Category: General News

തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം

തൃശൂര്‍: തൃശൂരിൽ ഇന്ന് രാവിലെ മരിച്ച 22 വയസുകാരന് മങ്കിപോക്സ് ലക്ഷണങ്ങള്‍. യുവാവിന്‍റെ മരണം മങ്കിപോക്സ് മൂലമാണെന്ന് സംശയിക്കുന്നു. മൂന്ന് ദിവസം മുമ്പാണ് ചാവക്കാട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് വിദേശത്ത് നിന്ന് വന്നതാണ്. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക്…

മൺസൂൺ മഴയിൽ അസാധാരണ മാറ്റം; വൈകുന്നേരങ്ങളിൽ ഇടിയും മിന്നലും

കോട്ടയം: മൺസൂൺ മഴക്കാലത്ത് വൈകുന്നേരങ്ങളിൽ അസാധാരണ പ്രതിഭാസമായി ഇടിയും മിന്നലും. മഴയുടെ സ്വഭാവം മാറിയതാണ് ഇതിന് കാരണം. രാവിലെ ആകാശം തെളിഞ്ഞ് സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ കനത്ത മഴയും ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകാറുണ്ട്. സാധാരണയായി തുലാമഴക്കാലത്താണ് വൈകുന്നേരങ്ങളിൽ മഴയും…

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകൾക്കിടയിലും, മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന സീസണിനെ കൂടുതൽ ആശങ്കയോടെയാണ് സ്വാഗതം ചെയ്യുന്നത്. 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലയളവിന് ശേഷം ഇന്ന്…

റിസർവ്വ് വനത്തില്‍ അതിക്രമിച്ചു കടന്നു; അമല അനുവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: കൊല്ലം മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറി ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ടിങ് നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി അമല അനുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അറസ്റ്റ് ചെയ്താൽ ജുഡീഷ്യൽ…

മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്തിനെ മാർപാപ്പ നിയമിച്ചു. മാർ ആന്‍റണി കരിയിലിന്‍റെ രാജി സ്വീകരിച്ചാണ് മാർപാപ്പയുടെ തീരുമാനം. തൃശ്ശൂർ അതിരൂപതയുടെ തലവനായി മാർ ആൻഡ്രൂസ് താഴത്ത് തുടരും. ഏകീകൃത കുർബാന എന്ന നിർദ്ദേശം നടപ്പാക്കാത്തതിനെ…

ആവിക്കൽ: ചർച്ചയ്ക്കിടെ സംഘർഷം, ലാത്തിവീശി പൊലീസ്

കോഴിക്കോട്: അവിക്കൽ തോട് വിഷയം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം. ജനസഭ വിളിച്ചുചേർത്ത പൂന്തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയ്ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എം.എൽ.എ തയ്യാറായില്ലെന്ന് സമരസമിതി അംഗങ്ങൾ ആരോപിച്ചു. മലിനജല പ്ലാന്‍റ് വേണമെന്ന ആവശ്യം ബന്ധപ്പെട്ട വാർഡിലെ ആളുകൾക്ക് പകരം തൊട്ടടുത്ത…

നടൻ ജോജുവിനെതിരെ സനൽ കുമാർ ശശിധരൻ 

നടൻ ജോജു ജോർജ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ചോല എന്ന ചിത്രത്തിന്‍റെ അവകാശം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സംവിധായകൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽ കുമാർ വെളിപ്പെടുത്തൽ നടത്തിയത്.…

സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയാത്തവിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനമുണ്ട്. കോവളത്ത് സംസ്ഥാനത്തെ ബി.ജെ.പി കോർപ്പറേറ്റർമാരുടെ ശിൽപശാല ഉദ്ഘാടനം ചെയ്ത അദ്ദേഹം,…

കരുവന്നൂർ തട്ടിപ്പില്‍ എ.സി.മൊയ്തീനും പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എ സി മൊയ്തീനും പങ്കുണ്ടെന്ന് മുൻ സിപിഎം നേതാവ് സുജേഷ് കണ്ണാട്ട്. എ സി മൊയ്തീൻ വായ്പ നൽകാൻ നിർബന്ധിക്കുകയും പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.…

കണ്ണൂരിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന

കണ്ണൂര്‍: കൊളശ്ശേരിയിൽ ഭീകരവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തി. കോമത്തുപാറ സ്വദേശി ആബിദിന്‍റെ വാടക വീട്ടിലാണ് റെയ്ഡ് നടന്നത്. മതവിദ്വേഷം പരത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടതുമായി ബന്ധപ്പെട്ടാണ് പരിശോധന. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഭീകരവിരുദ്ധ സ്ക്വാഡ് ആബിദിൻ നോട്ടീസ് നൽകി.…