Category: General News

ധാരണാപത്രം പുതുക്കിയില്ല; കെഎസ്ആർടിസി പെൻഷൻ കിട്ടാതെ 41,000 പേർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജൂലൈ മാസത്തെ പെൻഷൻ കിട്ടാതെ കഷ്ടപ്പെടുന്നത് 41,000 ജീവനക്കാർ. സഹകരണ വകുപ്പുമായുള്ള ധാരണാപത്രം പുതുക്കാത്തതിനെ തുടർന്നാണ് ഇത്രയധികം പേരുടെ പെൻഷൻ മുടങ്ങിയത്. പെൻഷൻ ഉടൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കെ.എസ്.ആർ.ടി.സി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, ജൂൺ…

ധനലക്ഷ്മിക്ക് ലഭിച്ചത് വെള്ള റേഷൻ കാർഡ്‌; ഇടപെട്ട് മന്ത്രി

കൊച്ചി: ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിലൂടെ ദുരിത ജീവിതം പങ്കുവെച്ച ധനലക്ഷ്മിക്ക് സർക്കാർ സഹായം. ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന ധനലക്ഷ്മിക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം വെള്ള റേഷൻ കാർഡാണ് ലഭിച്ചിരുന്നത്. വിഷയം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ജി ആർ…

പയ്യന്നൂർ ആര്‍.എസ്.എസ്. ഓഫീസിന് നേരെയുണ്ടായ ബോംബേറിൽ 2 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പെരളം അംഗടിവീട്ടിൽ ഗെനിൽ (25) കരമ്മൽ കശ്യപ് (23), എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ജൂലൈ 11 ന് പുലർച്ചെയാണ് പയ്യന്നൂരിലെ…

ആഫ്രിക്കൻ പന്നിപ്പനി; വയനാട്ടിൽ രോഗബാധ കണ്ടെത്തിയ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും

വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ എല്ലാ പന്നികളെയും കൊന്നൊടുക്കും. ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി രോഗത്തിന്‍റെ പ്രഭവകേന്ദ്രത്തിന്‍റെ 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയാക്കി. രോഗം വാഹകരാകാനുള്ള സാധ്യത കണക്കിലെടുത്ത് പന്നിഫാമുകളിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ല. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വാർഡ്…

നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ…

രണ്ട് വർഷത്തിന് ശേഷം യുവജനോത്സവവും കായികമേളയും ഇത്തവണ നടത്തും: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന സ്കൂൾ യുവജനോത്സവവും കായികമേളയും ഈ വർഷം നടത്താൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. നെയ്യാറ്റിൻകര ഗവണ്മെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെയും ഫെസ്റ്റിവൽ…

ദേശീയ തലത്തിൽ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാർഹം ; മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഈ വർഷം 13 അവാർഡുകളാണ് മലയാളികൾ നേടിയെടുത്തത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ എല്ലാവരെയും ഹൃദയംഗമമായി അഭിനന്ദിക്കുന്നു, മലയാള സിനിമ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു എന്നത് അഭിമാനകരമാണ്, മുഖ്യമന്ത്രി…

ഗുണ്ടകളുമായി പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം : പോലീസിന്റെ മനോവീര്യം തകർക്കാൻ നടത്തിയ കുപ്രചാരണമോ? ഗുണ്ടകളെ ഓടിച്ചിട്ട്‌ പിടിച്ചിരുന്ന ചോരത്തിളപ്പുള്ള എസ് ഐ മാർ ഇപ്പോൾ എവിടെ?

  കോട്ടയം: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 19 കേസുകളിലെ പ്രതിയായ അരുൺ ഗോപനെന്ന കുപ്രസിദ്ധ ഗുണ്ട നടത്തിയ ആരോപണങ്ങൾ പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാനെന്നു സൂചന. ഗുണ്ട നടത്തിയ ആരോപണങ്ങൾ പോലീസിന്റെയാകെ മനോവീര്യം കെടുത്തി. ജില്ലയിലെ ചില പോലീസുകാരുമായി തനിക്കു ബന്ധമുണ്ടെന്നാണ്…

മലയാളിയെന്ന നിലയില്‍ അഭിമാനം; കുറിപ്പ് പങ്കുവച്ച് വി.ഡി സതീശന്‍

ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാള സിനിമയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു മലയാളി എന്ന നിലയിൽ അവാർഡ് പ്രഖ്യാപനത്തിൽ സന്തോഷവും അഭിമാനവുമുണ്ട്. അയ്യപ്പനും കോശിയും പോലുള്ള നിരവധി നല്ല സിനിമാ കാഴ്ചകൾ അവശേഷിപ്പിച്ചാണ് സച്ചി യാത്രയായതെന്നും പ്രതിപക്ഷ…

മധു വധക്കേസ്: നിര്‍ണായക സാക്ഷിമൊഴി പുറത്ത്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ നിരന്തര കൂറുമാറലുകള്‍ക്കൊടുവില്‍ നിര്‍ണായകമായി സാക്ഷിമൊഴി. കേസിലെ 13ാം സാക്ഷിയായ സുരേഷാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന നിർണായക മൊഴി കോടതിക്ക് നല്‍കിയത്. ആരോഗ്യ കാരണങ്ങളാല്‍ ആശുപത്രിയിലായിരുന്ന സുരേഷിന്റെ സാക്ഷി വിസ്താരം കോടതിക്ക് മുന്നില്‍ ഇന്നാണ് ഹാജരായത്.…