Category: General News

മൂർക്കനാട് യുപി സ്‌‍കൂളിൽ ഇനി ക്ലാസെടുക്കുന്നത് റോബോട്ട്

കൊളത്തൂർ: മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂളിൽ കുട്ടികൾക്കായി ക്ലാസുകൾ എടുക്കാൻ റോബോട്ട് അധ്യാപകൻ. ഓഗ്മെന്‍റഡ് റിയാലിറ്റി ക്ലാസുകളിലൂടെ കഴിഞ്ഞ കൊവിഡ് കാലത്ത് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട സ്കൂൾ ഇപ്പൊൾ ക്ലാസുകൾ എടുക്കാൻ യന്ത്രമനുഷ്യനെ തയ്യാറാക്കുകയാണ്. ഏതായാലും റോബോട്ടിന്‍റെ ക്ലാസുകളിൽ, കുട്ടികൾ ആവേശഭരിതരാണെന്ന്…

സിൽവർലൈൻ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ സാങ്കേതിക സാധ്യതകളെക്കുറിച്ച് വേണ്ടത്ര വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. അലൈൻമെന്‍റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകൾ തുടങ്ങിയ വിശദമായ…

“ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്തിയത് ജനങ്ങള്‍ മാളുകളില്‍ പോകുന്നത് തടയാന്‍”

തൃശ്ശൂര്‍: ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി ചുമത്തിയ സംഭവത്തിൽ സംസ്ഥാന ധനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കെ. ഗോപാലകൃഷ്ണൻ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഒരു നിലപാടും പുറത്തുവരുമ്പോൾ മറ്റൊരു നിലപാടും എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. “സാധാരണ കച്ചവടക്കാരെ ഉപേക്ഷിച്ച് വലിയ മാളുകളിൽ നിന്ന്…

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസുകാർ അറസ്റ്റിൽ

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ എം ആർ ബൈജു, സത്യദാസ് എന്നിവരാണ് അറസ്റ്റിലായത്. ബൈക്കില്‍ യാത്ര ചെയ്യവെയാണ് ഇരുവരും പിടിയിലായത്. യാത്രയിലുടനീളം പ്രവർത്തകർ…

വഖഫ് നിയമനം പി.എസ്.സി.ക്ക് വിടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന് സർക്കാർ നിയമസഭയിൽ. ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

പാലക്കാട് നടത്തിയ ഫ്‌ളാഷ് മോബില്‍ വിവാദം;ജില്ലാ ജഡ്ജി ഇടപെട്ട് ശബ്ദം കുറപ്പിച്ചു

പാലക്കാട്: ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിനോടുള്ള ആദരസൂചകമായി പാലക്കാട് നടത്തിയ ഫ്ളാഷ് മോബിന്‍റെ ശബ്ദം കുറപ്പിച്ചത് വിവാദത്തിൽ. ജില്ലാ ജഡ്ജിയുടെ ഇടപെടലിൽ ശബ്ദം കുറപ്പിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് യുവമോർച്ച ആരോപിച്ചു. ശബ്ദം കുറഞ്ഞതിനാൽ നൃത്തത്തിന്‍റെ പ്രഭാവം കുറഞ്ഞുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.…

മലപ്പുറത്ത് ഇന്‍ഡിഗോയുടെ മറ്റൊരു ബസ്സിനും നോട്ടീസ്; 37000 രൂപ പിഴ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഓടുന്ന ഇൻഡിഗോ ബസിന് മലപ്പുറം ആർടിഒയുടെ നോട്ടീസ്. 37,000 രൂപ പിഴ ചുമത്തിയതായി മലപ്പുറം ആർ.ടി.ഒ അറിയിച്ചു. നികുതി അടയ്ക്കാത്തതിലാണ് നടപടി. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന മറ്റൊരു ഇൻഡിഗോ ബസിനും നോട്ടീസ് നൽകിയിട്ടുണ്ട്. കൊണ്ടോട്ടി ജോയിന്‍റ് ആർ.ടി.ഒയാണ്…

അട്ടപ്പാടി മധു കൊലക്കേസിലെ പതിനാലാം സാക്ഷിയും കൂറുമാറി

മണ്ണാർക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു കേസിൽ വീണ്ടും കൂറുമാറ്റം. പതിനാലാം സാക്ഷിയായ ആനന്ദ് ഇന്ന് കൂറുമാറി. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണെന്നും കേസിൽ നിന്ന് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും മധുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു. 12-ാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അനിൽകുമാർ…

ശബരീനാഥിന്റെ വാട്സാപ്പ് ചാറ്റിൽ വധശ്രമ തെളിവില്ലെന്ന് കോടതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ ഉപാധ്യക്ഷൻ കെ എസ് ശബരീനാഥ് വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ ശബരീനാഥിന്‍റെ വാട്സ്ആപ്പ് ചാറ്റിൽ അത്തരം തെളിവില്ലെന്ന് കോടതി. ശബരീനാഥിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ജഡ്ജിയുടെ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമായി മാത്രമേ…

‘ചെറുകിട, കുടുംബശ്രീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ജിഎസ്ടി വാങ്ങില്ല’

തിരുവന്തപുരം: കുടുംബശ്രീയും ചെറുകിട വ്യാപാരികളും മറ്റും വിൽക്കുന്ന ചില്ലറ വിൽപ്പന ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. അവശ്യസാധനങ്ങൾക്ക് കേന്ദ്ര സർക്കാർ ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഒന്നോ രണ്ടോ…