Category: General News

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; പൊലീസിന് വീഴ്ച പറ്റിയെന്ന് ഐജിയുടെ റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. സജീവന് പ്രഥമശുശ്രൂഷ നൽകുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെടുന്നതായി പലതവണ പറഞ്ഞിട്ടും പൊലീസ്…

സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കാൻ സിപിഎം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ, സി.പി.എം ദേശീയപതാക ഉയർത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് പാർട്ടിയുടെ തീരുമാനം. സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും ഭരണഘടനയോടുള്ള പ്രതിബദ്ധത…

താമരശ്ശേരി ചുരത്തിൽ അപകടകരമായ യാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി എം.വി.ഡി

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറിന്‍റെ വാതിലിന്‍റെ വശങ്ങളിൽ ഇരുന്ന് അരയ്ക്ക് മുകളിലേക്കുള്ള ശരീരഭാഗങ്ങൾ പുറത്തേക്കിട്ട് യുവാക്കൾ നടത്തിയ അപകടകരമായ യാത്രയിൽ നടപടി . ബുധനാഴ്ച രാത്രിയാണ് മലപ്പുറം മുണ്ടാർപറമ്പിലെ ഒരു കോളേജിലെ ബിരുദ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ ചുരം വഴി യാത്ര…

മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല; ജലീലിനെ തള്ളി സ്വപ്‌ന

എറണാകുളം: താൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തിണ് മാധ്യമം പത്രത്തിനെതിരെ വാട്സ് ആപ്പ് സന്ദേശം അയച്ചെന്ന ജലീലിന്‍റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ് . സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ് കത്ത് വാട്സ്ആപ്പിൽ അയച്ചത്. പത്രം എങ്ങനെയെങ്കിലും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം തന്നെ…

മംഗളവനത്തിന് സമീപത്തെ ഹൈക്കോടതിയുടെ പാര്‍ക്കിങ്: സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മംഗളവനത്തിന് സമീപം ഹൈക്കോടതിയുടെ പാർക്കിംഗിനായുള്ള സ്ഥലം സംസ്ഥാന സർക്കാരിന് പാട്ടത്തിന് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രവും റെയിൽവേ ബോർഡും സുപ്രീം കോടതിയെ സമീപിച്ചു. ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കിയാൽ ഹൈക്കോടതിക്ക് സമീപം ഒരു നിർമ്മാണവും സാധ്യമല്ലെന്ന വിവാദത്തിനിടയിലാണ്…

ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട് ; കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കെ.സുധാകരന്‍

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കോഴിക്കോട്ടെ കെ പി സി സി ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. ചെയ്യേണ്ടതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം…

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. കുറ്റാരോപിതനായ നടൻ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ അന്വേഷണം നടക്കുന്നതായി അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു. ഹാക്കർ സായ് ശങ്കറിന്‍റെ മൊഴിയും ദിലീപിന്‍റെ അഭിഭാഷകരുടെ മുംബൈയിലേക്കുള്ള യാത്രയും അന്വേഷണ പരിധിയിൽ വരും.…

ഇനി ലോകത്തെവിടെയിരുന്നും വള്ളംകളി ഉദ്ഘാടനം ചെയ്യാം!

ആലപ്പുഴ: ഇനി അമേരിക്കൻ പ്രസിഡന്‍റിന് പോലും നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാം. അതിനുള്ള സംവിധാനമാണ് ഇത്തവണ വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ ഒരുക്കുന്നത്. മുഹമ്മ ചിറയിൽ ഋഷികേശ് ആണ് ഇത് ഒരുക്കിയത്. നേരത്തെ, വള്ളംകളിയിലെ സ്റ്റാർട്ടിംഗ് സിസ്റ്റം ആധുനികവത്കരിച്ചത് ഋഷികേശ് ആയിരുന്നു.…

എസ്ബിഐയുടെ വില്ലേജ് കണക്ടിന് തുടക്കമായി

തിരുവവന്തപുരം: ഇടപാടുകാരുടെ നാട്ടില്‍ അവരുമായി സംവദിക്കാന്‍ വില്ലേജ് കണക്ട് ആരംഭിച്ച് എസ്ബിഐ. സംസ്ഥാനത്തെ 29 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇതിനകം ആരംഭിച്ച പദ്ധതി 23ന് സമാപിക്കും. ബാങ്കിന്‍റെ ഉപഭോക്താക്കളെ ആദരിക്കൽ, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഉണ്ടാകുക. പണമടപാടിനൊപ്പം ഹൃദയമിടപാടകൂടി-എന്ന ആശയം പ്രവര്‍ത്തികമാക്കുകയാണ്…

ജൂഡ് ആന്റണി ചിത്രത്തിന്റെ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം

വൈക്കം: കോട്ടയം ജില്ലയിലെ വൈക്കത്ത് സിനിമാ സെറ്റിന് നേരെ കഞ്ചാവ് മാഫിയ ആക്രമണം നടത്തി. സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്‍റെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കഞ്ചാവ് സംഘം ആക്രമിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റ് മിഥുൻജിത്തിന്‍റെ തലയ്ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മിഥുൻ…