Category: General News

രാഹുലിനെ തോൽപ്പിക്കാൻ ലീഗ് ബിജെപിയ്ക്കൊപ്പം നിൽക്കില്ലെന്ന് കെഎം ഷാജി

മലപ്പുറം: മുസ്ലീം ലീഗ് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഷാജിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണ്…

വീടുകളില്‍ ദേശീയപതാക ഉയർത്തുമ്പോൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുമ്പോൾ ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. വീട്ടിൽ രാത്രിയിൽ ദേശീയ പതാക താഴ്ത്തേണ്ട ആവശ്യമില്ല.…

പ്ലസ് വണ്‍ അലോട്ട്മെന്‍റ് തിയതി വീണ്ടും മാറ്റി; ആദ്യ ലിസ്റ്റ് വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് വൺ അലോട്ട്മെന്‍റ് മാറ്റിവച്ചു. ആദ്യ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും. ഇത് 10 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. സ്പോർട്സ് ക്വാട്ട…

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും

ഇന്നത്തെ മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്തും. ഓൺലൈനായാണ് യോഗം നടക്കുക. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാർ വിവിധ ജില്ലകളിൽ തങ്ങുന്നതിനാലാണ് യോഗം ഓൺലൈൻ ആയി നടത്തുന്നത്. നിലവിൽ സ്വീകരിച്ച പ്രതിരോധ നടപടികളും അപകടസാധ്യതകളും മന്ത്രിമാർ…

കടുത്ത് മഴ; സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2368 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. 27 വീടുകൾ പൂർണമായും തകർന്നു. 126 വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം ജില്ലയിൽ 18 ക്യാമ്പുകളിലായി 199 കുടുംബങ്ങളാണുള്ളത്. കോട്ടയം ജില്ലയിൽ 28…

സ്‌കൂൾ കലോത്സവം കോഴിക്കോട്ടും, കായിക മേള തിരുവനന്തപുരത്തും നടക്കും

സംസ്ഥാന സ്കൂൾ കലോൽസവം കോഴിക്കോട് നടക്കും. ഡിസംബറിലും ജനുവരിയിലുമായി നടത്താനാണ് തീരുമാനം. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. ഇന്ന് ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചു. നിയമനം നടന്ന് മണിക്കൂറുകൾക്കകം തന്നെ മന്ത്രിയും ശ്രീറാമിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്. പ്രതിഷേധത്തെ തുടർന്ന്…

‘ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളെ കുറിച്ച് ആശങ്ക വേണ്ട’

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ജലവിഭവ വകുപ്പ് അതീവ ജാഗ്രതയിലാണ്. നിലവിൽ 134.75 അടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇന്നത്തെ റൂൾ കർവ് 137.15 അടിയാണ്. ഓഗസ്റ്റ് 10ന് ഇത്…

കനത്ത മഴ; വടക്കൻ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം ; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ‘ഇന്ന് പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കാനും ആവശ്യമായ…

സ്കേറ്റ്ബോർഡിൽ കശ്മീർ യാത്രക്കിറങ്ങിയ അനസ് വാഹനാപകടത്തിൽ മരിച്ചു

വെഞ്ഞാറമൂട് സ്വദേശി അനസ് ഹജാസ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റ്ബോർഡിൽ യാത്ര ചെയ്യുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിനിടെയാണ് അനസിന് ഹരിയാനയിൽ അപകടമുണ്ടായത്. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പച്ഗുള ജില്ലയിലെ കൽക്ക ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന്…