Category: General News

കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രി സംഘം

ന്യൂഡല്‍ഹി: കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ സംസ്ഥാന മന്ത്രിതല സംഘത്തിന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കാണാന്‍ അനുമതി നല്‍കിയില്ല. നേരത്തെ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ.അനിൽ എന്നിവർ ഡൽഹിയിലെത്തിയത്. എന്നാൽ, സഹമന്ത്രിയെ…

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; നാളത്തെ നെഹ്റു ട്രോഫി വള്ളംകളി യോഗം ബഹിഷ്കരിക്കാൻ കോൺഗ്രസും ലീഗും

ആലപ്പുഴ: നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോൺഗ്രസും മുസ്ലീം ലീഗും ബഹിഷ്കരിക്കും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് നെഹ്റു ട്രോഫി വള്ളംകളി യോഗം…

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ ഒദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം. വെരിഫിക്കേഷനും തിരുത്തലും 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് നടത്തണം. ആദ്യ അലോട്ട്മെന്‍റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്‍റ് 28ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു…

കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് വരുമാനത്തിൽ വര്‍ദ്ധനവ്

തിരുവനന്തപുരം: എറണാകുളം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. സ്വിഫ്റ്റ് ഡീലക്സ് ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഡീലക്സ് ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസൃതമായി മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഈ…

തൃശൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

തൃശൂര്‍: തൃശൂർ കേച്ചേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് ഭയന്നാണ്…

കളമശ്ശേരി ബസ് കത്തിച്ച സംഭവത്തിൽ തടിയന്റവിട നസീർ ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റക്കാർ

കൊച്ചി: കളമശേരി ബസ് കത്തിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്…

എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എം.ടി.ക്ക് ജൻമദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി ജന്മദിന സമ്മാനം നൽകി. മുൻ എം.എൽ.എമാരായ എ.പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി തുടങ്ങിയവർ കോഴിക്കോട് നടക്കാവിലെ എം.ടിയുടെ വീട്ടിൽ മുഖ്യമന്ത്രിയെ അനുഗമിച്ചു.…

കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി; ആളപായമില്ല

കുമളി: കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കൊല്ലംപട്ട, കുരിശുമല, പാലിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറുകയും, ഏക്കറുകണക്കിന് കൃഷിനാശം സംഭവിക്കുകയും ചെയ്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

ആലപ്പുഴയിൽ എല്‍.ജി.ബി.ടി.ക്യൂ+ വിഭാഗത്തിനെതിരെയുള്ള പോസ്റ്റര്‍; പരാതി നല്കി

ആലപ്പുഴ: എൽ.ജി.ബി.ടി.ക്യു+ വിഭാഗത്തിൽപ്പെട്ടവർ മങ്കി പോക്സ് പ്രചരിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ആലപ്പുഴയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്കെതിരെ പരാതി. എസ്സെൻ ഗ്ലോബൽ ആലപ്പുഴ സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് പരാതി നല്കിയത്. മന്ത്രി ആര്‍. ബിന്ദു, ഡി.ജി.പി, ആലപ്പുഴ എസ്.പി എന്നിവർക്കാണ് പരാതി നൽകിയത്. നഗരത്തിലുടനീളം എൽജിബിടിക്യു…

തോമസ് ചാഴികാടൻ എം.പിയുടെ വീട്ടില്‍ മോഷണശ്രമം

കോട്ടയം: കോട്ടയം എം.പി തോമസ് ചാഴികാടന്റെ വീട്ടിൽ കവർച്ച ശ്രമം. മോഷ്ടാവ് വീടിന്‍റെ ജനൽ ചിൽ തകർത്തു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോമസ് ചാഴികാടന്‍റെ എസ്.എച്ച് മൗണ്ടിലെ വീട്ടിലായിരുന്നു മോഷണശ്രമം നടന്നത്. സംഭവസമയത്ത് എംപിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.…