Category: General News

‘കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേട്; 38.75 കോടി തിരിച്ചുനല്‍കി’

കോട്ടയം: കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് ഇതിനകം 38.75 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ…

മധു വധക്കേസിലെ 18-ാം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 18ാം സാക്ഷിയും കോടതിയിൽ കൂറുമാറി. വനംവകുപ്പ് വാച്ചർ കാളി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി. കേസിലെ സാക്ഷി വിസ്താരം ആരംഭിച്ച ശേഷം കോടതിയിൽ ഹാജരായ 1 മുതൽ 17 വരെ സാക്ഷികളിൽ…

മിശ്രവിവാഹിതർക്ക് 30,000 രൂപ ധനസഹായം കേരള സർക്കാർ നൽകും

തിരുവനന്തപുരം: മിശ്രവിവാഹിതർക്ക് കേരള സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 2021 മാർച്ച് വരെയുള്ള കാലയളവിൽ വിവാഹിതരായ 4,170 മിശ്രവിവാഹിതർക്ക് സർക്കാർ 12.51 കോടി രൂപ അനുവദിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്ക് (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെടാത്തവർ) 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചതായി…

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ(37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെയാണ് ശരത് ശ്രദ്ധേയനായത്. പിറവം കക്കാട് ഊട്ടലിൽ ചന്ദ്രന്‍റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രൻ സഹോദരനാണ്. മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് ശരത് അഭിനയിച്ച…

മന്ത്രി ബിന്ദു ഫിലോമിനയുടെ കുടുംബത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കരുവനന്നൂര്‍ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സക്ക് കിട്ടാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കുടുംബത്തിനെതിരായ പരാമർശത്തിൽ മന്ത്രി ആർ.ബിന്ദു മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാങ്കിൽ സ്വന്തമായി പണമുണ്ടായിട്ടും മതിയായ ചികിത്സ നൽകാൻ കഴിയാത്തതിൽ ദുഃഖവും പ്രതിഷേധവും…

ആന്റണി രാജുവിനെതിരായ കേസ്; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിലെ വിചാരണ വൈകുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോടാണ് വിശദീകരണം തേടിയത്. 2014ൽ കോടതിയുടെ പരിഗണനയിൽ വന്ന കേസിൽ ഇത്രയും കാലം എന്തുകൊണ്ട് തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട…

നഞ്ചിയമ്മക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.പ്രസാദ്

നഞ്ചിയമ്മയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. സംഗീതത്തിന്റെ പഠനവഴികളിലൂടെ യാത്ര ചെയ്തല്ല നഞ്ചിയമ്മ പുരസ്കാരം നേടിയത്. കല്ലുകളും മുള്ളുകളും മുറിച്ചുകടന്ന് ആടുകളെ മേയിച്ച് നടന്ന ആളാണ് നഞ്ചിയമ്മ. അക്കാദമിക് പശ്ചാത്തലമുള്ളവർക്ക് മാത്രം അവാർഡ് ലഭിക്കണമെന്നില്ല. ലോകാത്ഭുതങ്ങളിൽ ഒന്നാണ് നഞ്ചിയമ്മയും…

കാസർകോടുകാരന്റെ കൊലപാതകത്തിൽ പ്രവീണിന് പങ്കില്ലെന്ന് ഭാര്യ

ബെംഗളൂരു: ബെള്ളാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന് കാസർകോട് സ്വദേശിയായ മുസ്ലീം യുവാവിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഭാര്യ നൂതന. ‘കാസർകോട് സ്വദേശി മസൂദ് (19) കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിൽ സംഘർഷ സാധ്യതയുണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ ഭർത്താവിന് പങ്കില്ല. പ്രദേശത്തെ മുസ്ലീം…

യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് കേസ്; സൂരജ് പാലാക്കാരൻ കീഴടങ്ങി

യുവതിയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ യുട്യൂബർ സൂരജ് പാലാക്കാരൻ പൊലീസിനു മുന്നിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. ക്രൈം വാരിക ഉടമ നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിക്ക് എതിരെ സൂരജ് പാലാക്കാരൻ മോശം പരാമർശം നടത്തിയെന്നാണ്…

വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടിസ്

ഇ.പി ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടീസ്. ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരോട് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വലിയതുറ എസ്.എച്ച്.ഒയാണ് നോട്ടീസ് നൽകിയത്. ജാമ്യ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയിരുന്നു.…