Category: General News

മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്‍ ആളുകളെ തടങ്കലിലാക്കുന്നു; വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയാൽ ജനങ്ങളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന കീഴ്വഴക്കം ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്താണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. പൊലീസിനെ പൂർണമായും പാർട്ടിക്ക് കൈമാറിയിരിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.…

സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള നടപടികളുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

സൈബർ ഇടത്തിലെ കെണികളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും ജനങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്മാർട്ട്ഫോണുകൾ എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും കോവിഡാനന്തര…

രണ്ട് മാസത്തിനിടെ ഞാലിപ്പൂവന്റെ വിലയിൽ 20 രൂപയിലധികം വർധന

രണ്ട് മാസത്തിനിടെ ഞാലിപ്പൂവന്റെ വില 20 രൂപയിലധികം വർധിച്ചു. ഏപ്രിലിൽ ഞാലിപ്പൂവന്‍ പഴത്തിന് മൊത്തവില 35 രൂപയും ചില്ലറ വിൽപ്പന വില 50 വരെയുമായിരുന്നു. ഇപ്പോൾ ഇത് യഥാക്രമം 55, 70 രൂപയായി ഉയർന്നു. കനത്ത മഴയെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതാണ്…

മുന്നണി വിപുലീകരണം; കെ.സുധാകരനെതിരെ മാണി സി കാപ്പന്‍

യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി മാണി സി കാപ്പൻ. വായിൽ നാവുള്ളവർക്ക് എന്തും പറയാമെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം. കേരള കോൺഗ്രസ് (എം) യു.ഡി.എഫിൽ ചേർന്നാൽ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.…

ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആന്‍റണി കരിയിൽ രാജി വച്ചു. വത്തിക്കാൻ പ്രതിനിധി നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലി കൊച്ചിയിലെത്തിയിരുന്നു.…

സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; ഓണാവധി സെപ്റ്റംബര്‍ 3 മുതല്‍

സംസ്ഥാനത്ത് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെപ്റ്റംബർ 3 മുതൽ ഓണാവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്കൂൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടൺഹിൽ സ്കൂളിലെ…

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്

കോഴിക്കോട്: ലൈംഗികാതിക്രമക്കേസിലെ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിൽ അന്വേഷണ സംഘം നിരവധി തവണ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണെന്നും ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും…

തമ്മിലടി ശക്തിപ്പെടുത്തിയ ചിന്തൻ ശിബിരം; രൂക്ഷവിമർശനവുമായി എംവി ജയരാജൻ

കണ്ണൂർ: കോൺഗ്രസിനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എൽ.ഡി.എഫിലെ അസംതൃപ്തരായ സഖ്യകക്ഷികളെ മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരുന്നു.…

പ്രതിഷേധങ്ങൾക്കിടെ ആലപ്പുഴ കലക്ടറായി ചുമതലയേറ്റ് ശ്രീറാം

ആലപ്പുഴ: നിയമനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എറണാകുളം കളക്ടറാകാൻ പോകുന്ന ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. ശ്രീറാമിന്‍റെ വാഹനം കളക്ടറേറ്റിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.…

കടമെടുപ്പ് പരിധി കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം; കത്തയച്ച് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ നടപടികൾ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചു. റവന്യൂ കമ്മി, ഗ്രാന്‍റുകളിലെ കുറവ്, ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കൽ എന്നിവ ഈ വർഷം സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യത്തെ സാരമായി ബാധിച്ചു.…