Category: General News

‘യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണം’; ചിന്തൻ ശിബിരം

കോഴിക്കോട്: എൽഡിഎഫിലെ അസ്വസ്ഥത മുതലെടുക്കാൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്നും പ്രമേയം വിലയിരുത്തി. യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും ചിന്തൻ ശിബിരം ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന്റെയും എൽജെഡിയുടെയും പേരുകൾ പ്രമേയത്തിൽ പരാമർശിച്ചിരുന്നില്ല.…

കൊച്ചി നഗരസഭയിലെ ക്രമക്കേടുകള്‍ അക്കമിട്ട് ചൂണ്ടിക്കാട്ടി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌

കൊച്ചി: കൊച്ചി നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 2020-21 വർഷത്തെ സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ റിപ്പോർട്ടിൽ ആണ് കൊച്ചി മുനിസിപ്പാലിറ്റിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നത്. മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ കെട്ടിടങ്ങളുടെ നിർമ്മാണം വ്യാപകമാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇക്കാര്യത്തിൽ…

വാഹനങ്ങളുടെ ദുരുപയോഗം; ധനവകുപ്പ് സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ വാഹനങ്ങളുടെ കണക്കും മറ്റ് വിശദാംശങ്ങളും തേടാൻ ഒരുങ്ങി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് കണക്കുകൾ ശേഖരിക്കുന്നത്. നേരത്തെ, ധനവകുപ്പ് അക്കൗണ്ടുകൾ സൂക്ഷിക്കാൻ വീൽസ് എന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നില്ല. സംസ്ഥാനം…

എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാരായി ബ്രാൻഡിങ് ചെയ്യുന്നു; രൂക്ഷവിമർശനം

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ചർച്ചയിൽ എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാരായി ബ്രാൻഡിങ് ചെയ്യുന്നതിനെതിരെ രൂക്ഷവിമർശനം. പൊലീസിനെ ആഭ്യന്തര വകുപ്പ് നിലയ്ക്കു നിർത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. എൽഡിഎഫിന്‍റെ പ്രവർത്തനഫലമായി അധികാരത്തിൽ വന്ന സർക്കാരിനെ പിണറായി സർക്കാർ എന്ന് വിളിക്കുന്നതിനാണ് വിമർശനം.…

ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനo: രമേശ് ചെന്നിത്തല

കോഴിക്കോട്: കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാധ്യമപ്രവർത്തകൻ ശ്രീറാം വെങ്കിട്ടരാമനെ ആലപുഴ കളക്ടറായി നിയമിച്ചത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തിനാണ് ഇത് ആലപ്പുഴയിലെ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നതെന്നും സർക്കാർ തീരുമാനം പിന്‍വലിക്കണമെന്നും ചെന്നിത്തല…

സിബിഎസ്ഇ അടിസ്ഥാനഗണിതം എഴുതിയവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം നേടാം

ഹരിപ്പാട്: സിബിഎസ്ഇ പത്താം ക്ലാസ് ബേസിക് മാത്തമാറ്റിക്സ് പരീക്ഷ എഴുതിയവർക്ക് കണക്ക് ഉൾപ്പെടെയുള്ള ഗ്രൂപ്പുകളിൽ പ്ലസ് വണ്ണിൽ പ്രവേശനം അനുവദിക്കും. കോവിഡ് പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണിത്. എന്നാൽ, കേരള സിലബസിൽ പ്ലസ് വണ്ണിന് ചേരുന്നവർക്ക് സിബിഎസ്ഇയുടെ ഈ ഇളവ്…

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കെ സി വേണുഗോപാല്‍

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതികരിച്ച് കെ സി വേണുഗോപാൽ. ആലപ്പുഴയുടെ ഭരണം ശ്രീറാമിനെ ഏൽപ്പിച്ചത് ശരിയല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ ആരോപണ വിധേയനാണ്. എന്നിട്ടും എന്തുകൊണ്ടാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസ്സിലാകുന്നില്ല.…

‘ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെടും എന്ന് തോന്നുന്നു’- കെ എം ബഷീറിന്റെ ബന്ധു

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ ബന്ധു. കെ എം ബഷീറിന്‍റെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്നും, ശ്രീറാം വെങ്കിട്ടരാമനെപ്പോലൊരാളെ ഇത്രയും വലിയ തസ്തികയിൽ സർക്കാർ നിയമിക്കുമെന്ന് ഒരിക്കലും…

‘അതിജീവിതയെ കോടതി ശാസിച്ചിട്ടില്ല, വാര്‍ത്തകള്‍ അടിസ്ഥാന രഹിതം’

ലൈംഗിക പീഡനക്കേസിൽ അതിജീവിതയെ കോടതി ശാസിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് ദിലീപിന്‍റെ അഭിഭാഷക ടി ബി മിനി. കോടതിയ്ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നാണ് ഹൈക്കോടതി ജഡ്ജ് പറഞ്ഞതെന്നും മിനി പറഞ്ഞു. എന്നാൽ അതൊന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നില്ല. അതിജീവിതയ്ക്ക് ശാസന എന്നാണ്…

കോട്ടണ്‍ ഹില്‍ സ്‌കൂളിലെ റാഗിങ്; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. മൂന്ന് ദിവസത്തിനകം സംഭവം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. സംഭവമറിഞ്ഞത് സോഷ്യല്‍…