത്തരവിറക്കി. ശക്തമായ കടൽക്ഷോഭവും അപകട സാധ്യതയും കാരണമാണ് നിരോധനം. ബലിതർപ്പണത്തിനായി ശംഖുമുഖം…

നീറ്റ് വിവാദം; കൊല്ലത്തെ കോളേജില്‍ സംഘര്‍ഷവും, ലാത്തിച്ചാര്‍ജും

കൊല്ലം: നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂർ മാർത്തോമ്മാ കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിനിടെ സംഘർഷം. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ വിഷയം കെ.എസ്.യുവും എസ്.എഫ്.ഐയും എ.ബി.വി.പിയും ഉന്നയിച്ചിരുന്നു. പ്രവർത്തകർ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.…

ദിലീപിന്റെ കേസിൽ പ്രതികരിച്ച് മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ കെഎം ആന്റണി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ നശിപ്പിച്ചതിന് ദിലീപിന്‍റെ അഭിഭാഷകരായ രാമൻ പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ അന്വേഷണം നടന്നോ എന്ന് സംശയമുണ്ടെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ കെ എം ആന്‍റണി. ബാക്കിയെല്ലാ കാര്യങ്ങളിലും, അന്വേഷണം പൂർത്തിയായെന്ന് പറയാം. അഭിഭാഷകരുടെ പങ്കല്ലാതെ മറ്റേതെങ്കിലും…

‘റോഡുകളുടെ ശോച്യാവസ്ഥ’യിൽ കാലാവസ്ഥയെ പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേരളത്തിലെ കാലാവസ്ഥയുൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് എൽദോസ് കുന്നപ്പള്ളി നിയമസഭയിൽ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ…

‘ഉന്നതതല ഗൂഢാലോചന’: ശബരീനാഥിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയെ കബളിപ്പിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാക്ഷിയായി വിളിച്ചുവരുത്തിയ ആളെ ചോദ്യം ചെയ്യൽ പോലും…

ബാലാമണിയമ്മയ്ക്ക് 113-ാം ജന്മവാർഷികം; ആദരവുമായി ഗൂഗിൾ ഡൂഡിൽ

മലയാളത്തിലെ പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷികമാണ് ഇന്ന്. കവിതകളിലൂടെയും കഥകളിലൂടെയും മലയാളത്തിന്‍റെ അഭിമാനമായി മാറിയ ബാലാമണിയമ്മ, മാതൃത്വത്തിന്‍റെ കവയിത്രി എന്നാണ് അറിയപ്പെട്ടിരുന്നത്. ബാലാമണിയമ്മയുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് ഗൂഗിൾ പ്രത്യേക ഗ്രാഫിക്സുള്ള ഡൂഡിൽ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ദേവിക രാമചന്ദ്രൻ…

രാജി ധാർമികത ഉയർത്തിപ്പിടിച്ച്; സജി ചെറിയാൻ

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗത്തിൽ നിയമസഭയിൽ വിശദീകരണവുമായി മുൻ മന്ത്രി സജി ചെറിയാൻ. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും,മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു പ്രസംഗത്തിന്‍റെ ഉള്ളടക്കമെന്നും സജി ചെറിയാൻ പറഞ്ഞു. ഭരണഘടനയെ അപകീർത്തിപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും…

വാക്കുകള്‍ വളച്ചൊടിച്ചു, ദു:ഖമുണ്ട്; നിയമസഭയിൽ വിശദീകരണവുമായി സജിചെറിയാന്‍

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഉന്നത രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും സജി ചെറിയാൻ എം.എൽ.എ നിയമസഭയിൽ വിശദീകരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാൻ വിശദീകരണം നടത്തിയത്. ഭരണഘടനയെ അവഹേളിക്കാനോ അപമാനിക്കിനോ ഒരു ശ്രമവും ഉണ്ടായിട്ടില്ല. തന്‍റെ 43…

കാലാവസ്ഥയടക്കം പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് റോഡ് തകര്‍ച്ചയില്‍ പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കാലാവസ്ഥയാണ് കേരളത്തിലെ റോഡുകൾ തകരാൻ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും തയ്യാറാക്കുകയും ചെയ്യുന്നുണ്ടെന്നും റോഡുകളുടെ ഗുണനിലവാരം ഇപ്പോൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ…

‘ആസാദി കാ അമൃത് മഹോത്സവ്’ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക പുറത്ത്

ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പുന്നപ്ര-വയലാർ, കയ്യൂർ സമര നായകരും. ഇവരുടെ ഹ്രസ്വ ജീവചരിത്രം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി സിപിഐ(എം) എംപി എ ആരിഫിനെ അറിയിച്ചു.…