Category: General News

തിരുവനന്തപുരം കാട്ടാക്കടയിൽ സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. എടക്കാട് സ്വദേശി ബിന്ദു, മകൾ അജീഷ്മ, ബിന്ദുവിന്‍റെ അമ്മ മേരി എന്നിവർക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ…

ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും; വിഷയം ശബരിനാഥിൻ്റെ അറസ്റ്റ്

തിരുവനന്തപുരം : കെ എസ് ശബരീനാഥിന്‍റെ അറസ്റ്റ് നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരീനാഥിനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. നിയമസഭയിൽ ചോദ്യോത്തരവേള ആരംഭിച്ചു.…

പ്രതികൂല കാലാവസ്ഥ;കണ്ണൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു

നെടുമ്പാശ്ശേരി: മോശം കാലാവസ്ഥയെ തുടർന്ന് കണ്ണൂരിൽ ഇറങ്ങേണ്ടിയിരുന്ന മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മസ്കറ്റ്-കണ്ണൂർ, ഗോ ഫസ്റ്റിന്റെ അബുദാബി-കണ്ണൂർ, ദുബായ്-കണ്ണൂർ വിമാനങ്ങളാണ് കൊച്ചിയിൽ ഇറങ്ങിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ കൊച്ചിയിലെത്തിയത്. കാലാവസ്ഥ അനുകൂലമായപ്പോൾ കണ്ണൂരിലേക്ക് പറന്നു. അതേസമയം,…

കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ. വി.ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട…

ശബരീനാഥിന്റെ അറസ്റ്റ് സര്‍ക്കാരിന് തിരിച്ചടിയായി; പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്താവളത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ് ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോൺഗ്രസും യൂത്ത് കോൺഗ്രസും സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കെതിരെ കൂടുതൽ ശക്തിയോടെ പോരാടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇതൊന്നും…

മഴ കനക്കും; കേരളത്തിൽ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയി. കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ, വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ…

‘വധശ്രമം’ എന്നതിന് നീതിന്യായ വ്യവസ്ഥക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്: വി.ടി.ബൽറാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.എസ് ശബരീനാഥന് ജാമ്യം അനുവദിച്ചതിൽ സർക്കാരിനെ പരിഹസിച്ച് മുൻ എം.എൽ.എ വി.ടി ബൽറാം. പിണറായി വിജയന്‍റെയും പോലീസിന്‍റെയും ‘വധശ്രമം’…

ഇന്‍ഡിഗോയുടെ വാഹനങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത

കോഴിക്കോട്: നിയമങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്ന ഇൻഡിഗോ വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പ് വിപുലീകരിക്കും. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും നികുതി ബാധകമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിഗമനം. മലപ്പുറം കൊണ്ടോട്ടി ജോ. ആര്‍ടിഒയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍…

സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമമായി ചിത്രീകരിക്കുന്നവർ ഭീരുക്കൾ: കെ.എസ് ശബരീനാഥ്

തിരുവനന്തപുരം: ജനവിരുദ്ധ സർക്കാരിനെതിരായ പ്രതിഷേധങ്ങളെ കള്ളക്കഥകളിലൂടെ നശിപ്പിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് കെ. എസ്.ശബരീനാഥ്. ജാമ്യം ലഭിച്ചയുടൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സ്വാഭാവിക പ്രതിഷേധങ്ങളെ വധശ്രമമായും ഗൂഢാലോചനയായും ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ ഭീരുക്കൾ മാത്രമാണെന്നും പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്‍റെ അവിഭാജ്യ…

പൾസർ സുനി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ

തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സബ്ജയിലിൽ കഴിഞ്ഞിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടാണ് ഇവിടെ എത്തിച്ച് ചികിത്സ ആരംഭിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൾസർ സുനിയുടെ ജാമ്യാപേക്ഷ…