Category: General News

കോവിഡ് മരണങ്ങള്‍ കേരളം അറിയിക്കുന്നത് വൈകിയെന്ന് കേന്ദ്രം

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും കാണിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി…

‘കേരള പൊലീസിന്‍റെ ജനവിരുദ്ധ മുഖച്ഛായ പൂർണമായും മാറി’

ആറ്റിങ്ങൽ: കേരള പൊലീസിന്‍റെ ജനവിരുദ്ധ മുഖച്ഛായ ഇപ്പോൾ പൂർണമായും മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കേരള പോലീസിന് ജനവിരുദ്ധ മമുഖമുണ്ടായിരുന്നു, അത് പൂർണമായും മാറിയിരിക്കുന്നു. ആറ്റിങ്ങൽ നഗരൂരിൽ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി…

2023 ഓടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം: 2023ലെ ഓണത്തോടനുബന്ധിച്ച് വിഴിഞ്ഞം തുറുമുഖം ആദ്യഘട്ടം കമ്മിഷൻ ചെയ്യും. ആദ്യ കപ്പൽ മാർച്ചിൽ വിഴിഞ്ഞത്ത് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കൂടുതൽ നിക്ഷേപം നടത്തുമെന്ന് അദാനി കമ്പനി അറിയിച്ചു. അദാനി പോർട്ട്സ് സിഇഒ കരൺ അദാനി മുഖ്യമന്ത്രിയുമായും തുറമുഖ…

ഓണ്‍ലൈന്‍ പയ്മെന്റ്റ്‌നെ പ്രോത്സാഹിപിച്ച് കെ.എസ്.ഇ.ബി

തിരുവനന്തപുരം: 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി മുതൽ കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂവെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. അടുത്ത ബില്ലിംഗ് മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം. നിലവിൽ…

പൈതല്‍മലയിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം

ശ്രീകണ്ഠപുരം: കനത്ത മഴയെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കി. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വിനോദ സഞ്ചാരികൾക്ക് പൈതൽ മലയിൽ പ്രവേശനം അനുവദിക്കുക. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക്…

കെ. മുരളീധരന്‍റെ മകൻ ശബരീനാഥൻ വിവാഹിതനായി

ഇന്ന് രാവിലെ മകന്റെ വിവാഹമായിരുന്നു, ലളിതമായ ചടങ്ങായതിനാൽ ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്ന് കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ.മുരളീധരൻ. മുരളീധരന്‍റെ മകൻ ശബരീനാഥൻ വിവാഹിതനായി. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണിതെന്നും അതുകൊണ്ടാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും…

75ാം സ്വാതന്ത്ര്യ വാർഷികം; എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. കുടുംബശ്രീ വഴിയാകും ദേശീയപതാക…

ദിലീപിനെതിരെ മാനനഷ്ടക്കേസ്; തലശേരി കോടതിയാണ് കേസെടുത്തത്

തലശേരി: നിർമ്മാതാവ് ലിബർട്ടി ബഷീറിന്‍റെ പരാതിയിൽ നടൻ ദിലീപിനെതിരെ മാനനഷ്ടക്കേസ്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിന് പിന്നിൽ ലിബർട്ടി ബഷീറാണെന്ന ദിലീപിന്‍റെ ആരോപണത്തിനെതിരെ നൽകിയ പരാതിയിലാണ് കേസെടുത്തത്. നവംബർ ഏഴിന് ദിലീപ് തലശ്ശേരി കോടതിയിൽ…

മിക്സഡ് സ്‌കൂള്‍; വേഗത്തില്‍ നടപ്പാക്കാനാവില്ലെന്ന് സർക്കാർ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ പ്രവർത്തിക്കുന്ന സ്കൂളുകൾ നിർത്തലാക്കാനുള്ള ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് തിടുക്കത്തിൽ നടപ്പാക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഉത്തരവ് ഹൈക്കോടതിയുടേതല്ലെന്നും ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് കണ്ടിട്ടില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. എല്ലാ…

മതത്തിന്‍റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി നൽകുന്നത് അവസാനിപ്പിക്കണം: പൊലീസ് അസോസിയേഷൻ

മതപരമായ ചടങ്ങുകളുടെ സംരക്ഷണത്തിൽ ഒഴിവാക്കണമെന്ന് പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മതത്തിന്‍റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി നൽകുന്നത് അവസാനിപ്പിക്കണം. മതപരമായ ചടങ്ങുകൾക്ക് പോലീസിൽ നിന്നുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണം. പോലീസ് സ്റ്റേഷനുകളും ക്യാമ്പുകളും മതപരമായ അടയാളങ്ങളിൽ നിന്ന് മുക്തമായിരിക്കണം. ആരാധനാലയങ്ങൾ ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും…