Category: General News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. പുതിയ വിജ്ഞാപനത്തിൽ, കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്കുള്ള സാധ്യത പങ്കിടുന്നു. പുതിയ മാറ്റത്തെ തുടർന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്…

രണ്ടാം വിമോചന സമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്നും പഠിക്കില്ലേ?;എംഎ ബേബി

തിരുവനന്തപുരം: വിമോചന സമര വിഷയത്തിൽ പുനർവിചിന്തനത്തിന് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമോയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഒന്നാം ഇ.എം.എസ് സർക്കാർ പിരിച്ചുവിട്ടതിന്‍റെ വാർഷികത്തിൽ സി.പി.എമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.എ ബേബിയുടെ ചോദ്യം. എല്ലാ…

മലയോര മേഖലയിൽ ജാഗ്രതാ നിർദേശം ; ആളുകളെ ഉടൻ ക്യാമ്പിലേക്ക് മാറ്റണം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ മലയോര മേഖലകളിൽ താമസിക്കുന്നവരെ ഉടൻ തന്നെ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും…

പൊലീസുകാർക്കായി ഡിജിപിയുടെ അദാലത്ത്; ജീവിതപങ്കാളിക്കും പരാതി നല്‍കാം

പൊലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നടത്തുന്ന ഓൺലൈൻ അദാലത്തിലേയ്ക്ക് ഓഗസ്റ്റ് 5 വരെ പരാതി നൽകാം. അദാലത്ത് ഓഗസ്റ്റ് 17ന് നടക്കും. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച്, ടെലികമ്യൂണിക്കേഷൻസ്, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്,…

അന്തരിച്ച നടൻ ശരത് ചന്ദ്രന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

മലപ്പുറം: അങ്കമാലി ഡയറീസിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടൻ ശരത് ചന്ദ്രനെ വെള്ളിയാഴ്ചയാണ് (ജൂലൈ 29) മലപ്പുറം കക്കാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. നടൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ്…

കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ; പലയിടത്തും വെള്ളം കയറുന്നു

കോട്ടയം/പത്തനംതിട്ട: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തു. മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മുണ്ടക്കയം എരുമേലി റൂട്ടിൽ കരിനിലം ജംഗ്ഷനിലും വെള്ളം കയറി. പത്തനംതിട്ട കോന്നി അച്ചൻകോവിൽ കുമ്പക്കുറുട്ടി മേഖലയിലാണ്…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദം; ഫിലോമിനയുടെ വീട് സന്ദർശിച്ച് ആർ. ബിന്ദു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വിവാദത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനയുടെ വീട് മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. ഞായറാഴ്ച വൈകിട്ടോടെ എത്തിയ മന്ത്രി അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു. മരിച്ച ഫിലോമിനയുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മരിച്ച ഫിലോമിനയുടെ…

തൃശ്ശൂരിൽ മരണമടഞ്ഞ യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു

തൃശൂർ: പുന്നയൂരിൽ മരിച്ച യുവാവിന് വിദേശത്ത് വെച്ച് നടത്തിയ പരിശോധനയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ഉടൻ ലഭിക്കും. മരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ പുന്നയൂരിൽ ആരോഗ്യവകുപ്പ് യോഗം…

തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കും

തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രിയിൽ ചികിത്സ തേടുന്നതിൽ കാലതാമസം നേരിട്ടത് എന്തുകൊണ്ടാണെന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ ഉന്നതതല സംഘം പരിശോധിക്കും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ യുവാവിന്‍റെ സാമ്പിൾ വീണ്ടും പരിശോധിക്കും. പകർച്ചവ്യാധിയാണെങ്കിലും…

കുംഭാവുരുട്ടി മലവെള്ളപ്പാച്ചില്‍; ഒരു മരണം, ഒരാളുടെ നില ഗുരുതരം

കൊല്ലം: അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഞായറാഴ്ച കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണാൻ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. വെള്ളച്ചാട്ടത്തിൽ…