Category: General News

സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം; സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ പ്രതിനിധികള്‍ ആരോപിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണ് ഇതെന്നും…

സുനിക്ക് ദിലീപ് പണം നൽകിയതിന്റെ തെളിവുകൾ അനുബന്ധ കുറ്റപത്രത്തിൽ ഉണ്ടെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ദിലീപിനെ കുടുക്കാൻ കഴിയുന്ന പല നിർണായക വിവരങ്ങളും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറും എട്ടാം പ്രതി ദിലീപും തമ്മിൽ…

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ മുരളീധരൻ

ഇന്നലെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കെ മുരളീധരൻ എംപി. മകന്‍റെ വിവാഹമായതിനാൽ ഇന്നലെ ചിന്തൻ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടിയുടെ പ്രധാന പരിപാടി നടക്കുമ്പോൾ നേതാക്കൾ മാറിനിൽക്കുന്നത് ശരിയല്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആരെയും മാറ്റി…

‘കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നു’

തിരുവനന്തപുരം: കെ. കരുണാകരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് നേതാവ് രമേശ് ചെന്നിത്തല. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് കരുണാകരനെതിരെ നീങ്ങാൻ തന്നെയും ജി.കാർത്തികേയനേയും എം.ഐ ഷാനവാസിനേയും നിർബന്ധിതരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കരുണാകരൻ സത്യസന്ധനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തെപ്പോലൊരു നേതാവ് ഇന്ന് കേരളത്തിലോ…

റേഷന്‍ കാര്‍ഡിനും സെസ് പിരിക്കുന്നു; നീക്കം റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിക്കുവേണ്ടി

കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് വരുമാനം ഉണ്ടാക്കാൻ കാർഡ് ഉടമകളിൽ നിന്ന് നിശ്ചിത തുക സെസ് പിരിച്ചെടുക്കാൻ നീക്കം. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവുണ്ടായില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവിൽ സപ്ലൈസ് കമ്മീഷണർ, റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വിഷയം…

ഇന്ധനം നിറയ്ക്കാന്‍ പമ്പ് വേണ്ട; മൊബൈൽ പമ്പ് വിളിപ്പുറത്ത്

വടക്കാഞ്ചേരി: ഇന്ധനം നിറയ്ക്കാൻ ഇനി പമ്പിൽ പോകേണ്ടതില്ല. മൊബൈലിൽ വിളിച്ചാൽ, പമ്പ് അടുത്തെത്തും. വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കുമെന്ന് കരുതരുത്. ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, ക്രഷറുകൾ, ക്വാറികൾ, ജനറേറ്ററുകൾ എന്നിവയ്ക്കാണ് മൊബൈൽ പമ്പുകൾ വഴി ഡീസൽ നിറയ്ക്കാൻ കഴിയുക. ആവശ്യക്കാർ പറഞ്ഞ സ്ഥലത്തേക്ക് ഇന്ധനം…

സി.ബി.എസ്.ഇ കമ്പാര്‍ട്ട്മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 23 മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടവർക്കുള്ള കംപാർട്ട്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് 23 മുതൽ 25 വരെ നടക്കും. രണ്ടാം ടേം പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയെഴുതിയ 14,35,366 വിദ്യാർത്ഥികളിൽ 1,04,704 പേർ യോഗ്യത നേടിയില്ല.…

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ എതിർത്ത് കോൺഗ്രസ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ എതിർത്ത് കോൺഗ്രസ്. ആലപ്പുഴയിൽ കളങ്കിതനായ വ്യക്തിയെ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ ചെയ്തത് ജനങ്ങളുടെ മനസ്സിൽ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷുക്കൂർ…

സിപിഐ സമ്മേളനത്തിൽ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് രൂക്ഷ വിമർശനം

തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ ബ്രാഞ്ച് കമ്മിറ്റികൾക്കെതിരെ രൂക്ഷവിമർശനം. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻമേൽ ചർച്ചയുണ്ടാകും. രാഷ്ട്രീയ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചയിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചു. പാർട്ടി…

ചാലക്കുടി നഗരസഭയിൽ ഒരു പഴക്കുല ലേലത്തിൽ നേടിയത് ഒരു ലക്ഷം രൂപ

തൃശ്ശൂർ: ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷത്തിന്! ചാലക്കുടി നഗരസഭയുടെ സുവർണ്ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് പണം സമാഹരിക്കാൻ നഗരസഭയിലെ കൗൺസിലർമാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്. നഗരസഭ ഓഫീസിൽ വച്ചാണ് ഒരു…