Category: General News

ബൈക്കില്‍ ഇന്ധനമില്ലാത്തതിന് പിഴ; വിശദീകരണവുമായി പോലീസ്

ആലുവ: ബൈക്കിൽ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിന് പൊലീസ് ചലാൻ നൽകിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ചലാൻ മെഷീനിൽ കോഡ് തെറ്റായി നൽകിയതിനാലാണ് ചലാൻ മാറ്റിയതെന്ന് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. കുറിപ്പ് ഇങ്ങനെയാണ്: എടത്തല പൊലീസ്…

ചിന്ത ജെറോമിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നൽകി യൂത്ത്‌ കോൺഗ്രസ്

തിരുവനന്തപുരം: യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐ ജാഥയുടെ മാനേജരായ ചിന്താ ജെറോമിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്. ചിന്താ ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി…

‘എത്രയും വേഗം പരിപാടി തീര്‍ക്കണം’; നടുറോഡിലെ ബ്ലോക്കില്‍ ഇടപെട്ട് മമ്മൂട്ടി

ആലപ്പുഴ: “റോഡില്‍ അത്യാവശ്യക്കാര്‍ക്ക് പോകേണ്ടതാണ്; ഞാൻ ഈ പരിപാടി നടത്തി ഉടൻ പോകും.” മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടേതാണ് ഈ വാക്കുകൾ. ഹരിപ്പാട് ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നടനെ കാണാൻ ആളുകൾ കൂടി റോഡ് ബ്ളോക്കായതിനെ തുടർന്നായിരുന്നു മമ്മൂട്ടിയുടെ ഇടപെടൽ. ആലപ്പുഴ…

നിരീക്ഷണത്തിലുണ്ടായിരുന്നവർക്ക് മങ്കി പോക്സല്ലെന്ന് സ്ഥിരീകരിച്ചു

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ കുരങ്ങൻ വാസൂരി സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴ് പേർക്കും അസുഖമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി ഏഴ് പേരെയാണ് ആലുവ ജില്ല ഗവ. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്. ആലപ്പുഴയിലെ വൈറോളജി ലാബിലാണ് ഇവരുടെ സാമ്പിൾ പരിശോധന നടത്തിയത്. അതേസമയം, സൗദി…

ഇടുക്കി മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി ലഭിച്ചത് സർക്കാരിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി

ഇടുക്കി ഗവണ്മെന്‍റ് മെഡിക്കൽ കോളേജിലെ 100 എം.ബി.ബി.എസ് സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അംഗീകാരത്തോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കാര്യമായ പുരോഗതിയാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജ് ആരംഭിച്ചതെങ്കിലും ആവശ്യത്തിന് കിടക്കകളുള്ള…

മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപീകൃഷ്ണൻ അന്തരിച്ചു

കോട്ടയം: മെട്രോ ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആർ.ഗോപീകൃഷ്ണൻ അന്തരിച്ചു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീപിക, മംഗളം, കേരളകൗമുദി എന്നിവയിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡേ എഡിറ്ററുമായിരുന്നു. എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം.…

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. 2647 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച ജീവനക്കാരൻ മുഹമ്മദ് ഷമീമിനെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. റൺവേയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഇയാൾ പിടിയിലായത്.

ജീവനക്കാർക്ക് ശമ്പളം കൃത്യമായി നല്‍കുമെന്ന് കെഎസ്ആര്‍ടിസി എം.ഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുമെന്ന് കെഎസ്ആര്‍ടിസി .എം.ഡി ബിജു പ്രഭാകർ പറഞ്ഞു. യൂണിയനുകളുമായി ചർച്ച നടത്തി വരികയാണ്. കെഎസ്ആര്‍ടിസിയിലെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് നിർത്തലാക്കുമെന്നും ജൂണിലെ കുടിശ്ശികയുള്ള ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുമ്പ് പൂർത്തിയാക്കുമെന്നും ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ്…

‘ഓഫീസുകളില്‍ ഈ വര്‍ഷം 25 ക്രഷുകള്‍’ ; വീണാ ജോര്‍ജ്

‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ എന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സർക്കാർ, പൊതുമേഖലാ ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ ആരംഭിക്കുമെന്ന് ആരോഗ്യ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നടപ്പുസാമ്പത്തിക വർഷം ഒരു…

കെ.എസ്.ഇ.ബി ചെയർമാന്റെ സുരക്ഷ പിൻവലിച്ചു

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാന്റെ സുരക്ഷ ഒഴിവാക്കി. ഓഫീസിന് മുന്നിൽ സുരക്ഷയിലുണ്ടായിരുന്ന രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിൻവലിച്ചു. നാളെ മുതൽ തന്റെ ഓഫീസിന് മുന്നിൽ സുരക്ഷ വേണ്ടെന്ന് കാണിച്ച് ചെയർമാൻ രാജൻ ഖോബ്രഗഡെ സിഐഎസ്എഫിന് കത്തയച്ചിരുന്നു. മുൻ ചെയർമാൻ ഉപയോഗിച്ചിരുന്ന ഥാർ ജീപ്പും…