സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം; സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിന്‍റെ തുടർ പ്രവർത്തനങ്ങൾ വീണ്ടും പ്രതിസന്ധിയിലായി. നിശ്ചിത സമയത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാകാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഇനിയും വൈകുമെന്ന് വ്യക്തമായി. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ആറ് മാസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കണം.…