Category: General News

‘കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടു’

മലപ്പുറം: കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടതായി കെ ടി ജലീൽ. ഇടതുപക്ഷത്തിനെതിരെ ഒരു കഷണം കടലാസിൽ എഴുതി മുറുക്കാൻ കടയ്ക്ക് നൽകിയാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.…

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി ഇടനിലക്കാരനായി പ്രവർത്തിച്ച് കമ്മീഷൻ ഇടപാട് നടത്തിയെന്നാണ് സ്വപ്നയുടെയും പി.എസ് സരിത്തിന്‍റെയും ആദ്യ മൊഴി. ഈ മൊഴികളിൽ കൂടുതൽ…

ശബരിമലയിലേക്ക് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടി ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കും

ചെന്നൈ: ശബരിമല തീർത്ഥാടന സൗകര്യത്തിനായി ചെന്നൈയിൽ നിന്ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്കുള്ള ഭാരത് ഗൗരവ് സ്വകാര്യ ട്രെയിൻ സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും. ഭാരത് ഗൗരവ് സ്വകാര്യ ട്രെയിനുകൾ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഓടിക്കുന്ന സൗത്ത് സ്റ്റാർ റെയിൽ പ്രോജക്ട് ഓഫീസറായ എസ്‌ രവിശങ്കറാണ്…

കുടിശ്ശിക വരുത്തിയ ബസ്സുകളുടെ നികുതി ഇൻഡിഗോ അടച്ചു തീർത്തു

കുടിശ്ശിക വരുത്തിയ ബസുകളുടെ വാഹന നികുതി ഇൻഡിഗോ ക്ലിയർ ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസുകൾക്കാണ് നികുതി അടച്ചത്. നികുതി അടയ്ക്കാത്തതിന് കഴിഞ്ഞ ദിവസം കോഴിക്കോട് ഫറൂക്കിൽ ഇൻഡിഗോ എയർലൈൻ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന്…

‘ഇ പി ജയരാജന്‍ നിയമത്തിന് മുന്നില്‍ സംരക്ഷിതന്‍’; പിന്തുണച്ച് എ കെ ബാലന്‍

ഇ പി ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് എ കെ ബാലൻ. പരാതി അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നത് സാധാരണ നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു. കുറ്റകൃത്യങ്ങൾ നിയമപരമായി തടയാൻ പൗരന് അധികാരമുണ്ടെന്നും ബാലൻ പറഞ്ഞു. ഇതാണ് ഇ പി ജയരാജൻ…

‘സംസ്ഥാനത്ത് കണ്ടെത്തിയ മങ്കിപോക്സ് വൈറസ് വ്യാപന ശേഷി കുറഞ്ഞത്’

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്നിരുന്നാലും, കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ രോഗം തടയുന്നതിനായി ശക്തമായി തുടരണം. ഇക്കാര്യത്തിൽ പൊതുജന അവബോധം ഉണ്ടാകണം. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം തന്നെ അവരുടെ ആശങ്കകൾ അകറ്റുന്നതിനും എം.എൽ.എമാരുടെ…

സ്‌ക്രീന്‍ഷോട്ട് ചോര്‍ന്നതില്‍ പരാതി നല്‍കി; വിഷയം ഗൗരവമായി എടുക്കുന്നുവെന്ന് കെ എസ് ശബരിനാഥന്‍

വിമാനത്തിനുള്ളിലെ ആക്രമണത്തിന് ശേഷം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥന്‍. മുഖ്യമന്ത്രിയും സിപിഐഎമ്മും പറയുന്നതിൽ ഒപ്പിടുന്നവർ മാത്രമായി കേരള പോലീസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥർ പൂർണ്ണമായും സർക്കാരിന്റെ…

ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കണ്വീനർ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. വലിയതുറ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ…

“കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത്”; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി രാജു

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷിക്കാൻ തൊണ്ടിമുതല്‍ നശിപ്പിച്ചു എന്ന കേസിൽ തന്നെ പ്രതിയാക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏതെങ്കിലും തരത്തിൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ…

വിനു വി ജോണിനെതിരെ എളമരം കരീമിൻ്റെ കേസ്; കേസ് ചാനൽ ചർച്ച സംബന്ധിച്ച്

കൊച്ചി: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. എളമരം കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ടിവി ചാനൽ പരിപാടിയിലൂടെ ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം…