Category: General News

മുട്ട മോഷ്ടിക്കുന്ന വ്യത്യസ്ത ഉറുമ്പ് കേരളത്തിലും!

തൃശ്ശൂര്‍: ശരീരത്തിന്‍റെ അടിവശത്ത് സഞ്ചി പോലുള്ള മടക്കുകൾ. ‘മോഷണ വസ്തു’ സൂക്ഷിക്കാൻ ഉളളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ വേട്ടയാടൽ ശൈലിയുള്ള ഉറുമ്പിനെ ശാസ്ത്രജ്ഞർ കേരളത്തിലും കണ്ടെത്തി. പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവിലാണ് പ്രോസെറാറ്റിയം ഗിബ്ബോസം ഇനത്തിലുളള…

കനത്ത മഴയിൽ അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ. അച്ചൻകോവിലാർ ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഉയരുകയാണ്. അച്ചൻകോവിലാറിൽ ജലനിരപ്പ് രണ്ടടിയെങ്കിലും ഉയർന്നതായാണ് സൂചന. നദിയിലേക്ക് വലിയ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. വെള്ളം കലങ്ങി ഒഴുകുന്നതിനാൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. കിഴക്കൻ മേഖലകളിൽ മഴ ആദ്യം ബാധിക്കുന്നത്…

കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തും

കാഞ്ഞിരപ്പുഴ: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് ഉയർത്തും. ഇത് 20 സെന്‍റീമീറ്റർ…

പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം ; അട്ടപ്പാടിയിൽ കൊടിയുയർന്നു

അട്ടപ്പാടി: പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്ര മേളയ്ക്ക് അട്ടപ്പാടിയിൽ കൊടിയുയർന്നു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ ത്രിദിന മേളയുടെ കൊടി ഉയർത്തി. ക്യാമ്പ് സെന്‍ററിൽ നടന്ന ചടങ്ങിൽ വടികിയമ്മ, വെള്ളമ്മ, വിജീഷ് മണി, കുപ്പുസാമി, ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി,…

മണിച്ചൻ്റെ മോചനം; സുപ്രിംകോടതി ഇന്ന് പുതിയ ഹര്‍ജി പരിഗണിക്കും

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്‍റെ മോചനത്തിനായി 30 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള ഉത്തരവിൽ ഇളവ് തേടി ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മണിച്ചൻ ഉൾപ്പെടെ കേസിലെ…

തിരുവനന്തപുരത്ത് സി.ഐ.ടി.യു സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ തടയുന്നു. സിഐടിയു ആണ് ബസ് തടഞ്ഞത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാനെത്തിയ ഡ്രൈവറെയും തടഞ്ഞു. സിറ്റി സർക്കുലർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ…

ആശങ്ക സൃഷ്ടിച്ച് പെരിയാറില്‍ ആലുവ ഭാഗത്ത് നീര്‍നായ ആക്രമണം

ആലുവ: പെരിയാറിന്‍റെ ആലുവ പ്രദേശത്ത് നീർനായകളുടെ കൂട്ടത്തെ കണ്ടത് ആശങ്ക സൃഷ്ടിച്ചു. വെള്ളത്തിനടിയിൽ വന്ന് മനുഷ്യരെ ആക്രമിക്കുന്ന രീതി നീർനായക്കുണ്ട്. ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളത്തിനടിയിൽ നീന്തുകയും മത്സ്യങ്ങളെ വേട്ടയാടുകയും ചെയ്യുന്ന നീർനായ പുഴയിൽ പലയിടത്തും…

കനത്ത മഴയെ തുടർന്ന് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അങ്കണവാടി, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ…

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ ആണ് തുറന്നത്. നെയ്യാർ ഡാമിന്‍റെ ഷട്ടറും 2.5 സെന്‍റിമീറ്റർ ഉയർത്തി. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൊല്ലം അച്ചൻകോവിലിൽ സഞ്ചാരികൾക്ക് പ്രവേശന…

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിച്ചു; മഴ ആയതിനാൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം അവസാനിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കുകയാണെങ്കിലും ആളുകൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടത്തും മത്സ്യബന്ധന ബോട്ടുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി കടലിൽ പോകാൻ തയ്യാറെടുക്കുകയാണ്. അതേസമയം, അഞ്ച് ദിവസത്തേക്ക്…